മലപ്പുറം: പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. മലപ്പുറം മമ്പാട് സ്വദേശി ഫിലിപ്പിനെയാണ് നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2022 സെപ്റ്റംബറിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ പെൺകുട്ടിയെ കാസർകോട്ടെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് [&Read More
പത്തനംതിട്ട: പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ മറവിൽ കോടികളുടെ സാമ്പത്തിക തിരിമറിയും ധൂർത്തും നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. പരിപാടിയിൽ പങ്കെടുക്കുക പോലും ചെയ്യാത്ത നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ ലക്ഷങ്ങൾ മാറ്റിയെടുത്തതും, ടെൻഡറില്ലാതെ കരാറുകൾ നൽകിയതും ഉൾപ്പെടെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ആകെ 10.99 കോടി രൂപ ചെലവായ പരിപാടിയിൽ 4.35 കോടി രൂപ ഇനിയും കൊടുത്തുതീർക്കാനുണ്ട്. നടത്താത്ത പരിപാടിക്ക് 8 ലക്ഷം സെപ്റ്റംബർ 20ന് നടന്ന സംഗമത്തിൽ പങ്കെടുക്കാത്ത ‘നന്ദഗോവിന്ദം ഭജൻസിന്’ എട്ടു ലക്ഷം രൂപ [&Read More
‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, ജനവിശ്വാസം കാത്ത് മുന്നോട്ടുപോകണം’; ബിജെപി കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി നേടിയ ചരിത്രവിജയത്തെ ഒട്ടും ചെറുതായി കാണുന്നില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം വോട്ടാക്കി മാറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മോദി. തിരുവനന്തപുരം കോർപറേഷനിലെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ജനവിശ്വാസം കാത്തുസൂക്ഷിച്ചു കൊണ്ട് വേണം മുന്നോട്ട് പോകാനെന്നും ജനപ്രതിനിധികളെ [&Read More
’തിരക്ക് കാരണം വിളിക്കാൻ വിട്ടുപോയതാകാം; ഒരുപാട് ദുഃഖം അനുഭവിച്ചവരാണ്, അവർക്ക് സന്തോഷം ലഭിക്കട്ടെ’-’ലോറി
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഞ്ജുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ലോറി ഉടമ മനാഫ്. വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതിൽ തനിക്ക് പരിഭവമില്ലെന്നും തിരക്ക് കാരണം വിട്ടുപോയതാകാമെന്നും അദ്ദേഹം പറഞ്ഞു. “ആ കുടുംബം ഒരുപാട് ദുഃഖങ്ങൾ സഹിച്ചവരാണ്. സങ്കടങ്ങളുടെ മാത്രം ഒരു ലോകത്ത് നിന്നാൽ പോരല്ലോ, അവർക്കും സന്തോഷങ്ങൾ ഉണ്ടാവണം. ആ കുട്ടിയുടെ വിവാഹത്തിൽ എനിക്കും എന്റെ കുടുംബത്തിനും വലിയ സന്തോഷമുണ്ട്.”Read More
എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തിയാൽ പാവപ്പെട്ടവരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും-എം.വി ഗോവിന്ദൻ
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ കേരളത്തെ പാവപ്പെട്ടവരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫിന്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മിത്വം തുടച്ചുനീക്കി കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വിലയുണ്ടാക്കിയത് ഇടതുപക്ഷമാണ്. ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റിയതു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾക്കൊപ്പം ഇടതുപക്ഷം അടിയുറച്ചുനിന്നു നടത്തിയ ശ്രമങ്ങൾ കാരണമാണ്. കേരളം ഇതിനകം തന്നെ അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിൽ വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. [&Read More
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ അതീവ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പരിപാടിക്കായി ദേവസ്വം ബോർഡ് മുൻകൂറായി നൽകിയ രണ്ട് കോടി രൂപ സ്പോൺസർഷിപ്പിലൂടെ തിരിച്ചടച്ചെന്ന മന്ത്രി വി.എൻ വാസവന്റെ നിയമസഭയിലെ വിശദീകരണം റിപ്പോർട്ടിലെ വിവരങ്ങളോടെ തള്ളപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം 28ന് തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകിയ മറുപടിയിൽ തുക തിരിച്ചുകിട്ടിയെന്നാണ് മന്ത്രി അവകാശപ്പെട്ടതെങ്കിലും, ഈ തുക ലഭിച്ചിട്ടില്ലെന്നും രണ്ട് കോടിയുടെ സ്പോൺസർമാർ ആരെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണെന്നും റിപ്പോർട്ട് [&Read More
‘പയറ്റി വിജയിച്ച തന്ത്രം കേരളത്തിലും നടപ്പാക്കണം’; ബിജെപിയുടെ നിയന്ത്രണം ഏറ്റെടുത്ത് ആർഎസ്എസ്, ലക്ഷ്യം
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണവും തന്ത്രങ്ങളും ആർഎസ്എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകുന്നു. ആലുവയിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. കേരളത്തിൽ കുറഞ്ഞത് 35 സീറ്റുകളിൽ വിജയം ഉറപ്പിക്കണമെന്നും 55 മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കണമെന്നും ആർഎസ്എസ് നേതൃത്വം ബിജെപിക്ക് കർശന നിർദേശം നൽകി. മറ്റ് സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാൻ സഹായിച്ച പ്രത്യേക തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമാക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള ബിഎൽ സന്തോഷ്, വിനോദ് താവ്ഡേ, പ്രകാശ് ജാവദേക്കർ തുടങ്ങിയ ദേശീയ [&Read More
വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് നഷ്ടപരിഹാരം നൽകണം; ഉത്തരവിട്ട് കണ്ണൂർ കുടുംബകോടതി
കണ്ണൂർ: വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് നഷ്ടപരിഹാരം നൽകാൻ കണ്ണൂർ കുടുംബകോടതി ഉത്തരവിട്ടു. മുസ്ലിം നിയമപ്രകാരം ഖുൽRead More
കണ്ണൂർ: ദൈവത്തിന്റെ സ്വത്ത് കക്കുന്നവർ ഒരു കാലത്തും രക്ഷപ്പെടില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. ശബരിമലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട പ്രതികളെ ജയിലിലടച്ചത് കേരള പോലീസാണെന്നും, കുറ്റവാളികൾ ഒരു കാരണവശാലും രക്ഷപ്പെടരുതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വർണക്കൊള്ള കണ്ടെത്തിയത് വിവാദങ്ങൾ ഉണ്ടാക്കുന്നവരോ വാർത്തകൾ ബ്രേക്ക് ചെയ്യുന്ന ചാനലുകളോ അല്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള ഏജൻസികളല്ല, മറിച്ച് കേരള പോലീസാണ് കൃത്യമായ അന്വേഷണം നടത്തി പ്രതികളെ [&Read More
തിരുവല്ല സ്പായില് ക്രോസ് മസാജിങ്ങിനിടെ മിന്നൽ പരിശോധന; കസ്റ്റമർ ഇറങ്ങിയോടി, പൊലീസ് ഉദ്യോഗസ്ഥനെന്ന്
തിരുവല്ല: നഗരത്തിലെ സ്പാകളും വെൽനസ് സെന്ററുകളും കേന്ദ്രീകരിച്ച് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. നിയമവിരുദ്ധമായി ‘ക്രോസ് മസാജ്’ നടക്കുന്നുവെന്ന പരാതികളെത്തുടർന്ന് അഞ്ച് സ്ഥാപനങ്ങളിലായിരുന്നു പരിശോധന. രാമൻചിറയിലെ ഒരു സ്പായിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ക്രോസ് മസാജ് നടക്കുകയായിരുന്നു. പരിശോധനാ സംഘത്തെ കണ്ടതോടെ ഇവിടെയുണ്ടായിരുന്ന കസ്റ്റമർ ഓടി രക്ഷപ്പെട്ടു. ഇയാൾ ആലപ്പുഴയിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് സൂചനകൾ. ഈ സ്ഥാപനം ഉടൻ അടച്ചുപൂട്ടാൻ നഗരസഭ നിർദ്ദേശം നൽകും. പരിശോധനയിൽ മറ്റ് പലയിടങ്ങളിലും ഗുരുതരമായ [&Read More