സതീശൻ ഡൽഹിയിലെത്തി മോദിയെ കണ്ടു, പിറ്റേന്ന് പിണറായിയുടെ വീട്ടിൽ റെയ്ഡ്; ആസൂത്രിതനീക്കമെന്ന് പി.
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷന്റെ ഭാഗമാണെന്ന് സിപിഎം മുതിർന്ന നേതാവ് പി. ജയരാജൻ ആരോപിച്ചു. റെയ്ഡ് നടക്കുന്ന പിണറായിയുടെ കണ്ണൂരിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് ആരംഭിച്ചതിന് പിന്നിൽ ഇരുപാർട്ടികളുടെയും കൃത്യമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. [&Read More