പത്തനംതിട്ട: ഗുണ്ടാപിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിക്കു നേരെ അതിക്രമം. സ്പാ നടത്തിപ്പുകാരിയെ മർദ്ദിക്കുകയും ജീവനക്കാരിയെ ബലമായി ചുംബിക്കുകയും ചെയ്തു. പത്തനംതിട്ട തിരുവല്ലയിൽ ഈ മാസം ഒന്നിനാണ് സംഭവം നടന്നത്. കേസിൽ കാപ്പാ കേസ് പ്രതിയായ ‘മരണം സുബിൻ’ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് സ്പായിലെത്തിയ പ്രതികൾ 50,000 രൂപയാണ് ഗുണ്ടാപിരിവായി ആവശ്യപ്പെട്ടത്. പണം നൽകാൻ വിസമ്മതിച്ചതോടെ സ്ഥാപനത്തിന്റെ കതകടച്ച് ജീവനക്കാർക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതികൾ ജീവനക്കാരിയെ ബലമായി ചുംബിക്കുകയും ഉടമയെ മർദ്ദിക്കുകയും [&Read More
‘മെത്താംഫെറ്റമിൻ,എൽഎസ്ഡി സ്റ്റാംപുകൾ,കഞ്ചാവ്’: ലഹരി കൈമാറാനെത്തിയ അഞ്ജു കൃഷ്ണയും സംഘവും പോലീസ് പിടിയിൽ
ചെന്നൈ: മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് എന്നിവയുമായി ലഹരി കൈമാറാനെത്തിയ മലയാളി യുവനടി അഞ്ജു കൃഷ്ണയും സംഘവും ചെന്നൈയിൽ പിടിയിലായി. ആവശ്യക്കാരെന്ന വ്യാജേന എത്തിയ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് വലവിരിച്ചാണ് സംഘത്തെ കുടുക്കിയത്. തമിഴ് ചിത്രം ‘വെള്ളിമലൈ’, ജോജു ജോർജ് ചിത്രം ‘ആരോ’ എന്നിവയിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജു കൃഷ്ണ. അഞ്ജുവിനൊപ്പം തമിഴ് സിനിമയിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെ എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെശപ്പാക്കം സ്വദേശി വിഘ്നേശ്വരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി [&Read More
‘എനിക്ക് ചിക്കുൻ ഗുനിയ ആയിരുന്നു, ഭയന്നിട്ടാണ് നിർത്താതെ പോയത്’; വാഹനാപകടത്തിൽ പ്രതികരിച്ച് മണിയൻപിള്ള
തിരുവനന്തപുരം: വഴുതക്കാടുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. താൻ ചിക്കുൻ ഗുനിയ ബാധിച്ച് അവശനിലയിലാണെന്നും, അപകടമുണ്ടായപ്പോഴത്തെ പരിഭ്രാന്തിയിലാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച രാത്രി ട്രിവാൻഡ്രം ക്ലബ്ബിന് സമീപമായിരുന്നു അപകടം. അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോയെന്ന് കാണിച്ച് പോലീസ് കേസെടുത്തിരുന്നു.ഇന്ന് രാവിലെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരായ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ബൈക്ക് തന്റെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്നും ഇത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ‘അപ്പോഴത്തെ സാഹചര്യത്തിൽ [&Read More
തിരുവനന്തപുരം: നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റ സംഭവത്തിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്. മൂന്ന് ഗുരുതര കുറ്റങ്ങളാണ് താരത്തിനെതിരെ മ്യൂസിയം പോലീസ് ചുമത്തിയിരിക്കുന്നത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ജീവഹാനിക്ക് കാരണമാകുക, അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോകുക, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാതിരിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിലായിരുന്നു അപകടം. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു [&Read More
രൂപയുടെ മൂല്യം വ്യവസായികൾക്ക് വേണ്ടി സർക്കാർ അറിഞ്ഞുകൊണ്ട് കുറയ്ക്കുന്നത്-സാബു എം. ജേക്കബ്
കൊച്ചി: വ്യവസായികളെ സഹായിക്കാനായി കേന്ദ്രസർക്കാർ ബോധപൂർവം രൂപയുടെ മൂല്യം കുറയ്ക്കുകയാണെന്നും അതിൽ തെറ്റില്ലെന്നും ട്വന്റിRead More
തൃശൂർ: ക്രൈസ്തവർക്കിടയിൽ വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില സംഘടനകൾക്ക് പിന്നിൽ ഹിന്ദു തീവ്രവാദ സംഘടനകളാണെന്ന് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. അവർക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ദീപിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. കേരളത്തിലടക്കം സംഘടിതമായ തീവ്രവാദ ഗ്രൂപ്പുകൾ ഓരോ വർഷവും സജീവമായി വരികയാണ്. ജമാഅത്തെ ഇസ്ലാമി ഒരു ഭാഗത്തും ആർഎസ്എസ് വേറൊരു ഭാഗത്തും പ്രവർത്തിക്കുന്നു. ഇതിനിടയിൽ [&Read More
കൗൺസിലിങ്ങിനിടെ ഞെട്ടിക്കുന്ന പീഡനവിവരം തുറന്നുപറഞ്ഞ് 9 വയസുകാരി; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
കോഴിക്കോട്: ഒൻപതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം സ്വദേശി ബാബുരാജ് ആണ് പോലീസിന്റെ പിടിയിലായത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം വെളിപ്പെടുത്തിയത്. അധ്യാപകർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബാബുരാജ് പ്രാദേശികതലത്തിൽ ആർഎസ്എസിന്റെ സജീവ പ്രവർത്തകനാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.Read More
‘മതമൗലികവാദികൾ പ്രചരിപ്പിക്കുന്നതല്ല മലപ്പുറം; മാഘമഹോത്സവത്തെ നെഞ്ചിലേറ്റിയ മുസ്ലിം സഹോദരങ്ങളെയാണ് ഇവിടെ കണ്ടത്’-കൊല്ലം തുളസി
മലപ്പുറം: കഴിഞ്ഞ ദിവസം സമാപിച്ച തിരുന്നാവായയിലെ ‘കേരള കുംഭമേള’യിൽ പങ്കെടുക്കാനായി മലപ്പുറത്ത് എത്തിയതിന്റെ അനുഭവം പറഞ്ഞ് നടൻ കൊല്ലം തുളസി. ചില രാഷ്ട്രീയക്കാരും മതമൗലികവാദികളും പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായ അനുഭവമാണ് മലപ്പുറത്ത് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടത്തെ മുസ്ലിം സമുദായാംഗങ്ങൾ മേളയെ നെഞ്ചിലേറ്റി എല്ലാ സഹായങ്ങളും ചെയ്യുന്നതാണു കണ്ടത്. മലപ്പുറത്തെ കുറിച്ച് തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണകളെല്ലാം തിരുത്തുന്നതാണ് ഈ അനുഭവങ്ങളെന്നും തുളസി പറഞ്ഞു. ഒരു മലയാളം മാധ്യമത്തോടാണ് കൊല്ലം തുളസി മാഘമഹോത്സവ അനുഭവം പങ്കുവച്ചത്. ”പുറത്തെ ചില രാഷ്ട്രീയക്കാരും മതമൗലികവാദികളും [&Read More
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം രാവിലെ സ്വർണവില കുത്തനെ കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 460 രൂപയും പവന് 3,680 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വിൽപന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 376 രൂപ കുറഞ്ഞ് 11,582 രൂപയായും, പവന് 3008 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഗ്രാമിന് 100 രൂപ കുറഞ്ഞതിന് പിന്നാലെയാണ് [&Read More
ശബരിമല സ്വർണക്കൊള്ള: ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേയ്ക്ക്; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് കർശന ഉപാധികളോടെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ട് പരാതികളിലും ജാമ്യം ലഭിച്ചതോടെ പോറ്റി ഉടൻ ജയിൽ മോചിതനാകും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് നിയമപരമായ സ്വാഭാവിക ജാമ്യം പ്രതിക്ക് ലഭിച്ചത്. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം, ചൊവ്വ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കേരളത്തിന് [&Read More