27/07/2026
[fontresizer_tawhidurrahmandear_widget]
Kerala

നായയെ രക്ഷിക്കാനിറങ്ങിയവർ കണ്ടത് ആമകളുടെ നീരാട്ട്; കിണറ്റിൽ കണ്ടെത്തിയത് 53 ആമകളെ

ബേപ്പൂർ: പള്ളിയറക്കൽ ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്നും 53 ആമകളെ വനംവകുപ്പ് രക്ഷപ്പെടുത്തി. ഉപയോഗശൂന്യമായ കിണറ്റിൽ അബദ്ധത്തിൽ വീണ തെരുവുനായയെ രക്ഷിക്കാൻ നാട്ടുകാർ ഇറങ്ങിയപ്പോഴാണ് ആമക്കൂട്ടത്തെ കണ്ടെത്തിയത്. തുടർന്ന് കൗൺസിലർ ഷിനു പിണ്ണാണത്ത് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. സിറ്റി ആർആർടി ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.എസ് പ്രസുതയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. റെസ്ക്യൂ ടീം അംഗം അനീഷ് അത്താണി കിണറ്റിലിറങ്ങി മുഴുവൻ ആമകളെയും സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. ആർആർടി അംഗങ്ങളായ ഗിരീഷ് കോട്ടൂളി, പി. ജിജിത്ത് എന്നിവരും [&Read More

Entertainment

‘വിജയ് പട്ടിണിയിലാണ് വളർന്നതെന്ന വാദം പച്ചക്കള്ളം; ലൊയോള സ്‌കൂളിലെ എന്റെ സഹപാഠിയാണ്’-വിമർശനവുമായി എഴുത്തുകാരൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തിൽ വിജയ് നടത്തിയ പരാമർശങ്ങളെച്ചൊല്ലി വിവാദം. താൻ ദാരിദ്ര്യത്തിലാണ് വളർന്നതെന്നും പട്ടിണി എന്താണെന്ന് തനിക്കറിയാമെന്നുമുള്ള വിജയിയുടെ അവകാശവാദത്തെ ചോദ്യംചെയ്ത് മുൻ സഹപാഠിയും പ്രശസ്ത എഴുത്തുകാരനുമായ മനു ജോസഫ് പരസ്യമായി രംഗത്തെത്തി. ലൊയോള സ്‌കൂളിൽ തന്റെ സഹപാഠിയായിരുന്ന വിജയ് അന്ന് ദാരിദ്ര്യത്തിലായിരുന്നില്ലെന്ന് മനു വ്യക്തമാക്കി. ”തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ താൻ ദാരിദ്ര്യത്തിൽ വളർന്നയാളാണെന്നും പട്ടിണി എന്താണെന്നു തനിക്ക് അറിയാമെന്നും വിജയ് പറയുന്നുണ്ട്. പച്ചക്കള്ളമാണ് അദ്ദേഹം പറഞ്ഞത്. ലോയോള [&Read More

Gulf

പ്ലാസ്റ്റിക് കവറുകൾ ഇനിയും ഉപയോഗിച്ചാൽ പോക്കറ്റ് ചോരും; പിഴ 1,000 റിയാൽ വരെയെന്ന്

മസ്കത്ത്: ഒമാനിൽ പ്ലാസ്റ്റിക് കാരി ബാഗുകളുടെ നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പരിസ്ഥിതി അതോറിറ്റി. നിയമലംഘനം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 50 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനുമാണ് നടപടി. പൊതുജനങ്ങളും വാണിജ്യ സ്ഥാപനങ്ങളും പരിസ്ഥിതി നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും, പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കണമെന്നും അതോറിറ്റി നിർദേശിച്ചു. നിയമലംഘകർക്കെതിരെ [&Read More

Main story

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രാജസ്ഥാനിൽ ബിജെപി നേതാവും സഹോദരനും സിബിഐ പിടിയിൽ; ഇടപാട്

ജയ്പൂർ: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ജയ്പൂരിൽനിന്ന് ബിജെപി നേതാവ് ദിനേശ് ബിവാലിനെയും സഹോദരൻ മംഗിലാൽ ബിവാലിനെയും സിബിഐ അറസ്റ്റ് ചെയ്തു. 30 ലക്ഷം രൂപ നൽകിയാണ് ഇവർ ചോദ്യപേപ്പർ വാങ്ങിയതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ജയ്പൂരിലെ ജംവാരാംഗഢ് മണ്ഡലത്തിലെ ബിജെപി നേതാവാണ് ദിനേശ് ബിവാൽ എന്ന് ‘എബിപി ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഡോക്ടറിൽനിന്നാണ് പ്രതികൾ ചോദ്യപേപ്പർ കൈക്കലാക്കിയതെന്ന് സിബിഐ അറിയിച്ചു. [&Read More

India

മണിപ്പൂരിൽ ക്രൈസ്തവ സഭാ നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേർ

മണിപ്പൂർ :മണിപ്പൂരിലെ കാങ്ങ്പോക്‌പി ജില്ലയിലുണ്ടായ ഒളി ആക്രമണത്തിൽ മൂന്ന് ക്രൈസ്തവ സഭാ നേതാക്കൾ കൊല്ലപ്പെട്ടു. ബുധനാഴ്‌ച അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. താദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ (ടിബിഎ) നേതാക്കളായ വി സിത്ലൗ, വി കൈഗൗലുൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. മുൻ മണിപ്പൂർ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ജനറൽ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട വി സിത്ലൗ. ചുരാചന്ദ്പൂർ ജില്ലയിലെ ലംകയിൽ നടന്ന ടിബിഎ കോൺഫറൻസിൽ പങ്കെടുത്ത ശേഷം രണ്ട് വാഹനങ്ങളിലായി കങ്ങ്പോക്‌പിയിലേക്ക് മടങ്ങുകയായിരുന്നു സംഘം. [&Read More

Main story

മോഷ്‌ടാവിനെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് ഓടിച്ചുവിട്ടു; പിന്നാലെ വീണ്ടും മോഷണശ്രമം, ആലുവയിൽ പൊലീസിനെതിരെ പ്രതിഷേധം

ആലുവ: എറണാകുളം റൂറൽ എസ്പിയുടെ വീടിന് സമീപം മോഷ്‌ടാവിനെ പിടികൂടിയിട്ടും കസ്റ്റഡിയിലെടുക്കാതെ പൊലീസ് ഓടിച്ചുവിട്ടതായി പരാതി. ആലുവ മണപ്പുറം ശിവ ടെംപിൾ റോഡിൽ ഇന്ന് പുലർച്ചെ 1.30Read More

World

ഇറാനിയൻ അംബാസഡർക്ക് വത്തിക്കാന്റെ പരമോന്നത നയതന്ത്ര ബഹുമതി; ആദരിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഹൊസൈൻ മൊഖ്‌താരിക്ക് വത്തിക്കാൻ്റെ പരമോന്നത നയതന്ത്ര ബഹുമതിയായ ‘ഓർഡർ ഓഫ് പയസ് Read More

India

ഇന്ധന സംരക്ഷണത്തിൽ മാതൃകയായി പ്രധാനമന്ത്രി: സ്വന്തം വാഹനവ്യൂഹം വെട്ടിക്കുറച്ചു; ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന

ന്യൂഡൽഹി: ആഗോള ഊർജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി സ്വന്തം വാഹനവ്യൂഹത്തിന്റെ വലുപ്പം വെട്ടിക്കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃകയാകുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പെട്രോൾ, ഡീസൽ എന്നിവ മിതമായി ഉപയോഗിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. എസ്പിജി സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറച്ചാണ് മാറ്റം വരുത്തിയത്. ഹൈദരാബാദ്, വഡോദര, ഗുവാഹത്തി സന്ദർശന വേളകളിൽ പ്രധാനമന്ത്രി പുതിയ രീതി പിന്തുടർന്നു. പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സാധ്യമായ ഇടങ്ങളിൽ വീട്ടിലിരുന്ന് [&Read More