25/07/2026
[fontresizer_tawhidurrahmandear_widget]
India

‘നാളെ കേന്ദ്രസർക്കാർ ഉണ്ടാവില്ല, അന്ന് നോക്കിക്കോളാം’: അനന്തരവന് നേരേയുള്ള ആക്രമണം; ആശുപത്രി സിഇഒയ്ക്ക്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടേതെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് പ്രചരിച്ചതോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം പുകയുന്നു. കൊൽക്കത്തയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രി സിഇഒയെ മമത ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതാണ് ഓഡിയോയിലെ ഉള്ളടക്കമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം അക്രമത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന തൃണമൂൽ എംപിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജി പ്രവേശിക്കപ്പെട്ട ‘ബെല്ലെ വ്യൂ’ ആശുപത്രിയുടെ സിഇഒ പ്രദീപ് ടണ്ഡനെയാണ് മുൻ മുഖ്യമന്ത്രി ശകാരിച്ചതെന്നാണ് പുറത്തുവരുന്ന [&Read More

Main story

ഒന്നര വയസുകാരന്‍റെ ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിൽ തൊലി പോയി; അര്‍ഷിദിൻ്റെ മരണത്തിൽ

തിരുവനന്തപുരം: നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിൽ അമ്മ അഖിലയുടെയും രണ്ടാം ഭർത്താവ് അഷ്കറിന്റെയും ക്രൂരതകൾ പുറത്തുവന്നു. കുഞ്ഞിനെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇരുവരുടേയും പേരിൽ പോലീസ് കൊലപാതകക്കുറ്റം ചുമത്തി. തുടർച്ചയായ മർദ്ദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ മരണത്തിന് കാരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിലാകെ 51 ഗുരുതര മുറിവുകളാണുണ്ടായിരുന്നത്. ജനനേന്ദ്രിയത്തിലെ തൊലി വരെ ഉരിഞ്ഞുപോയ നിലയിലായിരുന്നു. ചുള്ളിമാനൂർ പറക്കുളി സ്വദേശിയായ [&Read More

Kerala

‘ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്‌നാടിന് നല്‍കണം’; മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ആവശ്യപ്പെട്ട്

തൊടുപുഴ: മുല്ലപെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം ആവശ്യപെട്ട് ടിവികെ. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ഇടുക്കിയിലേയ്ക് ഒഴുക്കുന്ന വെള്ളം തമിഴ് നാടിന് നല്‍കണമെന്ന് കമ്പം എംഎല്‍എ ജഗനാഥ് മിശ്ര പറഞ്ഞു. ഇടുക്കി നെടുംകണ്ടം ആനകല്ലില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഡാമിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിയ്‌ക്കേണ്ടതില്ലെന്നും, നിലവിലെ സാഹചര്യത്തില്‍, ഡാം നിറയുമ്പോള്‍ അധികമായി വരുന്ന വെള്ളം ഇടുക്കിയിലേയ്ക് ഒഴുക്കുകയാണ് ചെയ്യുന്നത് ഇത് തമിഴ്‌നാട്ടിലേയ്ക്ക ഒഴുക്കണമെന്നും മുല്ലപെരിയാര്‍ വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിയ്ക്കരുതെന്നും എംഎല്‍എ പറഞ്ഞു. മുല്ലപ്പെരിയാറിലെ വെള്ളം സംബന്ധിച്ച് [&Read More

India

സ്വയം വിശ്വഗുരുവെന്ന് വിശേഷിപ്പിക്കുന്നു, ഒരു പരീക്ഷ പോലും നടത്താൻ കഴിയുന്നില്ല’: പ്രധാനമന്ത്രിക്കെതിരെ രാഹുൽ

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാർ പൂർണ്ണമായും തകർത്തുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘വിശ്വഗുരു’ എന്ന് സ്വയം അവകാശപ്പെടുന്ന ഭരണകൂടത്തിന് രാജ്യത്ത് ഒരു പരീക്ഷ പോലും കൃത്യമായി നടത്താൻ കെല്പില്ലെന്ന് അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളിലേക്കുള്ള സിയുഇടി – യുജി (Read More

Kerala

സ്വന്തം സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് മുതലാളി; കൈയോടെ പൊക്കി വനിതാ ജീവനക്കാര്‍

തിരുവനന്തപുരം: സ്വന്തം സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രിന്റിങ് പ്രസ് ഉടമയെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ചെക്കാലമുക്ക് സിന്ധുഭവനിൽ രാഹുൽ പി. അശോക് (38) ആണ് പിടിയിലായത്. രാഹുലിന്റെ വീടിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന പ്രിന്റിങ് സ്ഥാപനത്തിലാണ് സംഭവം. രണ്ട് യുവതികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ മാർച്ച് 13Read More

India

ട്രംപിന്റെ മകൾ ഇന്ത്യയിൽ; താജ്മഹലും അക്ഷർധാം ക്ഷേത്രവും സന്ദർശിച്ച് ടിഫാനി ട്രംപ്

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഭർത്താവും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ടിഫാനിയുടെ ഇന്ത്യൻ പര്യടനം. സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിലെ പ്രശസ്തമായ ബിഎപിഎസ് സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രവും ആഗ്രയിലെ ലോകത്ഭുതമായ താജ്‌മഹലും ഇവർ സന്ദർശിച്ചു. ക്ഷേത്ര സന്ദർശന വേളയിൽ പകർത്തിയ മനോഹരമായ ചിത്രങ്ങൾ ടിഫാനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലെത്തിയ ടിഫാനിക്കും സംഘത്തിനും അധികൃതർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ക്ഷേത്ര [&Read More

World

ഖാംനഇക്ക് ഒടുവിൽ രാജ്യം വിടചൊല്ലുന്നു; വെടിനിർത്തൽ പശ്ചാത്തലത്തിൽ സംസ്കാര ചടങ്ങുകൾക്കൊരുങ്ങി ഇറാൻ

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇസ്രായേലുമായി നിലനിന്നിരുന്ന കടുത്ത യുദ്ധസാഹചര്യങ്ങളെ തുടർന്നായിരുന്നു ദീർഘനാളായി ഈ ചടങ്ങുകൾ മാറ്റിവെച്ചിരുന്നത്. മേഖലയിൽ വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാകുന്ന പശ്ചാത്തലത്തിലാണ് വിടവാങ്ങൽ ചടങ്ങുകൾ നടത്താൻ ഭരണകൂടം തീരുമാനിച്ചത്. സംസ്കാര ചടങ്ങുകൾ ഏത് ദിവസമായിരിക്കുമെന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ചടങ്ങുകൾ ഏറ്റവും സുരക്ഷിതവും വ്യവസ്ഥാപിതവുമായി നടത്തുന്നതിനായി വിവിധ സർക്കാർ [&Read More

Main story

‘മോദിയുടെ പ്രസംഗം കേൾക്കാൻ ബുദ്ധിമുട്ടില്ലാത്ത ചിലർ, ബാങ്കുവിളിയും നിസ്കാര ശബ്ദവും കേൾക്കുമ്പോൾ പ്രശ്നമുണ്ടാക്കുന്നു’

ന്യൂഡൽഹി: പൊതുനിരത്തുകളിൽ നമസ്‌കാരം നിർവ്വഹിക്കുന്നത് തെറ്റാണെന്ന് വാദിക്കുന്നവർ, ആ നിയമം എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങൾക്കും ഒരുപോലെ ബാധകമാക്കാൻ തയ്യാറാകണമെന്ന് എഐഎംഐഎം (Read More

World

തടവുകാരോട് ക്രൂരമായ ലൈംഗിക അതിക്രമം: ഇസ്രയേലിനെയും റഷ്യയെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി യുഎൻ

ന്യൂയോർക്ക്: യുദ്ധ തടവുകാരോടും കസ്റ്റഡിയിലെടുത്ത സിവിലിയന്മാരോടും ക്രൂരമായ ലൈംഗിക അതിക്രമങ്ങൾ കാട്ടിയതിന് ഇസ്രയേലിനെയും റഷ്യയെയും ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഔദ്യോഗിക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. യുദ്ധമേഖലകളിൽ ലൈംഗിക അതിക്രമങ്ങൾക്ക് നേതൃത്വം നൽകുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇരുരാജ്യങ്ങളെയും ഉൾപ്പെടുത്തിയത്. യുഎൻ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. സംഘർഷ ബാധിത പ്രദേശങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് യുഎൻ രക്ഷാസമിതിക്ക് സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഇരുരാജ്യങ്ങൾക്കുമെതിരെ [&Read More

Main story

ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല; സ്വര്‍ണം ഉരുക്കിയെടുത്തെന്ന് ലാബ് റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമലയിലെ കട്ടിളപ്പാളി മാറ്റിസ്ഥാപിച്ചിട്ടില്ലെന്നും അതിൽ പൂശിയിരുന്ന സ്വർണ്ണം തട്ടിയെടുക്കുകയായിരുന്നുവെന്നും സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. ജംഷഡ്‌പൂരിലെ നാഷണൽ മെറ്റലോജിക്കൽ ലാബിൽ നടത്തിയ എട്ട് സാമ്പിളുകളുടെ രാസപരിശോധനാ ഫലമാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചത്. കട്ടിളപ്പാളി അവിടെത്തന്നെയുണ്ടെന്നും അതിൽ നിന്ന് സ്വർണ്ണം ഉരുക്കിയെടുക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നേരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) നടത്തിയ പ്രാഥമിക പരിശോധനയിൽ കട്ടിളപ്പാളിയിൽ നിന്നും ദ്വാരപാലക ശിൽപത്തിൽ നിന്നുമായി ഏകദേശം 1700 ഗ്രാം സ്വർണ്ണം [&Read More