ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം ഒടുവിൽ പാർലമെന്റിലേക്കും. ഭരണം നഷ്ടമായ മമത ബാനർജിക്ക് വൻ തിരിച്ചടിയായി മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ് പാർട്ടിയിൽ നിന്നും രാജ്യസഭാ എംപി സ്ഥാനത്തുനിന്നും രാജിവച്ചു. പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡൽഹിയിൽ ഉള്ളപ്പോഴാണ് നാടകീയ നീക്കം. തൃണമുൽ ഭരണകാലത്തെ അനിയന്ത്രിതമായ അഴിമതിയെ രൂക്ഷമായി വിമർശിച്ചാണ് സുഖേന്ദുവിൻ്റെ പടിയിറക്കം. ഇന്ന് രാവിലെ പാർലമെന്റിലെത്തിയാണ് സുഖേന്ദു ശേഖർ റോയ് രാജി സമർപ്പിച്ചത്. ബിജെപിയിൽ ചേരുമോ എന്ന് അദ്ദേഹം പരസ്യമായി [&Read More
ബംഗാളിൽ നിന്ന് 4,800 ബംഗ്ലാദേശികളെ നാടുകടത്തി, 836 പേരെക്കൂടി ഉടൻ നാടുകടത്തുമെന്ന് മുഖ്യമന്ത്രി
പശ്ചിമ ബംഗാളിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കൃത്യമായ രേഖകളില്ലാത്ത 4,800 ഓളം ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തിയതായും നിലവിൽ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന 836 പേരെക്കൂടി ഉടൻ തന്നെ നാടുകടത്തുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കിRead More
ചെന്നൈ: വീരപ്പന്റെ അഭിമുഖവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ തെന്നിന്ത്യന്‍ താരം സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 1996 ഏപ്രിലില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖവുമായി ബന്ധപ്പെട്ട 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നടിക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്. സുകന്യക്ക് 10,00,500 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള 2015 ലെ വിചാരണക്കോടതി വിധി ജസ്റ്റിസ് കെ. കുമരേഷ് ബാബു ശരിവെക്കുകയായിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ സണ്‍ ടിവി നെറ്റ്വര്‍ക്ക് സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. [&Read More
ഹോം ടൂർ വീഡിയോയിലൂടെ വീടും സ്വർണവും പ്രദർശിപ്പിച്ചു; എല്ലാം മനസ്സിലാക്കി കള്ളന്മാരെത്തി; യൂട്യൂബറുടെ
മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ പ്രശസ്ത യൂട്യൂബറുടെ വീട്ടിൽ വൻ മോഷണം. നർവാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മോഹനി ഗ്രാമത്തിൽ താമസിക്കുന്ന യൂട്യൂബറായ രചന ഗുർജറിന്റെ വീട്ടിലാണ് പത്ത് ലക്ഷത്തോളം രൂപയുടെ കവർച്ച നടന്നത്Read More
പശ്ചിമ ബംഗാളിൽ മുൻമുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിപ്പിക്കാൻ കെട്ടിട ഉടമ പോലീസ് സഹായം തേടിRead More
ക്ഷേത്രങ്ങളും മസ്ജിദുമടക്കം അഞ്ച് ആരാധനാലയങ്ങൾ പൊളിക്കാൻ ഉത്തരവ്; ജയ്പൂരിൽ അതീവ ജാഗ്രത, ഇന്റർനെറ്റ്
ജയ്പൂർ: ജയ്പൂരിലെ ജഗത്പുര മേഖലയിൽ റോഡ് വികസനത്തിന്റെ ഭാഗമായി കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെ തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശവും കനത്ത സുരക്ഷയും ഏർപ്പെടുത്തി. ജയ്പൂർ ഡെവലപ്മെൻ്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ നന്ദപുരി റോഡ് വികസിപ്പിക്കുന്നതിനായി റോഡിൻ്റെ അതിർത്തിയിൽ അനധികൃതമായി നിർമിച്ച അഞ്ച് ആരാധനാലയങ്ങളാണ് അധികൃതർ പൊളിച്ചുമാറ്റുന്നത്. ഒരു പള്ളി, രണ്ട് ക്ഷേത്രങ്ങൾ, ഒരു സത്സങ് ഹാൾ, ഒരു മസാർ എന്നിവയാണ് ഈ നടപടിയിലൂടെ നീക്കം ചെയ്യുന്നത്. സംഘർഷാവസ്ഥ ഒഴിവാക്കാനും ക്രമസമാധാനം നിലനിർത്താനുമായി വലിയ തോതിലുള്ള മുൻകരുതലുകളാണ് മേഖലയിൽ സ്വീകരിച്ചിരിക്കുന്നത്. നടപടികളുടെ [&Read More
‘രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ല’; ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗത്തിന് തൊട്ടുമുമ്പ് ഡൽഹിയിൽ ഫ്ലക്സ്
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗം നടക്കാനിരിക്കെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹിയിൽ വ്യാപകമായി ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നഗരത്തിലെ പ്രധാന നിരത്തുകളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളായ ശരദ് പവാർ, മമത ബാനർജി, ഉദയനിധി സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ മുൻപ് രാഹുലിനെതിരെ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലെക്സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹി അശോക് റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ എം.കെ സ്റ്റാലിൻ, ഭഗവന്ത് മൻ, പിണറായി വിജയൻ [&Read More
നീറ്റ് പുനഃപരീക്ഷയ്ക്ക് കനത്ത സുരക്ഷ:ചോദ്യപ്പേപ്പർ തയ്യാറാക്കുന്നവർ പ്രത്യേക കേന്ദ്രത്തിൽ, ഇന്റർനെറ്റും ഫോണുമില്ലാതെ പൂർണ്ണ
മെയ് മാസം നടന്ന നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന പുനഃപരീക്ഷയ്ക്കായി രാജ്യത്തെ പ്രവേശന പരീക്ഷാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കേന്ദ്ര സർക്കാരും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുംRead More
വന്ദേമാതരം നിർബന്ധമാക്കിയതിന് പിന്നാലെ ബംഗാളിൽ മദ്രസകളുടെ സമ്പൂർണ്ണ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി സുവേന്ദു സർക്കാർ
പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ മദ്രസകളുടെ സമ്പൂർണ്ണ വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർRead More
സിജെപി കൂട്ടായ്മ സ്ഥാപകൻ അഭിജിത് ദീപ്കെയുടെ വസതിക്ക് സുരക്ഷ വർധിപ്പിച്ച് പോലീസ്.Read More