കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്. മുമ്പ് ഇടതുപക്ഷത്തിന് ബംഗാളിൽ സംഭവിച്ചതിന് സമാനമായ പതനമാണ് ഇപ്പോൾ തൃണമൂലിനെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാർട്ടിയിലെ 20 ലോക്സഭാ എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വരുന്നത്. മമത ബാനർജിയുടെ വിശ്വസ്ത കാക്കോലി ഘോഷ് ദസ്തിദാറിന്റെ രാജിയും പാർട്ടിയെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ട മമത ബാനർജി ദുർബലയാണെന്ന [&Read More
‘സര്‍ക്കാര്‍ ഓഫീസുകള്‍ കത്തിച്ചുകളയണം, തീവ്രവാദ ആക്രമണം വേണം’; തെലങ്കാനയില്‍ കര്‍ഷക സമരത്തിനിടെ വിവാദ
ഹൈദരാബാദ്: തെലങ്കാനയിൽ കർഷക പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവിന്റെ തീവ്രവാദ സ്വഭാവമുള്ള വിവാദ പരാമർശം പുറത്ത്. സർക്കാർ ഓഫീസുകൾ തീയിട്ട് നശിപ്പിക്കണമെന്നും തീവ്രവാദ രീതിയിലുള്ള ആക്രമണങ്ങളാണ് ആവശ്യമെന്നും പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് ബിആർഎസ് നേതാവ് ബാൽക്ക സുമൻ അടക്കമുള്ളവർ പങ്കെടുത്ത വേദിയിൽ നിന്ന് ഈ വിവാദ പ്രസ്താവനകൾ ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ [&Read More
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്ദ്ര പോർട്ടിന് സമീപം വൻ ലഹരിമരുന്ന് വേട്ട. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ പാതിരാത്രി ഓപറേഷനിൽ ഏകദേശം 115 കിലോഗ്രാം കൊക്കൈയ്ൻ പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഏകദേശം 1,150 കോടി രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദേശ പൗരന്മാരെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. ഗുജറാത്ത് എ.ടി.എസ് നൽകിയ കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു [&Read More
‘അബ്ബൂ, എല്ലാവരും ചേർന്ന് തല്ലുന്നു, ഒളിച്ചിരുന്നാണ് മെസ്സേജ് അയക്കുന്നത്’; ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക്
ബിഹാർ: ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മദ്രസാ വിദ്യാർത്ഥിയെ തീവണ്ടിയിൽ വെച്ച് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചതിന് പിന്നാലെ കാണാതായി. ഉത്തർപ്രദേശിലെ മൗവിലുള്ള ദാറുൽ ഉലൂം അംജദിയ്യയിൽ ഇസ്‌ലാമിക പഠനം നടത്തുന്ന ഇരുപതുകാരനായ ഫൈസാൻ അഹമ്മദ് റസയെയാണ് പൂർവാഞ്ചൽ എക്‌സ്പ്രസ്സ് തീവണ്ടിയിൽ വെച്ച് കാണാതായത്. ബിഹാറിലെ ഗോപാൽഗഞ്ച് സ്വദേശിയായ ഫൈസാൻ, തീവണ്ടിയിൽ വെച്ച് കുടുംബത്തിന് അയച്ച അവസാന സന്ദേശം തനിക്കെതിരെ നടന്ന അക്രമത്തെക്കുറിച്ചായിരുന്നു. “അബ്ദു, ട്രെയിനിൽ വലിയൊരു വഴക്ക് നടക്കുന്നുണ്ട്… എല്ലാവരും ചേർന്ന് തല്ലുകയാണ്… ഞാൻ [&Read More
ഇറാനോട് യുദ്ധം ചെയ്യാൻ ഐഎസ് ഭീകരന്മാർ; ജയിലിൽ കഴിയുന്നവരെ തുറന്നുവിട്ട് രഹസ്യ ക്യാമ്പുകളിലേക്ക്
മോസ്‌കോ/തെഹ്റാൻ: ഇറാനെതിരെ പോരാടാൻ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്മാരെ രംഗത്തിറക്കാൻ പാശ്ചാത്യ ശക്തികൾ നീക്കം നടത്തുന്നതായി വമ്പൻ വെളിപ്പെടുത്തൽ. സിറിയയിലെ വിവിധ തടവറകളിൽ കഴിയുകയായിരുന്ന തീവ്രസംഘങ്ങളെ ദുരൂഹ സാഹചര്യത്തിൽ കൂട്ടത്തോടെ തുറന്നുവിട്ട്, ഇറാഖിലെ രഹസ്യ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്എസ്ബിയുടെ മേധാവി അലക്‌സാണ്ടർ ബോർട്‌നികോവ് വെളിപ്പെടുത്തി. റഷ്യയിലെ ഇർകുട്‌സ്‌ക് മേഖലയിൽ നടന്ന ഒമ്പത് മധ്യേഷ്യൻ രാജ്യങ്ങളുടെ സുരക്ഷാ മേധാവിമാരുടെ കൗൺസിൽ യോഗത്തിലാണ്(സിഐഎസ്) ഈ വിവരങ്ങൾ റഷ്യൻ ഇന്റലിജൻസ് ഔദ്യോഗികമായി പുറത്തുവിട്ടത്. റഷ്യൻ മാധ്യമമായ ‘ആർ.ടി’ [&Read More
മുംബൈ: വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് മധുരവും സമ്മാനങ്ങളും ‘റിട്ടേൺ ഗിഫ്റ്റ്’ ആയി നൽകുന്നത് പതിവാണ്. എന്നാൽ മഹാരാഷ്ട്രയിലെ ഒരു വിവാഹ ചടങ്ങിൽ വരന്റെ കുടുംബം നൽകിയ അപൂർവ്വമായ ഒരു സമ്മാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ ഏറ്റുവാങ്ങുകയാണ്. സ്വന്തം ഗ്രാമത്തിലെ 3,465 താമസക്കാർക്ക് ഒരു ലക്ഷം രൂപ വീതമുള്ള അപകട ഇൻഷുറൻസ് പരിരക്ഷയാണ് ഈ കുടുംബം സമ്മാനമായി നൽകിയത്. മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിലുള്ള കാന്ദർ താലൂക്കിലെ ബഹദർപുര ഗ്രാമത്തിലാണ് ആഘോഷത്തെ സാമൂഹിക സുരക്ഷയാക്കി മാറ്റിയ ഈ [&Read More
തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഇതിനുപിന്നാലെ, പരിശോധന കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ സിപിഎം പ്രവർത്തകർ വ്യാപക ആക്രമണം അഴിച്ചുവിട്ടു. ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് വാഹനങ്ങളാണ് ഇഷ്ടികയും വടികളും ഉപയോഗിച്ച് അടിച്ചുതകർത്തത്. ഉദ്യോഗസ്ഥർ വാഹനത്തിനുള്ളിൽ ഇരിക്കെയായിരുന്നു ആക്രമണം. കാറുകളുടെ ചില്ലുകൾ പൂർണമായും തകർന്ന നിലയിലാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കലാണിതെന്നും, ഇത്തരം [&Read More
ന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തർക്കം പരിഹരിക്കാൻ ദേശീയതലത്തിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റിനിർത്തിക്കൊണ്ട് സംസ്ഥാന ഭരണത്തിലും കേന്ദ്ര സംഘടനാതലത്തിലും വലിയ മാറ്റങ്ങൾ വരുത്താനുള്ള സമവായ ഫോർമുലയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതുപ്രകാരം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയാകാനും, നിലവിലെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടുത്ത കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കാനുമുള്ള സാധ്യതകളും സജീവ ചർച്ചയിലുണ്ടെന്ന് ദേശീയ മാധ്യമമായ ‘ലൈവ് ഹിന്ദുസ്ഥാൻ’ റിപ്പോർട്ട് ചെയ്തു. സിദ്ധരാമയ്യയ്ക്ക് [&Read More
പിണറായിയുടെയും റിയാസിൻ്റെയും വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി; ഒരു രേഖയും കിട്ടിയില്ലെന്ന് സെര്‍ച്ച് റിപ്പോര്‍ട്ട്
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലെ റെയ്ഡ് അവസാനിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റെയ്ഡിൽ ഒരു രേഖയും കിട്ടിയിട്ടില്ലെന്ന് സെർച്ച് റിപ്പോർട്ട് എഴുതി നൽകിയതായി സിപിഎം നേതാവ് എം.വി ജയരാജൻ പറഞ്ഞു. വീട്ടുകാർ ഇല്ലാത്തതിനാൽ എം.വി. ജയരാജനാണ് രേഖയിൽ ഒപ്പിട്ട് നൽകിയത്. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. കണ്ണൂരിലെ പിണറായി വിജയൻ്റെ വീട്ടിൽ നടന്ന പരിശോധനയ്ക്ക് ഇഡി അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് സൗഭരിയാണ് നേതൃത്വം നൽകിയത്. 7.50നാണ് [&Read More