പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടിൽ നിന്ന് ചിലവായ തുക തിരിച്ചെത്തിയില്ല. സംഗമത്തിന് ബോർഡിന് ഒരു രൂപ പോലും ചെലവ് വരില്ലെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിയുന്നത്. ദേവസ്വം ബോർഡ് ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ടുകോടി രൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പൂർണമായും സ്പോൺസർഷിപ്പിലൂടെയാണ് പരിപാടി നടക്കുകയെന്നായിരുന്നു ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും നേരത്തെ അറിയിച്ചിരുന്നത്. സ്പോൺസർഷിപ്പ് തുക ലഭിക്കുന്ന മുറയ്ക്ക് ബോർഡ് ഫണ്ട് തിരികെ നൽകാമെന്നായിരുന്നു ധാരണ. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ സ്പോൺസർഷിപ്പ് [&Read More
‘കെ.കെ ശൈലജ പി.ആർ നിർമിതിയിലെ ഏറ്റവും ഫേക്ക് നേതാവ്’; രൂക്ഷവിമര്ശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ ശൈലജക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തൊഴിലുറപ്പ് പദ്ധതി സിപിഎം കൊണ്ടുവന്നതാണെന്ന് ശൈലജ തെറ്റായ അവകാശവാദം ഉന്നയിച്ചെന്നാരോപിച്ച് ഫേസ്ബുക്കിലൂടെയാണ് രാഹുലിന്റെ വിമർശനം. പുതിയ കാലത്തെ പി.ആർ നിർമിതികളിലെ ഏറ്റവും ‘ഫേക്ക്’ ആയ നേതാവാണ് ശൈലജയെന്ന് രാഹുൽ വിമർശിച്ചു. തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നത് കോൺഗ്രസ് സർക്കാരാണെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും, അത് സിപിഎം കൊണ്ടുവന്നതാണെന്ന് നിഷ്കളങ്കരായ തൊഴിലുറപ്പ് തൊഴിലാളികളോട് ശൈലജ കള്ളം പറയുകയാണെന്ന് രാഹുൽ ആരോപിച്ചു. ഓണത്തിന് അലവൻസ് നൽകുന്നത് [&Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്കെതിരെ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം(എസ്ഐടി). തന്ത്രിക്കും കുടുംബാംഗങ്ങൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ നിക്ഷേപമുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. തന്ത്രിയുടെ പേരിൽ മാത്രം 2.05 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ഈ സാമ്പത്തിക സ്രോതസുകൾ സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. തന്ത്രിയുടെ ജാമ്യാപേക്ഷയെ എസ്ഐടി ശക്തമായി [&Read More
‘മതമല്ല, വിശപ്പാണ് പ്രശ്നമെങ്കിൽ കുറച്ചു കപ്പ പുഴുങ്ങി എല്ലാവർക്കും കൊടുത്താൽ കേരളത്തിന്റെ പ്രശ്നം
തൃശൂർ: മതമല്ല, വിശപ്പാണു പ്രശ്നമെന്ന സിപിഎം വാദങ്ങൾക്ക് മറുപടിയുമായി സാമൂഹിക നിരീക്ഷകൻ സണ്ണി എം. കപിക്കാട്. വിശപ്പാണു പ്രശ്നമെങ്കിൽ കുറച്ച് കപ്പ പുഴുങ്ങിക്കൊടുത്താൽ കേരളത്തിന്റെ പ്രശ്നം തീരുമോ എന്ന് അദ്ദേഹം ചോദിച്ചു. മനുഷ്യർക്ക് അന്തസ്സായി ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്നമാണിതെന്നും സണ്ണി പറഞ്ഞു. ‘മതദ്വേഷത്തിനെതിരെ ഗുരുമാനവീയം 2026’ എന്ന പേരിൽ ശ്രീനാരായണ ദർശനവേദി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച സാഹോദര്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നതെന്ന് ക്രിസ്തു പറയുന്നുണ്ട്. കുറേ തിന്നാൻ കൊടുത്താൽ മതിയോ… മതമല്ല, [&Read More
ഓട്ടോ തൊഴിലാളി വിദേശത്തുപോയി വന്നപ്പോൾ ജോത്സ്യനായി! ഇൻസ്റ്റഗ്രാമിൽ മില്ല്യൺ കണക്കിന് കാഴ്ച്ചക്കാരുള്ള താരം,
പുത്തൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വ്യാജ ജോത്സ്യൻ വി.എസ്. മുരാരി തന്ത്രിയുടെ പൂർവാശ്രമം തിരഞ്ഞ് സോഷ്യൽ മീഡിയ. മുരാരി തന്ത്രി എന്നറിയിപ്പെടുന്ന രാജൻ ബാബു ഇൻസ്റ്റഗ്രാമിലെ വൈറൽ താരമാണ്. ഇൻസ്റ്റഗ്രാമിൽ 88,000ത്തിലധികം ഫോളോവേഴ്സുള്ള ഇയാൾ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഓട്ടോഡ്രൈവറിൽ നിന്ന് ‘തന്ത്രി’യിലേക്ക് മുൻപ് ഓട്ടോറിക്ഷാഡ്രൈവറായിരുന്ന രാജൻ ബാബു, വിദേശത്ത് പോയി തിരിച്ചെത്തിയ ശേഷമാണ് ജോത്സ്യനായി വേഷപ്പകർച്ച നടത്തിയത്. വാക്ചാതുര്യം കൊണ്ട് ആളുകളെ പെട്ടെന്ന് സ്വാധീനിച്ചിരുന്ന ഇയാൾ, ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയാണ് വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുത്തത്. [&Read More
മണ്ണഞ്ചേരി: ആലപ്പുഴയിലെ പ്രമുഖ ബേക്കറി സ്ഥാപനമായ ഹിമാലയ ഗ്രൂപ്പിന്റെ കലവൂരിലെ ബേക്ക് ആൻഡ് മോർ ശാഖയിൽ നിന്ന് 63.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അക്കൗണ്ടന്റും ഭർത്താവും ഒളിവിൽ. സ്ഥാപനത്തിലെ അക്കൗണ്ടന്റ് മണ്ണഞ്ചേരി സ്വദേശിനി ചിന്നു (36), ഭർത്താവ് പ്രജീഷ് (44) എന്നിവർക്കായാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. കേസിലെ മറ്റ് പ്രതികളായ അക്കൗണ്ടന്റ് ഓഫീസ് ജീവനക്കാരൻ കണ്ണൻ (29), ഡ്രൈവർ ആൽബിൻ ആന്റണി (36) എന്നിവരെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. 2018 മുതൽ സ്ഥാപനത്തിൽ ജോലി [&Read More
പിഎസ്സി ലിസ്റ്റിലെ ഒന്നാം റാങ്കുകാരിക്ക് മൂന്ന് വർഷമായിട്ടും ജോലിയില്ല: റാങ്ക് പട്ടിക കാലാവധി
മലപ്പുറം: ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും എംഫില്ലിലും ഒന്നാം റാങ്ക്. ഒടുവിൽ പിഎസ്സി നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ (ഉറുദു) പരീക്ഷയിലും ഒന്നാം റാങ്ക്. ഇത്രയേറെ യോഗ്യതകളുണ്ടായിട്ടും അധികൃതരുടെ അവഗണനയിൽ നീതി ലഭിക്കാതെ കണ്ണീരോടെ എം റഷീദ. റാങ്ക് പട്ടികയുടെ കാലാവധി മൂന്ന് ദിവസം മുൻപ് അവസാനിച്ചതോടെ ജോലി എന്ന റഷീദയുടെ സ്വപ്നം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തന്നെ തഴയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെയും പിഎസ്സിയേയും സിപിഎം നേതാക്കളെയുമെല്ലാം റഷീദ പലവട്ടം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കാലടി സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ അസോസിയേഷൻ സെക്രട്ടറിയും [&Read More
ആലപ്പുഴ: തീരദേശവാസികൾക്കും പരിസ്ഥിതി പ്രവർത്തകർക്കും ഒരുപോലെ സന്തോഷം പകർന്ന് ആലപ്പുഴ തോട്ടപ്പള്ളി തീരത്ത് ഇത്തവണയും കടലാമകൾ മുട്ടയിടാനെത്തി. സീസൺ അവസാനിക്കാറായ വേളയിൽ വൈകിയെത്തിയ അതിഥി 135 മുട്ടകളാണ് തീരത്ത് നിക്ഷേപിച്ചത്. വംശനാശഭീഷണി നേരിടുന്ന ഒലീവ് റിഡ്ലി ഇനത്തിൽപ്പെട്ട കടലാമകളാണ് ഇവ. മുട്ടകൾ സംരക്ഷണ പ്രവർത്തകർ സുരക്ഷിതമായി ഹാച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കാവലായി യുവനിര കഴിഞ്ഞ 13 വർഷമായി തോട്ടപ്പള്ളി തീരത്ത് കടലാമകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘ഗ്രീൻ റൂട്ട്സ് നേച്ചർ കൺസർവേഷൻ ഫോറം’ എന്ന യുവജന സംഘടനയാണ് മുട്ടകൾ ശേഖരിച്ചത്. [&Read More
പെരുമ്പാവൂർ: പെരുമ്പാവൂരിൽ എച്ച്ഐവി രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ ക്രമരഹിതമായ പരിശോധനയിൽ 15 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് പുറമെ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉൾപ്പെടുന്നു എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു. ലഹരിമരുന്ന് ഉപയോഗത്തിനായി ഒരേ സിറിഞ്ച് മാറിമാറി ഉപയോഗിക്കുന്നതും അതിഥി തൊഴിലാളികൾക്കിടയിലെ വർധിച്ചുവരുന്ന ലൈംഗിക തൊഴിലുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പെരുമ്പാവൂർ [&Read More
കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ എൽഡിഎഫിലെ ഘടകകക്ഷിയായ ഐഎൻഎല്ലിനെ പൂർണ്ണമായും തഴഞ്ഞതിൽ പാർട്ടിയിൽ കടുത്ത അമർഷം. മുന്നണിയിലെ ഏക മുസ്ലിം ന്യൂനപക്ഷ പാർട്ടിയായിട്ടും ബോർഡിൽ ഒരംഗത്തെ പോലും ഉൾപ്പെടുത്താത്തതാണ് പ്രതിഷേധത്തിന് കാരണമായത്. എട്ടംഗ ബോർഡിൽ പകുതിയോളം പേരും സിപിഎം പ്രതിനിധികളാണ്. മുൻപ് മുന്നണിയുടെ ഭാഗമല്ലാതിരുന്ന കാലത്ത് പോലും ഐഎൻഎല്ലിന് ബോർഡിൽ പ്രാതിനിധ്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് സ്വന്തമായി എംഎൽഎ ഉണ്ടായിട്ടും പാർട്ടിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് പരാതി. എന്നാൽ ഐഎൻഎല്ലിന് മാത്രമല്ല, ഒരു ഘടകകക്ഷിക്കും ഇത്തവണ ബോർഡിൽ അംഗത്വം [&Read More