26/07/2026
[fontresizer_tawhidurrahmandear_widget]
Main story

‘വളഞ്ഞിട്ടടിച്ചോളൂ, സംഘ്‌പരിവാറിന് മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും’; ഇഡി റെയ്ഡിൽ

കോഴിക്കോട്: എക്സാലോജിക് – സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് തന്റെ വസതിയിലും പിണറായി വിജയന്റെ വീടുകളിലും ഇഡി റെയ്ഡ് തുടരുന്നതിനിടെ കടുത്ത രാഷ്ട്രീയ പ്രതികരണവുമായി മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. “വളഞ്ഞിട്ടടിച്ചോളൂ, സംഘ്‌പരിവാറിന് മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന സൂചനയാണ് റിയാസ് നൽകുന്നത്. നിലവിൽ റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ വിപുലമായ പരിശോധനയാണ് നടത്തുന്നത്. പരിശോധനാ സമയത്ത് [&Read More

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലും സ്വർണമോഷണം; 78 ഗ്രാം സ്വർണവും വൈരനാമയും കാണാനില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പ്രശസ്തമായ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണവും വജ്രാഭരണവും കാണാതായതായി പൊലീസ് റിപ്പോർട്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള നിധിശേഖരമുള്ള ക്ഷേത്രത്തിൽ നിന്ന് ഇടയ്ക്കിടെ അമൂല്യവസ്തുക്കൾ കാണാതാകുന്നത് അതിഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഇന്റലിജൻസ് മേധാവി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ ഈ നടപടി. ഇത് സംബന്ധിച്ച കത്തിന്റെ പകർപ്പ് ഒരു മലയാള മാധ്യമം പുറത്തുവിട്ടു. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന ‘വൈര നാമ’ എന്ന അമൂല്യ വജ്രാഭരണം കുറച്ചുനാളുകളായി കാണാനില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. [&Read More

Iran

അമേരിക്കയുടെ എംക്യു-9 ഡ്രോൺ തകർത്തിട്ട് ഇറാൻ; എഫ്-35 യുദ്ധവിമാനത്തെ വ്യോമാതിർത്തിയിൽനിന്നു തുരത്തി

തെഹ്റാൻ: വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാനിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി. പേർഷ്യൻ ഗൾഫ് മേഖലയിൽ വ്യോമാതിർത്തി ലംഘിച്ചെത്തിയ യുഎസ് ഡ്രോണുകൾക്കും യുദ്ധവിമാനങ്ങൾക്കും നേരെ ശക്തമായ പ്രത്യാക്രമണം നടത്തി ഇറാൻ സൈന്യം. അമേരിക്കയുടെ അത്യാധുനികമായ എംക്യുRead More

Gulf

അബ്‌ദുൽ റഹീമിൻ്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചു; ഉടൻ നാട്ടിലേക്ക് മടങ്ങും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചതായി റഹീം സഹായ സമിതി അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അബ്‌ദുൽ റഹീമിന്റെ എക്‌സിറ്റ് വിസ നടപടികൾ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ഇനി രാജ്യം വിടുന്നതിനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് മാത്രമാണ് അവശേഷിക്കുന്നത്. ഈ ഇമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയാകുന്നതോടെ ഏതു സമയത്തും അദ്ദേഹത്തിന് നാട്ടിലേക്ക് തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.Read More

India

‘ഞങ്ങളാണ് യഥാർത്ഥ പാറ്റകൾ; ഡിജിറ്റൽ വിപ്ലവമല്ല തെരുവ് പോരാട്ടം’; സിജെപിക്ക് ബദലായി ‘ഇന്ത്യൻ

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായി മാറിയ ‘പാറ്റ’ (കോക്രോച്ച്) രൂപകത്തിന് മേൽ അവകാശവാദവുമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐവൈസി) രംഗത്ത്. കേന്ദ്ര സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ ആക്ഷേപഹാസ്യവുമായി ഉയർന്നുവന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിന് ബദലായാണ് യൂത്ത് കോൺഗ്രസ് ഇപ്പോൾ “ഇന്ത്യൻ യൂത്ത് കോക്രോച്ചസ്” എന്ന പേരിൽ സ്വന്തം കാമ്പെയ്‌ൻ ആരംഭിച്ചിരിക്കുന്നത്. സിജെപി കേവലം ഓൺലൈൻ പ്രതിഭാസം മാത്രമാണെന്നും തങ്ങളാണ് തെരുവുകളിൽ പോരാടുന്ന “യഥാർത്ഥ പാറ്റകൾ” എന്നുമാണ് യൂത്ത് കോൺഗ്രസിന്റെ വാദം. പത്രപ്രവർത്തനത്തിലേക്കും [&Read More

Kerala

‘ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ, ഞങ്ങൾ തെരുവിലുണ്ടാകും’; പൊലീസിനെ

കോഴിക്കോട്: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കെഎസ്‌യുRead More

Main story

‘രക്ഷാപ്രവർത്തകർ’ക്കെതിരേ നടപടി; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെ അഞ്ചുപേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസ്സിനിടെ ഉണ്ടായ മർദനവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ഉൾപ്പെടെ അഞ്ചുപേരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാരായ അനിൽ കുമാർ, സന്ദീപ് കുമാർ എന്നിവരടക്കമുള്ളവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ എംഎൽഎ എ.ഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ ‘രക്ഷാപ്രവർത്തനം’ എന്ന പേരിൽ [&Read More

India

‘ന്യൂയോർക്ക് സബ്‌വേയേക്കാൾ സൂപ്പർ’ ചെന്നൈ മെട്രോയെ പുകഴ്ത്തി ജാപ്പനീസ് സഞ്ചാരി; പോസ്റ്റ് വൈറൽ

ചെന്നൈ: ഇന്ത്യയിലെ പൊതുഗതാഗത സംവിധാനങ്ങളെ പ്രശംസിച്ച് വിദേശ സഞ്ചാരികൾ രംഗത്തെത്തുന്നത് പതിവാകുന്നു. ചെന്നൈ മെട്രോയിലെ യാത്രാസൗകര്യങ്ങൾ ലോകപ്രശസ്തമായ ന്യൂയോർക്ക് സബ്‌വേയേക്കാൾ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഒരു ജാപ്പനീസ് വിനോദസഞ്ചാരി. ഇന്ത്യയിലുടനീളം യാത്ര ചെയ്യുന്ന @Read More

Main story

കർണാടകയിൽ വീണ്ടും ട്വിസ്റ്റ്? സിദ്ധരാമയ്യ രാജ്യസഭയിലേക്ക്; മുഖ്യമന്ത്രിയായി ഡി.കെ അല്ല, ഖാർഗെ?

ന്യൂഡൽഹി: കർണാടക രാഷ്ട്രീയത്തെ വീണ്ടും മുൾമുനയിലാക്കി കോൺഗ്രസ് സർക്കാരിൽ വലിയ അഴിച്ചുപണികൾക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. സിദ്ധരാമയ്യ രാജ്യസഭാ അംഗമാകും. എന്നാൽ, പകരം മുഖ്യമന്ത്രിയായി എത്തുക ഡി.കെ ശിവകുമാർ ആകില്ലെന്ന കൗതുകമുണർത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കർണാടക മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തലത്തിൽ നീക്കങ്ങൾ സജീവമാകുന്നതായി ദേശീയ മാധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഭരണനേതൃത്വത്തിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി [&Read More