രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹോസ്റ്റലുകളിൽ നടപ്പിലാക്കിയ പുതിയ സുരക്ഷാ ക്രമീകരണം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്Read More
യാത്രയ്ക്കിടെ ഛർദ്ദിയും അസ്വസ്ഥതയും; വിമാനം നീങ്ങുന്നതിനിടെ ‘എമർജൻസി എക്സിറ്റ്’ തുറന്ന് യാത്രക്കാരൻ പുറത്തേക്ക്
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിന് പിന്നാലെ വിമാനം നീങ്ങിക്കൊണ്ടിരിക്കെ യാത്രക്കാരൻ എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് ചാടി. ഷാർജയിൽ നിന്നുമെത്തിയ എയർ അറേബ്യ വിമാനത്തിലാണ് പുലർച്ചെയോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പ്രധാന റൺവേയിൽ നിന്ന് ടാക്സിവേയിലേക്ക് പ്രവേശിച്ച സമയത്താണ് യാത്രക്കാരൻ എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടിയത്. യാത്രാമധ്യേ ഇയാൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നതായും വിമാനത്തിനുള്ളിൽ വെച്ച് രണ്ടുതവണ ഛർദ്ദിച്ചിരുന്നതായും അധികൃതർ അറിയിച്ചു. മാനസിക സമ്മർദമാകാം ഇത്തരമൊരു പ്രവർത്തിക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് [&Read More
റീൽ ചിത്രീകരിക്കാൻ വാട്ടർടാങ്കിന് മുകളിൽ കയറി, കുടുങ്ങിക്കിടന്നത് 16 മണിക്കൂർ; രക്ഷകരായി വ്യോമസേന;
ലഖ്നൗ: സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി കുടുങ്ങിപ്പോയ രണ്ട് യുവാക്കളെ വ്യോമസേന സാഹസികമായി രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗർ ജില്ലയിൽ ഇന്നലെയാണ് സംഭവം. 16 മണിക്കൂറോളം ടാങ്കിന് മുകളിൽ കുടുങ്ങിക്കിടന്ന പവൻ, കല്ലു എന്നിവരെയാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തി എയർലിഫ്റ്റ് ചെയ്തത്. അഞ്ചംഗ സംഘമാണ് റീൽ ചിത്രീകരിക്കാനായി ടാങ്കിന് മുകളിൽ കയറിയത്. ഇതിനിടെ ടാങ്കിലെ ഏണി ഒടിഞ്ഞുവീണതാണ് അപകടത്തിന് കാരണമായത്. വീഴ്ചയിൽ സിദ്ധാന്ത് എന്ന യുവാവ് മരണപ്പെടുകയും ഷനി, ഗോലു എന്നിവർക്ക് [&Read More
ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ ബ്രിട്ടനിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ സ്വർണ്ണ ശേഖരത്തിന്റെ വലിയൊരു ഭാഗം ഇന്ത്യ സുരക്ഷിതമായി നാട്ടിലെത്തിച്ചുRead More
എംഎൽഎമാർക്കായി റിസോർട്ട് സജ്ജമാക്കി വിജയ്; ജയിക്കുന്നവർ മറുകണ്ടം ചാടാതിരിക്കാൻ മുൻകരുതലുമായി ടിവികെ
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, വിജയിക്കുന്ന സ്ഥാനാർത്ഥികളെ സംരക്ഷിക്കാൻ റിസോർട്ട് രാഷ്ട്രീയവുമായി നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). വോട്ടെണ്ണലിന് ശേഷം തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെയാണ്, തങ്ങളുടെ എംഎൽഎമാർ മറുകണ്ടം ചാടുന്നത് തടയാൻ പാർട്ടി മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. വിജയിക്കുന്ന സ്ഥാനാർത്ഥികളെ മഹാബലിപുരത്തിന് സമീപം പൂഞ്ചേരിയിലുള്ള സ്വകാര്യ റിസോർട്ടിലേക്ക് മാറ്റാനാണ് വിജയ് നിർദേശം നൽകിയിരിക്കുന്നത്. നൂറോളം പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള റിസോർട്ടാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ [&Read More
കൊൽക്കത്ത: സ്ത്രീ വിദ്യാഭ്യാസRead More
ന്യൂഡൽഹി/ചണ്ഡീഗഡ്: തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന ‘ഓപറേഷൻ താമര’യ്ക്ക് തിരിച്ചടിയുമായി ആം ആദ്മി പാർട്ടി(എഎപി). പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപി സന്ദീപ് പഥകിനെ അറസ്റ്റ് ചെയ്യാൻ പഞ്ചാബ് പൊലീസിന്റെ അതീവ നാടകീയ നീക്കം. പഥക്കിനെ പിടികൂടാനായി ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വാഹനവ്യൂഹവുമായി പൊലീസ് എത്തിയെങ്കിലും, റെയ്ഡിന് തൊട്ടുമുമ്പ് അദ്ദേഹം പിൻവാതിലിലൂടെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച പുലർച്ചെയാണ് പഞ്ചാബ് പൊലീസിന്റെ പ്രത്യേക സംഘം സന്ദീപ് പഥക്കിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതി വളഞ്ഞത്. അറസ്റ്റ് ലക്ഷ്യമിട്ട് [&Read More
ഹരിദ്വാറിലെ പ്രശസ്തമായ സർവാനന്ദ് ഘട്ടിൽ വളർത്തുനായയെ കുളിപ്പിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പുരോഹിതരും നാട്ടുകാരും വിലക്കിയിട്ടും യുവതി നായയെ ഗംഗാ നദിയിൽ കുളിപ്പിക്കുന്നത് വീഡിയോയിൽ കാണാം. നാട്ടുകാർ ഇതിനെ ചോദ്യം ചെയ്തതോടെ യുവതി അവർക്കെതിരെ തർക്കത്തിന് മുതിർന്നു. ഒപ്പമുണ്ടായിരുന്ന യുവാവ് യുവതിയെ ശാന്തയാക്കാനും രംഗം ശാന്തമാക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ഗംഗാ നദിയുടെ വിശുദ്ധി തകർക്കുന്ന പ്രവൃത്തിയിൽ നിന്ന് പിന്തിരിയണമെന്ന് പുരോഹിതർ ആവശ്യപ്പെട്ടെങ്കിലും യുവതി അത് ചെവിക്കൊണ്ടില്ല. ഇത് പുണ്യനദിയാണെന്നും ഇവിടെ നായയെ കുളിപ്പിക്കരുതെന്നും പൂജാരിമാരും അവിടെയുണ്ടായിരുന്ന [&Read More
നിങ്ങളുടെ മൊബൈൽ ഫോണുകളിൽ Read More
അലഹബാദ്: മൂന്നുമാസത്തോളം യുവാവിനെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് 10 ലക്ഷം രൂപയുടെ കനത്ത പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി. ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെ ജസ്റ്റിസ് അബ്ദുൽ മോയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. 2026 ജനുവരി 27 മുതൽ ഏപ്രിൽ 29 വരെയാണ് ഹർജിക്കാരൻ അന്യായമായി ജയിലിൽ കഴിഞ്ഞത്. അറസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള കൃത്യമായ കാരണങ്ങൾ ബോധ്യപ്പെടുത്തണമെന്ന ഭരണഘടനയുടെ 22(1) ആർട്ടിക്കിളും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളും [&Read More