26/07/2026
[fontresizer_tawhidurrahmandear_widget]
Main story

ഗോവധ നിരോധന ഹരജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി; ബലിപെരുന്നാളിന് മുമ്പ് വാദം

ന്യൂഡൽഹി: ബലിപെരുന്നാളിന് മുന്നോടിയായി രാജ്യത്ത് ഗോവധ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അഖില ഭാരത ഹിന്ദു മഹാസഭ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാൾ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. “നിങ്ങൾ ഇത് ഒരു ദിവസം മുമ്പ് മാത്രമാണ് ഓർത്തത്. അടിയന്തരമായി പരിഗണിക്കേണ്ടതില്ല,” എന്ന് കോടതി വ്യക്തമാക്കി. നാളെ മറ്റന്നാൾ ബലിപെരുന്നാൾ ആണെന്നും, അതിനാൽ [&Read More

Kerala

കിളിമാനൂരിൽ അമ്മയുടെ ദോഷം മാറ്റാൻ മന്ത്രവാദിക്ക് പെൺമക്കളെ കാഴ്ചവെച്ചു; മന്ത്രവാദി അറസ്‌റ്റിൽ

തിരുവനന്തപുരം: കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ കടയ്ക്കൽ സ്വദേശി ശരത് ബാബുവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വീടും പുരയിടവും വിൽക്കാൻ ശ്രമിച്ച കുടുംബത്തെ സഹായിക്കാനെന്ന വ്യാജേനയാണ് പ്രതി ഇവരുമായി സൗഹൃദത്തിലായത്. പ്രതി നടത്തിയ പൂജകൾക്ക് പിന്നാലെ വസ്തു വിൽപ്പന നടന്നതോടെ പെൺകുട്ടികളുടെ അമ്മയ്ക്ക് ഇയാളിൽ വിശ്വാസമായി. തുടർന്ന് അമ്മയുടെ ജാതകദോഷം മാറാൻ പെൺകുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് ഇയാൾ അമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതിന് അമ്മയും കൂട്ടുനിന്നു. 2024 [&Read More

Main story

കീവിൽ തുടർച്ചയായ ആക്രമണത്തിന് റഷ്യ; വിദേശികളോട് ഉടൻ ഒഴിഞ്ഞുപോകാൻ നിർദേശം

മോസ്കോ: യുക്രെയ്ൻ തലസ്ഥാനമായ കീവിലെ പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വരുംദിവസങ്ങളിൽ തുടർച്ചയായും ചിട്ടയായും ആക്രമണം നടത്തുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. കീവിലെ ഡ്രോൺ നിർമാണ കേന്ദ്രങ്ങളും അതുമായി ബന്ധപ്പെട്ട സൈനിക സൗകര്യങ്ങളും തകർക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിൽ, നഗരത്തിൽ താമസിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാരും ഉൾപ്പെടെയുള്ള വിദേശ പൗരന്മാരോട് എത്രയും വേഗം കീവ് വിട്ടുപോകാൻ റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കീവിലെ ഡ്രോണുകൾ രൂപകൽപ്പന ചെയ്യുന്നതും നിർമിക്കുന്നതും പ്രോഗ്രാം ചെയ്യുന്നതുമായ കേന്ദ്രങ്ങൾ [&Read More

Kerala

ബീക്കൻ ലൈറ്റിട്ട് ആംബുലൻസിൽ എംഡിഎംഎ കടത്ത്; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: പോലീസിനെ വെട്ടിച്ച് ആംബുലൻസിൽ ബീക്കൻ ലൈറ്റിട്ട് എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിലായി. വെട്ടിക്കൽ സ്വദേശി ഫെയ്ത്‌ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെയാണ് 280 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ സിറ്റി പോലീസ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരിമരുന്ന് തൃശ്ശൂരിൽ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ നീക്കം. രഹസ്യവിവരത്തെ തുടർന്ന് തൃശ്ശൂർRead More

India

’15 വർഷം കഷ്ടപ്പെട്ടിട്ടും ഇങ്ങനെയൊരു വിജയം കണ്ടിട്ടില്ല, വിജയ് കട്ടൗട്ട് വെച്ച് എളുപ്പത്തിൽ

ഹൈദരാബാദ്: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) നേടിയ മിന്നുന്ന വിജയത്തോട് തമാശ രൂപേണ പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തനിക്ക് വിജയയോട് അസൂയ തോന്നുന്നുവെന്നാണ് ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. താൻ 15 വർഷത്തോളം തെരുവിൽ ഇറങ്ങി കഷ്ടപ്പെട്ടാണ് രാഷ്ട്രീയം കെട്ടിപ്പടുത്തത്. എന്നാൽ വിജയിന്റെ പാർട്ടി കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വിജയം നേടിയെന്ന് പവൻ കല്യാൺ ചൂണ്ടിക്കാട്ടി. “അവർ വളരെ സുഖമായി വിജയിച്ചു, എനിക്ക് [&Read More

World

‘ക്രിസ്ത്യാനികൾക്കും മുസ്‍ലിംകൾക്കും നേരെ ഇസ്രയേലിൽ ചിലർ നടത്തുന്നത് ഹീനമായ അതിക്രമം’; രൂക്ഷവിമർശനവുമായി പ്രസിഡന്റ്

തെൽ അവീവ്: ഇസ്രയേൽ സമൂഹത്തിനുള്ളിൽ പടരുന്ന തീവ്രവാദ ചിന്താഗതികൾക്കും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രസിഡന്റ് ഐസക് ഹെർസോഗ്. നമുക്കിടയിൽ ജീവിക്കുന്ന ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങൾക്ക് നേരെ തീവ്രവാദികൾ നടത്തുന്ന അതിക്രമങ്ങൾ ഇസ്രയേലിന്റെ അന്തസ്സിനെ കെടുത്തുന്നതാണെന്ന് അദ്ദേഹം തുറന്നടിച്ചു. അപരിചിതനെയും സ്‌നേഹിക്കണമെന്ന തോറയുടെ സന്ദേശത്തിന് അക്രമികൾ ഒരു വിലയും കൽപ്പിക്കുന്നില്ല. സമൂഹത്തിന്റെ ഐക്യത്തിന് മനുഷ്യത്വമാണ് ആദ്യം വേണ്ടതെന്നും ഹെർസോഗ് പറഞ്ഞു. ഗസ്സ ഫ്രീഡം ഫ്‌ളോട്ടില ആക്ടിവിസ്റ്റുകളെ ക്രൂരമായി മർദിച്ച സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗിവിർ ഉൾപ്പെടെയുള്ള [&Read More

Gulf

‘ലബ്ബൈക്ക’യുടെ മന്ത്രധ്വനികളിൽ ലയിച്ച് മിനാ താഴ്‌വര; ഹജ്ജ് കർമങ്ങൾക്ക് ഭക്തിനിർഭര തുടക്കം

മക്ക: ദൈവത്തിന്റെ വിളികേട്ട് ലോകത്തിന്റെ അഷ്ടദിക്കുകളിൽനിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങൾ മിനായിലെ ‘കൂടാരങ്ങളുടെ നഗരമായ’ മിനായിൽ തമ്പടിച്ചതോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. ദുൽഹിജ്ജ എട്ടിന് യൗമുത്തർവിയയിൽ(വെള്ളം സംഭരിക്കുന്ന ദിവസം) തീർഥാടകർ ഇഹ്‌റാം വസ്ത്രം ധരിച്ച് പ്രാർഥനാമന്ത്രങ്ങളോടെ മിനായിലേക്ക് എത്തിച്ചേർന്നു. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ചടങ്ങിൽ 20 ലക്ഷത്തോളം പേർ പങ്കെടുക്കും. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്Read More

Magazine

പിഴിഞ്ഞ നാരങ്ങത്തോടുകൾ ഇനി വെറുതെ കളയേണ്ട; ഗുണങ്ങൾ ചെറുതൊന്നുമല്ല

മിക്ക വീടുകളിലും നാരങ്ങാനീര് പിഴിഞ്ഞെടുത്ത ശേഷം അതിന്റെ തൊലി വെറുതെ ദൂരേക്ക്‌ കളയുകയാണ് പതിവ്. എന്നാൽ നാരങ്ങയ്ക്ക് ഉള്ളതുപോലെ തന്നെ അതിന്റെ പിഴിഞ്ഞെടുത്ത തൊലിക്കും മികച്ച ക്ലീനിങ് ഗുണങ്ങളുണ്ട്. പ്രത്യേകിച്ച് അടുക്കളയിലെ കരിപിടിച്ചതും എണ്ണമയമുള്ളതുമായ ലോഹ പാത്രങ്ങൾ വൃത്തിയാക്കാൻ ഇവ മികച്ചതാണ്. നാരങ്ങയിലടങ്ങിയിരിക്കുന്ന സ്വാഭാവിക അസിഡിറ്റി കഠിനമായ ഗ്രീസും എണ്ണമയവും പെട്ടെന്ന് തന്നെ ലളിതമാക്കുന്നു. വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ നിറഞ്ഞ ലിക്വിഡുകൾക്ക് പകരം, കറപിടിച്ച പാത്രങ്ങൾ പുത്തൻ പോലെ തിളക്കാൻ നാരങ്ങത്തോടുകൾ വീണ്ടും ഉപയോഗിക്കാവുന്ന നാല് എളുപ്പവഴികൾ [&Read More

India

ഒന്നാം ക്ലാസില്‍ ചേരുന്ന ഓരോ കുട്ടിക്കും 2,000 രൂപ! ‘സര്‍പ്രൈസ് ഗിഫ്റ്റു’മായി ഞെട്ടിച്ച്

യാദ്ഗിരി: കർണാടകയിലെ ഒരു സർക്കാർ സ്കൂൾ അധ്യാപകൻ മാതാപിതാക്കളെ തങ്ങളുടെ കുട്ടികളെ സ്കൂളിൽ ചേർക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി വേറിട്ടൊരു സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ്. തണ്ടകളിലെ (ആദിവാസി ഗ്രാമങ്ങൾ) രക്ഷിതാക്കൾ കുട്ടികളെ പ്രാദേശിക സർക്കാർ സ്‌കൂളിൽ ചേർക്കാനും, വിവിധ സർക്കാർ പദ്ധതികളുടെയും വിദ്യാഭ്യാസ സൗകര്യങ്ങളുടെയും പ്രയോജനം അവർക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് അധ്യാപകനായ രമേശ് അങ്കാടി ഈ മാതൃകാപരമായ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ വർഷം ഒന്നാം ക്ലാസ്സിൽ 11 കുട്ടികളാണ് ഈ സ്കൂളിൽ പ്രവേശനം നേടിയത്. എന്നാൽ ഈ പുതിയ പദ്ധതിയിലൂടെ ഈ [&Read More