25/07/2026
[fontresizer_tawhidurrahmandear_widget]
Kerala

‘ചുരുങ്ങിയത് 10 രൂപയെങ്കിലും കുറയ്ക്കണം; ഇന്ധനനികുതിയിൽ കേരളം ബിജെപി സംസ്ഥാനങ്ങളെ മാതൃകയാക്കണം’- കെ.

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. വാറ്റ്, സെസ് ഇനങ്ങളിൽ ഈടാക്കുന്ന തുകയിൽനിന്ന് ചുരുങ്ങിയത് 10 രൂപയെങ്കിലും കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ 15 രൂപ വരെ നികുതി കുറച്ചിട്ടുണ്ടെന്നും കേരളവും ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപുറമേ, പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ വർധിപ്പിച്ച മിൽമ പാലിന്റെ വില [&Read More

World

യുഎസിൽ മലയാളി വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു; വരനും പൈലറ്റും മരിച്ചു

വാഷിങ്ടൺ: അമേരിക്കയിലെ ജോർജിയയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി വരനും പൈലറ്റും മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഫിജി ജോർജ്Read More

Kerala

വിദ്യയുടെ കഴുത്തില്‍ മാല ചാര്‍ത്തി ആര്‍ഷോ; തൃക്കരിപ്പൂരിൽ ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹം

കാസർകോട്: എസ്എഫ്ഐ മുൻ സംസ്‌ഥാന സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.എം. ആർഷോയും മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് റജിസ്ട്രാർ ഓഫിസിൽ വെച്ചായിരുന്നു ഇരുവരുടെയും രജിസ്റ്റർ വിവാഹം. കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യയും പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി. സാനു, എസ്എഫ്ഐ സംസ്‌ഥാന [&Read More

Main story

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര; ബം​ഗാളിൽ പദ്ധതി നടപ്പിലാക്കി ബിജെപി സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് ഔദ്യോഗികമായി തുടക്കമായി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് സ്ത്രീ ശാക്തീകരണവും പൊതുഗതാഗത ഉപയോഗവും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. ജൂൺ 1 മുതൽ സംസ്ഥാനത്തുടനീളം ഈ യാത്രാ ആനുകൂല്യം സ്ത്രീകൾക്ക് ലഭ്യമായിത്തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹ്രസ്വദൂരRead More

India

‘ഗവർണർ വിഐപിയെങ്കിൽ നമ്മൾ ആരുമല്ലേ?, ഭാര്യ ഗർഭിണിയാണ്’; വിഐപി വാഹനവ്യൂഹത്തിനായി റോഡ് ബ്ലോക്ക്

ബെംഗളൂരു: വിഐപി സംസ്കാരത്തിനെതിരെ ഗർഭിണിയായ ഭാര്യയെ കാറിലിരുത്തി റോഡിലിരുന്ന് പ്രതിഷേധിച്ച യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കർണാടക ഗവർണർ തവാർചന്ദ് ഗെഹ്‌ലോട്ടിന്റെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി ബെംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിൽ ഏർപ്പെടുത്തിയ ദീർഘനേരത്തെ ഗതാഗത നിയന്ത്രണമാണ് യുവാവിനെ ചൊടിപ്പിച്ചത്. ബെംഗളൂരുവിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം വൈകിയതോടെ കാറിൽ നിന്നും ഇറങ്ങിയ യുവാവ് റോഡിന് നടുവിലിരുന്ന് ഗാന്ധിയൻ രീതിയിൽ പ്രതിഷേധിക്കുകയായിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ സമയത്തിനുള്ള അത്രയും മൂല്യം തന്നെ ഒരു സാധാരണ പൗരന്റെ സമയത്തിനുമുണ്ടെന്ന് ഇയാൾ തറപ്പിച്ചു പറഞ്ഞു. [&Read More

Main story

‘പാവങ്ങളെ അടിമകളാക്കി പാര്‍ട്ടി വളര്‍ത്തുന്നവരെ കണ്ടാണ് വളര്‍ന്നത്’; കമ്യൂണിസ്റ്റ് വിരോധത്തിന്റെ കാരണം പറഞ്ഞ്

കൊച്ചി: കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള തന്റെ കടുത്ത രാഷ്ട്രീയ വിരോധത്തിന്റെ കാരണം തുറന്നുപറഞ്ഞ് ബിഗ് ബോസ് താരവും എൻഡിഎ മുൻ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. മാസപ്പടി കേസിലെ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ ജയിലിൽ പോകേണ്ടി വന്ന പാർട്ടി പ്രവർത്തകരുടെ വീട് സന്ദർശിക്കുന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഖിൽ മാരാർ ഫെയ്‌സ്ബുക്കിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. സാധാരണക്കാരെയും ദളിതരെയും ഇല്ലാതാക്കി, യുവാക്കളെ ജയിലിലടച്ച് അവരുടെ ഭാവി നശിപ്പിച്ച്, ആളുകളെ പാർട്ടി അടിമകളാക്കി മാറ്റി സംഘടന വളർത്തുന്ന നേതാക്കളെ [&Read More

Main story

വീണക്കും സിഎംആർഎല്ലിനും തിരിച്ചടി: ഇഡി അന്വേഷണത്തിൽ അടിയന്തര സ്റ്റേ ഇല്ല

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ഉൾപ്പെട്ട മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹർജിയിൽ അടിയന്തര സ്റ്റേ നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ഇന്ന് തന്നെ വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്. കേസിൽ വാദം ആരംഭിച്ച കോടതി ആദ്യം സി.എം.ആർ.എല്ലിൻ്റെ ഭാഗമാണ് കേട്ടത്. സംഭവവുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ വിവരങ്ങളും പരിശോധിച്ച ശേഷം, വാദം കേൾക്കുന്നത് [&Read More

Main story

അതിരപ്പിള്ളിയിൽ വനംമന്ത്രിയുടെ വാഹനത്തിന് മുന്നിൽ കാട്ടാന; അടിയന്തര നടപടി ഉറപ്പ് നൽകി ഷിബു

ചാലക്കുടി: അതിരപ്പിള്ളിയിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ മരിച്ച വൈശേരി സ്വദേശി മോഹനന്റെ വീട് സന്ദർശിക്കാൻ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനത്തിന് മുന്നിലേക്കാണ് ആനയെത്തിയത്. ഇന്നലെ രാത്രി വാഴച്ചാൽ ഗസ്റ്റ്ഹൗസിലേക്ക് പോകുന്നതിനിടെ ചാർപ്പ ഭാഗത്ത് വെച്ചായിരുന്നു സംഭവം. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ റോഡിൽ നിന്ന് തുരത്തിയത്. വിഷയത്തിന് പ്രഥമ പരിഗണന നൽകുമെന്നും, കാര്യങ്ങൾ പഠിച്ച ശേഷം ആനയെ കാട്ടിലേക്ക് തിരികെ അയക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. [&Read More