25/07/2026
[fontresizer_tawhidurrahmandear_widget]
Main story

‘മുനമ്പം പ്രശ്നം 10 മിനിറ്റിൽ തീർക്കാനാകില്ല; അന്തിമ തീരുമാനം കോടതിയുടേത്, സർക്കാരിന് ഇടപെടാൻ

കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തിൽ അന്തിമമായ തീരുമാനം പറയേണ്ടത് കോടതിയാണെന്ന് മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. മുനമ്പത്തെ ഭൂമി വഖഫ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് കേവലം സാങ്കേതിക നടപടി മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സർക്കാരിന് നേരിട്ട് ഇടപെടാൻ പരിമിതികളുണ്ടെന്നും കോടതി വിധി തന്നെയാണ് അന്തിമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിൽ വന്നാൽ പത്തു മിനിറ്റുകൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന രാഷ്ട്രീയക്കാരുടെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു കമ്മീഷന്റെ പ്രതികരണം. കോടതിയിലുള്ള കേസ് പൂർണ്ണമായി തീരാതെ ഈ [&Read More

Main story

മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; നിയന്ത്രണം വിട്ട്

കൊല്ലം: മുൻ ആരോഗ്യമന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കൊല്ലം ചിതറ ചല്ലിമുക്കിൽ അപകടത്തിൽപ്പെട്ടു. ശക്തമായ മഴയിൽ നിയന്ത്രണം വിട്ട ഇന്നോവ ക്രിസ്റ്റ കാർ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മുൻ മന്ത്രിക്കും കുടുംബത്തിനും നിസ്സാര പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി പോവുകയായിരുന്നു വീണ ജോർജും കുടുംബവും. കനത്ത മഴയെത്തുടർന്ന് റോഡിൽ വെള്ളക്കെട്ടുണ്ടായതാണ് വാഹനം തെന്നിമാറാൻ കാരണമായതെന്നാണ് പ്രാഥമിക [&Read More

India

ഒടുവിൽ കുറ്റസമ്മതവുമായി കേന്ദ്രമന്ത്രി; സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളിൽ ഒടുവിൽ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഡിജിറ്റൽ മൂല്യനിർണ്ണയ പ്രക്രിയയിലെ പൊരുത്തക്കേടുകളുടെയും വിദ്യാർഥികൾ നേരിട്ട കടുത്ത മാനസിക സമ്മർദ്ദത്തിന്റെയും പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തതിലെ പിഴവുകളും പുനർമൂല്യനിർണ്ണയത്തിലെ അപാകതകളും വലിയ ചർച്ചയാകുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളെ കൂടുതൽ ആശങ്കയിലേക്ക് തള്ളിവിടരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു. “ഈ [&Read More

Main story

രാജ്യസഭാ സീറ്റ് വേണ്ടെന്ന് സിദ്ധരാമയ്യ; എംഎൽഎയായി തുടരും, മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവയ്ക്കും

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. മുൻപുണ്ടാക്കിയ അധികാരം പങ്കിടൽ ധാരണപ്രകാരം താൻ സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം മന്ത്രിസഭാംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി തീരുമാനം വ്യക്തമാക്കിയത്. യോഗത്തിനെത്തിയ ഡി.കെയെ അദ്ദേഹം കെട്ടിപ്പിടിച്ച് സ്വീകരിക്കുകയും, ഹൈക്കമാൻഡ് നിർദേശപ്രകാരം സ്ഥാനമൊഴിയുന്ന തനിക്ക് പകരം ഇനിയുള്ള കാലം ഡി.കെ. ശിവകുമാറിനെ ശക്തമായി പിന്തുണയ്ക്കണമെന്ന് [&Read More

Kerala

‘ഇനിയുള്ള നാളുകൾ ജാതി-മത ഭേദമില്ലാത്ത ആഘോഷങ്ങളുടേത്’; വലിയ പെരുന്നാൾ ദിനത്തിൽ പാണക്കാട്ടെത്തി മുഖ്യമന്ത്രി

മലപ്പുറം: വലിയ പെരുന്നാൾ ദിനത്തിൽ പാണക്കാട് സന്ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ മലബാർ യാത്ര പാണക്കാട്ടേക്കാണെന്ന് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പെരുന്നാൾ ദിനത്തിൽ തന്നെ സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളെ നേരിൽ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാതിRead More

India

തമിഴ്നാട്ടിൽ ​ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈകോടതി

ചെന്നൈ: തമിഴ്‌നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഈ നിരോധന ഉത്തരവ് സംസ്ഥാനത്ത് ഉടനടി നടപ്പിലാക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. ബക്രീദ് ദിനത്തിലോ മറ്റ് ഏതെങ്കിലും ദിവസങ്ങളിലോ സംസ്ഥാനത്ത് ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ കശാപ്പുചെയ്യുന്നില്ലെന്ന് കൃത്യമായി ഉറപ്പാക്കാൻ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്‌മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ചീഫ് സെക്രട്ടറിയോടും ഡി.ജി.പി.യോടും ആവശ്യപ്പെട്ടു. ഉത്തരവിൻമേൽ സർക്കാർ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനായി കേസ് വരും ദിവസങ്ങളിൽ വീണ്ടും പരിഗണിക്കാൻ രജിസ്ട്രിക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. [&Read More

Main story

‘എല്ലാവർക്കും നന്ദി’; ഇരുപത് വർഷത്തെ ജയിൽ വാസത്തിന് ശേഷം പെരുന്നാൾ ദിനത്തിൽ അബ്‌ദുൽ

കോഴിക്കോട്: സൗദി അറേബ്യയിൽ ജയിൽ മോചിതനായ കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം വലിയ പെരുന്നാൾ ദിനത്തിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തിന്റെ ടെർമിനലിൽ നിന്നും പുറത്തേക്ക് വരുമ്പോൾ റഹീമിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. തന്നെ സഹായിച്ച എല്ലാവർക്കും വലിയ നന്ദിയുണ്ടെന്ന് റഹീം മാധ്യമങ്ങളോട് പറഞ്ഞു. റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള ഒരു കൂട്ടം സുമനസ്സുകൾ ഒരുമിച്ചു ചേർന്ന് നടത്തിയ വലിയ [&Read More

India

ഡൽഹി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിനിടെ സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങളും വിവിധ വികസന പദ്ധതികളും അടങ്ങിയ നിവേദനം അദ്ദേഹം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ആലോചിക്കുന്ന മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്ക് യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് വിജയ് കൂടിക്കാഴ്ചയിൽ ശക്തമായി ആവശ്യപ്പെട്ടു. ഈ പദ്ധതി യാഥാർത്ഥ്യമായാൽ തമിഴ്‌നാടിന് ലഭിക്കേണ്ട കാവേരി ജലവിഹിതത്തെ അത് [&Read More