വിശാഖപട്ടണം: മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയെ സുരക്ഷാ സേന വധിച്ചത്. സുരക്ഷാ സേനകള്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ 26 സായുധ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി സൈന്യം ആരോപിക്കുന്ന മാവോയിസ്റ്റ് നേതാവാണ്. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ട്രൈജങ്ഷന് മേഖലയോട് ചേര്‍ന്നാണ് സൈനിക ഓപറേഷന് നടന്നത്. ഇവിടെ ഏറ്റുമുട്ടലില്‍ ഹിദ്മ ഉള്‍പ്പെടെ ആറ് വിമതരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഓപറേഷന് തുടരുകയാണെന്നും ഉന്നത സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. [&Read More
മധ്യപ്രദേശ്: ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. റഷ്യയിലും ചൈനയിലും ഉത്തര കൊറിയയിലും നടക്കുന്ന പോലെയാണ് ബിഹാറിലെ തെരഞ്ഞെടുപ്പും നടന്നത്. എല്ലാ വോട്ടും ഒരേ പാര്‍ട്ടിക്കാണു പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇ.വി.എമ്മില്‍ കൃത്രിമം കാണിക്കുന്നവര്‍ ഒരുനാള്‍ പിടിക്കപ്പെടുകയും വധശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവരുമെന്നും ദിഗ്വിജയ് സിങ് മുന്നറിയിപ്പ് നല്കി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരണവുമായി മധ്യപ്രദേശില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ”ഉത്തര കൊറിയ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ [&Read More
മുംബൈ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ വിജയത്തിൽ പ്രതികരണവുമായി ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. രാജ്യത്ത് വോട്ടിംഗിനായി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു ദേശീയ ക്യാമ്പയിൻ ആരംഭിക്കേണ്ടതുണ്ടെന്ന് താക്കറെ പറഞ്ഞു. മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിലാണ്, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. “അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ബാലറ്റ് പേപ്പർ വോട്ടിംഗ് നടപ്പാക്കുമ്പോൾ, എന്തുകൊണ്ട് നമുക്ക് അതേ സംവിധാനം ഇവിടെ പിന്തുടരാൻ കഴിയില്ല?” താക്കറെ ചോദിച്ചു. ബിജെപിക്ക് [&Read More
ഡാക്ക: മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷക്ക് വിധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറണമെന്ന് ബംഗ്ലാദേശ്. ഹസീനയ്ക്കും അസദുസ്സമാൻ ഖാനും എതിരെ ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചതിന്റെ പശ്ചാത്തലത്തിൽ, ശിക്ഷിക്കപ്പെട്ട ഈ പ്രതികളെ ഉടൻ തിരികെ അയച്ച് ബംഗ്ലാദേശിലെ കോടതികളിൽ ഹാജരാക്കാൻ സഹായിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇടക്കാല സർക്കാർ ഇന്ത്യയോട് അഭ്യർത്ഥിച്ചു. അടുത്ത സുഹൃദ് രാജ്യം എന്ന നിലയിൽ ഇന്ത്യ പൂർണ്ണ സഹകരണം നൽകുമെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം [&Read More
ന്യൂഡല്‍ഹി: ചലച്ചിത്രതാരം കീർത്തി സുരേഷ് യൂനിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റു. കുട്ടികളുടെ അവകാശങ്ങൾ, മാനസികാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ അവബോധം വളർത്തുന്നതിനായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസിയാണ് യൂനിസെഫ്. ബാല്യകാല പരിചരണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിലും കുട്ടികൾക്ക് സ്നേഹവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലുമാണ് കീർത്തി സുരേഷ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. “കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് അടിസ്ഥാനപരമായി സ്നേഹം നിറഞ്ഞ പരിചരണമാണ് ആവശ്യം. അത്തരത്തിൽ കുട്ടികളുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന യൂനിസെഫ് ഇന്ത്യയുമായി കൈകോർക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു,”Read More
ന്യൂഡല്‍ഹി: ഓപറേഷന് സിന്ദൂറിലൂടെ പാകിസ്താന് മറുപടി നല്‍കിയതില്‍ കൂടുതല്‍ വിശദീകരണവുമായി കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. ഓപറേഷന് സിന്ദൂര്‍ 88 മണിക്കൂര്‍ നീണ്ട ട്രെയിലര്‍ മാത്രമായിരുന്നു. യുദ്ധം നാലു മാസമോ നാലു വര്‍ഷമോ നീണ്ടുനിന്നാലും ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യത്തോട് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പാക്കിസ്താനെ പഠിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും മേധാവി ഓര്‍മ്മപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ നടന്ന ‘ചാണക്യ ഡിഫന്‍സ് ഡയലോഗ്’ വേദിയില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ ദ്വിവേദി. ഓപറേഷന് സിന്ദൂറില്‍ നിന്ന് പഠിച്ച കാര്യങ്ങളെക്കുറിച്ചും [&Read More
കീഴ്വഴക്കം തെറ്റിച്ച് ബ്രിട്ടാസിന്റെ കത്തിന് മലയാളത്തില്‍ മറുപടി നല്കി അമിത് ഷാ; പുതിയ
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദ്യമായി പാര്‍ലമെന്റ് അംഗത്തിന് ഔദ്യോഗികമായി മലയാളത്തില്‍ മറുപടി നല്കി. സിപിഎം നേതാവും രാജ്യസഭാ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് അയച്ച കത്തുകള്‍ക്ക് സാധാരണഗതിയില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ മറുപടി നല്കാറുണ്ടായിരുന്ന കീഴ്വഴക്കം തെറ്റിച്ചാണ് അമിത് ഷായുടെ അപ്രതീക്ഷിത നീക്കം. ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) രജിസ്ട്രേഷന് റദ്ദാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശത്തിലെ നിയമപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടാസ് ഒക്ടോബര്‍ 22ന് കത്തയച്ചത്. ഏഴ് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ [&Read More
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ലോക ബാങ്ക് വായ്പ വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപണവുമായി പ്രശാന്ത് കിഷോറിൻ്റെ ‘ജൻ സുരാജ്’ പാർട്ടി. 14,000 കോടി രൂപയുടെ ഫണ്ട് ആണ് വകമാറ്റി ചെലവഴിച്ചതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ സാധിക്കാതെ പോയതിന് പിന്നാലെയാണ് പാർട്ടിയുടെ ദേശീയ പ്രസിഡൻ്റ് ഉദയ് സിംഗ് ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ജൂൺ മുതൽ ഏകദേശം 40,000 കോടി രൂപ സർക്കാർ ചെലവഴിച്ചു. [&Read More
‘ബിഹാർ തെരഞ്ഞെടുപ്പ് ഫലം അസ്വാഭാവികം; ജനങ്ങളുടെ പ്രതികരണം അറിയാൻ ഞങ്ങളുടെ സ്ഥാനാർഥികളും പ്രവർത്തകരും
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അസ്വാഭാവികമാണെന്ന് സി.പി.ഐ(എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ. ഭരണകക്ഷിയായ എൻ.ഡി.എയുടെ വിജയത്തിന് പിന്നിൽ മൂന്ന് ‘പരീക്ഷണങ്ങൾ’ സ്വാധീനം ചെലുത്തി എന്നും അദ്ദേഹം ആരോപിച്ചു. മഹാസഖ്യത്തിലെ ഘടകകക്ഷിയായ സി.പി.ഐ (എം.എൽ.) ലിബറേഷന്‍ ഇത്തവണ 20 സീറ്റുകളിൽ മത്സരിച്ചതിൽ രണ്ടെണ്ണം മാത്രമാണ് നേടാനായത്. 2020Read More
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരും ഒരു വളം വ്യാപാരിയും ഉൾപ്പെടെ നാലുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിട്ടയച്ചു. പ്രധാന പ്രതിയുമായി ഇവരെ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകളോ ഡിജിറ്റൽ വിവരങ്ങളോ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് നടപടി. ഹരിയാനയിലെ നൂഹിൽ നിന്ന് അറസ്റ്റിലായ ഡോ. റെഹാൻ, ഡോ. മുഹമ്മദ്, ഡോ. മുസ്തഖീം എന്നീ ഡോക്ടർമാരെയും ദിനേശ് സിംഗ്ല എന്ന വളം വ്യാപാരിയെയുമാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എൻഐഎ വിട്ടയച്ചത്. അറസ്റ്റിലായ [&Read More