ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംഘടന ആരംഭിക്കാൻ ഒരുങ്ങുന്നതായി സൂചന. സമാന ചിന്താഗതിക്കാരായ ആളുകളെ ഒരുമിച്ച് നിർത്തി ശക്തമായ ഒരു സന്നദ്ധപ്രവർത്തക അടിത്തറ കെട്ടിപ്പടുക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ‘മക്കൾ ശക്തി ഇയക്കം’ (ജനശക്തി പ്രസ്ഥാനം) എന്ന പേരിലായിരിക്കും പുതിയ സംഘടനയെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. സിബിഎസ്ഇ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി കൊണ്ടുവന്ന ത്രിഭാഷാ നയം പിൻവലിക്കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു. ഇത് തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അനാവശ്യ മാനസിക സമ്മർദമുണ്ടാക്കുമെന്ന [&Read More
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ വസതിയിൽ അടിയന്തരമായി വിളിച്ചുചേർത്ത പുതിയ നിയമസഭ കക്ഷി യോഗം പരാജയപ്പെട്ടതായി റിപ്പോർട്ട്. ആകെയുള്ള 80 തൃണമൂൽ എം.എൽ.എമാരിൽ വെറും 20 പേർ മാത്രമാണ് ഈ യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. മുക്കാൽ ഭാഗത്തോളം ജനപ്രതിനിധികളും യോഗത്തിൽ നിന്ന് വിട്ടുനിന്നത് ബംഗാൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധ [&Read More
കൊച്ചി: ഫോൺ കോളിലൂടെയുള്ള പുതിയ സൈബർ തട്ടിപ്പിൽ പെട്ട് സാധാരണക്കാരനായ സ്കൂൾ ബസ് ഡ്രൈവർക്ക് നഷ്ടമായത് മൂന്ന് ലക്ഷം രൂപ. മരട് സ്വദേശിയായ മാർട്ടിൻ മാനുവൽ ആണ് ട്രെയിൻ യാത്രയ്ക്കിടയിൽ വൻ തട്ടിപ്പിനിരയായത്. ബാങ്കിൽ നിന്നും വായ്പയെടുത്ത പണം ഉപയോഗിച്ച് സ്വന്തമായി ഒരു വാഹനം വാങ്ങാനുള്ള യാത്രയ്ക്കിടയിലാണ് മാർട്ടിന് ഈ ദുരനുഭവം ഉണ്ടായത്. ഇന്നോവ കാർ വാങ്ങുക എന്ന ലക്ഷ്യത്തോടെ ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു മാർട്ടിൻ. ഈ സമയത്താണ് മൊബൈൽ ഫോണിലേക്ക് അപരിചിതമായ ഒരു നമ്പറിൽ [&Read More
നെടുമങ്ങാട്: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിത് മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. തന്റെയും പങ്കാളി അഖിലയുടെയും സ്വൈര്യജീവിതത്തിന് കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് രണ്ടാനച്ഛൻ അഷ്കർ (31) പോലീസിനോട് സമ്മതിച്ചു. മൂന്ന് മാസത്തോളമായി കുഞ്ഞിനെ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നും വെള്ളിയാഴ്ചയാണ് കുഞ്ഞ് മരിച്ചതെന്നും ഇയാൾ മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ അഖിലയെയും (21) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ ഒഴിവാക്കാൻ മൂന്ന് മാസം മുൻപേ ഇരുവരും തീരുമാനിച്ചിരുന്നതായാണ് വിവരം. അമ്മ അഖിലയുടെ സാന്നിധ്യത്തിലായിരുന്നു പലപ്പോഴും [&Read More
പാരീസ്: പാരീസ് സെന്റ് ജെർമെയ്‌നിന്റെ (പിഎസ്ജി) ചാമ്പ്യൻസ് ലീഗ് കിരീട വിജയത്തിന് പിന്നാലെയുണ്ടായ ആഘോഷങ്ങൾ ഫ്രാൻസിൽ വ്യാപക അക്രമങ്ങൾക്ക് കാരണമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സംഘർഷങ്ങളിൽ 780 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആഘോഷങ്ങൾക്കിടയിലുണ്ടായ റോഡപകടത്തിൽ ഒരു യുവാവ് മരണപ്പെടുകയും, കത്തിക്കൊണ്ടുള്ള ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബുഡാപെസ്റ്റിൽ നടന്ന നാടകീയമായ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്‌സണലിനെ പരാജയപ്പെടുത്തിയാണ് പിഎസ്ജി വിജയം കുറിച്ചത്. ഫൈനൽ വിസിലിന് പിന്നാലെ പാരീസിലെ ചാംപ്സ് എലിസീസ്, പാർക്ക് ഡെസ് പ്രിൻസസ് [&Read More
കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി സംസ്ഥാന വനിതാRead More
‘പണത്തിന്റെ അഹങ്കാരം, അയാളുടെ ബാറിൽ വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ എന്നോട് സ്നേഹമില്ല’; റെജി ചെറിയാനെതിരെ
ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി ജി. സുധാകരൻ. തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചതിനെതിരെയാണ് സുധാകരൻ രംഗത്തെത്തിയത്. സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും, ഒരു എംഎൽഎയുടെ മുകളിൽ മറ്റൊരു എംഎൽഎ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യമായി എംഎൽഎയായ റെജി ചെറിയാൻ വലിയ സ്ഥാപനത്തിന്റെ ഉടമയാണെന്ന് ജി. സുധാകരൻ ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ ബാറിൽ വെള്ളമടിക്കാൻ പോകാത്തതിനാൽ തന്നോട് വലിയ സ്നേഹമൊന്നും കാണില്ലെന്നും സുധാകരൻ പരിഹസിച്ചു. ഇരുപത് [&Read More
ഭിത്തിയിൽ തലയിടിപ്പിച്ചു, ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു, മർദിച്ച് കോമയിലാക്കി; ആദ്യ ഭാര്യയോടും അഷ്കറിന്റെ
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി അഷ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ആദ്യ ഭാര്യ ആമിനയുടെ മാതാവ് ഷജീല ബീവി രംഗത്ത്. തന്റെ മകൾ ആമിനയേയും അഷ്കർ മുൻപ് ക്രൂരമായി മർദിച്ചിരുന്നുവെന്നും ഇതേ തുടർന്ന് മകൾക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെന്നും ഷജീല ബീവി മാധ്യമങ്ങളോട് വ്യക്തമാക്കി. ആമിനയെ ജീവനോടെ ഫാനിൽ കെട്ടിതൂക്കാൻ പോലും അഷ്‌കർ ശ്രമിച്ചിരുന്നു. ഈ ക്രൂരതകൾക്കെല്ലാം ഇയാളുടെ സഹോദരിയും അമ്മയും ഒത്താശ ചെയ്തതായും ഷജീല ആരോപിക്കുന്നു. അഷ്‌കറിൻ്റെ കടുത്ത മർദനത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി [&Read More
സമാധാന ചര്‍ച്ചകൾക്ക് പുല്ലുവില; ലെബനനിലെ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട പിടിച്ചെടുത്ത് ഇസ്രയേൽ
ബെയ്റൂട്ട്: ലെബനനിൽ അധിനിവേശം ശക്തമാക്കി ഇസ്രായേൽ സൈന്യം. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൈനിക നീക്കത്തിലൂടെ തെക്കൻ ലെബനനിലെ അതീവ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട ഇസ്രായേൽ പിടിച്ചെടുത്തു. ലിതാനി നദി കടന്ന് ലെബനൻ ഭൂപ്രദേശത്തിന്റെ ഉള്ളിലേക്ക് ഇസ്രായേൽ സൈന്യം സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണിത്. മേഖലയിൽ ഇരുവിഭാഗങ്ങളും തമ്മിൽ ശക്തമായ പോരാട്ടവും വ്യോമാക്രമണങ്ങളും തുടരുന്നതിനിടയിലാണ് ഞായറാഴ്ച ഇസ്രായേൽ സൈന്യം കോട്ട പിടിച്ചെടുത്ത വിവരം ഔദ്യോഗികമായി അവകാശപ്പെട്ടത്. നബാത്തിയ നഗരത്തിന് സമീപം കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഒമ്പതുനൂറ്റാണ്ട് [&Read More