ലഖ്നൗ: ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ സഹപ്രവർത്തകരുടെ കാൽ മസാജ് ചെയ്യാൻ വിസമ്മതിച്ചതിന് 33Read More
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ ഉയർത്തുന്ന കടുത്ത മാനസിക വിഷമത്തെ തുടർന്ന് 24 വയസ്സുകാരിയായ വിദ്യാർഥിനി ജീവനൊടുക്കി. പട്ടേൽ നഗറിലെ വാടകവീട്ടിൽ താമസിച്ച് പഠിക്കുകയായിരുന്ന റിയാ കുമാരിയാണ് പരീക്ഷാ പേടിയെ തുടർന്ന് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്. വരാനിരിക്കുന്ന ജൂൺ 21ലെ നീറ്റ് പുനഃപരീക്ഷക്കായുള്ള കഠിനമായ തയാറെടുപ്പിലായിരുന്നു റിയ. വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ് പെൺകുട്ടിയുടെ പിതാവ്. ചൊവ്വാഴ്ച രാവിലെ ഏറെ വൈകിയിട്ടും റിയ മുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ [&Read More
ജയ്പൂർ: ജയ്പൂരിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെയെ പ്രതിഷേധത്തിനിടെ മർദിച്ച കേസിലെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ അവർക്ക് ലഭിച്ച സ്വീകരണം വലിയ വിവാദമായിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് പുറത്തിറങ്ങിയ പ്രതികളെ അവരുടെ അനുയായികൾ മാലയിട്ട് സ്വീകരിക്കുകയും ജയ് വിളികളോടെ ആദരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവർ ജയിലിന് പുറത്തിറങ്ങിയപ്പോൾ ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നും ‘ഭാരത് മാതാ കീ ജയ്’ എന്നും മുദ്രാവാക്യം വിളിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. കഴിഞ്ഞ ജൂൺ [&Read More
‘നിരവധി ഇന്ത്യക്കാരുടെ ജീവൻ നഷ്ടമായി’; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ തൊട്ടടുത്തിരുന്ന് നാവികരുടെ മരണത്തിൽ
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ യുഎസ് സൈനിക ആക്രമണങ്ങളിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട വിഷയം ജി7 ഉച്ചകോടിയിൽ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തൊട്ടടുത്തിരുന്നാണ് മോദി സംസാരിച്ചത്. സംഘർഷം മേഖലയിലുടനീളമുള്ള രാജ്യങ്ങൾക്ക് വൻ മാനുഷികവും സാമ്പത്തികവുമായ നഷ്ടങ്ങൾ വരുത്തിവച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. “പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളിൽ ഉണ്ടായ പുരോഗതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ സംഘർഷം മേഖലയിലെ നമ്മുടെ സൗഹൃദ രാജ്യങ്ങളിൽ ജീവഹാനിക്കും സാമ്പത്തിക നഷ്ടത്തിനും കാരണമായി. ഹോർമുസ് കടലിടുക്ക് വഴിയുള്ള [&Read More
ലഖ്നൗ: ഉത്തർപ്രദേശിലെ ബി.ജെ.പി ഓഫിസിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ മുസ്ലിം വയോധികനെക്കൊണ്ട് നിർബന്ധപൂർവം ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായി പരാതി ഉയർന്നു. ദുമരിയാഗഞ്ച് ടൗണിലെ ബി.ജെ.പി ഓഫിസിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. ‘ബഡ മംഗൾ’ എന്ന വിശേഷദിവസത്തോടനുബന്ധിച്ച് നടന്ന പ്രസാദ വിതരണത്തിനിടെയാണ് ഈ സംഭവം ഉണ്ടായത്. ബി.ജെ.പി പ്രവർത്തകനായ ലവ്കുഷ് ഓജയാണ് വയോധികനോട് മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആവശ്യപ്പെട്ടത്. വയോധികനോട്, തനിക്ക് ഭക്ഷണം വേണമെങ്കിൽ ‘ജയ് ശ്രീറാം’ എന്നും ‘ജയ് ശ്രീകൃഷ്ണ’ [&Read More
ന്യൂഡൽഹി/കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ 20 തൃണമൂൽ കോൺഗ്രസ് എംപിമാർ മമത ബാനർജിയെ കൈവിട്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ പാളയത്തിലേക്കു ചേക്കാറാൻ തീരുമാനിച്ചിരിക്കുകയാണ്. ബഹറാംപൂരിൽനിന്നുള്ള തൃണമൂൽ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനും അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ യൂസുഫ് പത്താനുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സയ്യിദ് റൂഹുല്ല മെഹ്ദി. കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ സഭയ്ക്കുള്ളിൽ ബിജെപിക്കെതിരെ പ്രതിഷേധിച്ച പത്താനെ ഒരു മുസ്ലിം [&Read More
ജയ്പൂർ: പാക് ചാരസംഘടനയ്ക്കു വേണ്ടി ഇന്ത്യയുടെ സൈനിക രഹസ്യങ്ങൾ ചോർത്തിയ യുവാവ് പിടിയിൽ. രാജസ്ഥാനിലെ അൽവാർ ഈറ്റാറാണ സൈനിക ക്യാമ്പ് പരിസരത്തുനിന്നാണ് ജോധ്പൂർ സ്വദേശിയായ കുന്ദൻ ബിഷ്ണോയ്(20) അറസ്റ്റിലായത്. മിലിട്ടറി ഇന്റലിജൻസും രാജസ്ഥാൻ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. പാകിസ്ഥാൻ ഇന്റലിജൻസ് ഓപറേറ്റീവ്സിന്(പിഐഒ) വേണ്ടി സജീവ ഏജന്റായി പ്രവർത്തിച്ചിരുന്ന ഇയാൾ, ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങളും ഭൂപടങ്ങളും അതിർത്തി കടത്തിവിട്ടതായി സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചതായി ‘ദൈനിക് ഭാസ്കർ’ റിപ്പോർട്ട് ചെയ്തു. ചാരപ്രവർത്തനത്തിലൂടെ ലഭിക്കുന്ന വൻ തുക ഉപയോഗിച്ച് [&Read More
നീറ്റ് പരീക്ഷയ്ക്കായി തയാറെടുത്തിരുന്ന ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലെ കോച്ചിങ് സെന്ററിലാണ് സംഭവം.Read More
അയോധ്യയിലെ അഴിമതി ആരോപണങ്ങളെ മുൻ നിർത്തി ബിജെപിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് കോൺഗ്രസ് നേതാവ് ആരാധന മിശ്ര.Read More
‘2,500-ലധികം സംഘടനകൾ വഴി ആർ.എസ്.എസിന് വൻതോതിൽ പണം എത്തുന്നു; രാജ്യത്തെ നിയമം അനുസരിക്കണം’;
ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ.എസ്.എസ്) നിയമപരമായ പദവിയും സാമ്പത്തിക സ്രോതസുകളും വെളിപ്പെടുത്തണമെന്ന ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പ്രതികരണങ്ങൾ അപൂർണവും യുക്തിരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. അഹങ്കാരം വെടിഞ്ഞ് രാജ്യത്തെ നിയമം അനുസരിക്കാൻ സംഘടന തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ.എസ്.എസ് രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന വാദത്തെ ന്യായീകരിക്കാൻ ഹിന്ദുമതം പോലും രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് മോഹൻ ഭാഗവത് വാദിച്ചിരുന്നു. മുൻപ് നടത്തിയ പ്രസ്താവനയുടെ പഴയ [&Read More