തിരുവനന്തപുരം: തീരദേശ ഗ്രാമമായ ചിറയിൻകീഴിനെ കണ്ണീരിലാഴ്ത്തി എട്ടു വയസുകാരൻ ദിക്ഷലിന്റെ മരണം കേരള മനസാക്ഷിയെ വീണ്ടും പിടിച്ചുലയ്ക്കുന്നു. തിരുവനന്തപുരം മറ്റത്തൂരിലെ സമാനമായ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേയാണ് ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് മറ്റൊരു പിഞ്ചുജീവൻ കൂടി പൊലിഞ്ഞത്. സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ചിറയിൻകീഴ് അഴൂർ ഭഗവതി ക്ഷേത്രത്തിന് സമീപം കായൽ ചതുപ്പിനോട് ചേർന്നുള്ള പുറമ്പോക്കിലെ താൽക്കാലിക കൂരയിലാണ് ദിലീപ്Read More
കാസർകോട്: ചികിത്സാ ബില്ലായി നൽകേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയിൽ ഉഴറി, പ്രിയപ്പെട്ടവന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാതെ വിഷമിച്ച മലയാളി കുടുംബത്തിന് ആശ്വാസമായി സാദിഖലി ശിഹാബ് തങ്ങൾ. തങ്ങളുടെ ഇടപെടലിനെ തുടർന്ന് വിവിധ പ്രവാസി സംഘടനകളുടെ സഹായത്തോടെ കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശിയായ വേണുഗോപാലിൻരെ മൃതദേഹം നാട്ടിലെത്തിച്ചു. ബന്ധുവും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറുമായ സീമയാണ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഈ വിവരം പരസ്യമാക്കിയത്. കഴിഞ്ഞ മാർച്ച് 17Read More
ഒരു തേങ്ങയുണ്ടെങ്കിൽ പൊറോട്ടയും ചായയും; 4 തേങ്ങയുണ്ടെങ്കിൽ പൊറോട്ടയും ചിക്കൻകറിയും ചായയും; വൈറലായി
പാനൂർ: കയ്യിൽ പണമില്ലെങ്കിലും പേടിക്കേണ്ട, ഒരു തേങ്ങയുണ്ടെങ്കിൽ പാനൂരിലെ ശ്രീധരന്റെ കടയിൽ നിന്ന് വയറുനിറയെ ഭക്ഷണം കഴിക്കാം. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ തിരുത്തിയിൽ പ്രവർത്തിക്കുന്ന ഈ കൊച്ചു ചായക്കട ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. പതിറ്റാണ്ടുകളായി തുടർന്നുപോരുന്ന ബാർട്ടർ സമ്പ്രദായമാണ് ശ്രീധരന്റെ കടയെ വ്യത്യസ്തമാക്കുന്നത്. ഒരു തേങ്ങയ്ക്ക് 20 രൂപയാണ് ഇവിടെ കണക്കാക്കുന്നത്. അതനുസരിച്ച് ഒരു തേങ്ങ നൽകിയാൽ ചായയും പൊറോട്ടയും ലഭിക്കും. നാല് തേങ്ങയാണെങ്കിൽ ചായയ്ക്കും പൊറോട്ടയ്ക്കുമൊപ്പം ചിക്കൻ കറിയും കഴിച്ച് മടങ്ങാം. ചായയ്ക്ക് പത്തുരൂപയും ചിക്കൻ [&Read More
കൽപ്പറ്റ: വയനാട് മുണ്ടക്കൈRead More
കണ്ണൂർ: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനിടെ കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം.വി (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. നിലവിൽ പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും ശരാശരി താപനിലയേക്കാൾ 4.5 ഡിഗ്രിയിലധികം വർധനവ് രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് [&Read More
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ കാവലാളായ വോട്ടർമാരുടെ വിരൽത്തുമ്പിലെ പർപ്പിൾRead More
‘ഫാത്തിമ തഹ്ലിയ നേതാക്കളെ അറിയിച്ചുതന്നെയാണ് സ്ഥലത്തെത്തിയത്’; അതൃപ്തിയെന്ന വാർത്ത തളളി ലീഗ് ജില്ലാ
കോഴിക്കോട്: വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്റ്റോർ റൂം തുറന്നതുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ ഉയരുന്ന വാർത്തകൾ തള്ളി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി. ഫാത്തിമയുടെ നടപടികളിൽ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും നേതാക്കളെ വിവരമറിയിച്ച് തന്നെയാണ് അവർ സ്ഥലത്തെത്തിയതെന്നും ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിവാദമുയർന്ന ജെഡിടി സ്കൂളിലെ റിസർവ് റൂം തുറക്കുന്ന വിവരം വരണാധികാരി ഒരു മണിക്കൂർ മുൻപ് മാത്രമാണ് സ്ഥാനാർത്ഥിയെ അറിയിച്ചത്. ഈ സാഹചര്യത്തിൽ പെട്ടെന്ന് സ്ഥലത്തെത്താൻ [&Read More
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ വൈകുമെന്ന് ആശങ്ക. മണ്ഡലത്തിൽ ക്രമീകരിച്ചിരിക്കുന്ന വോട്ടെണ്ണൽ മേശകളുടെ എണ്ണത്തിൽ വന്ന കുറവാണ് ഫലപ്രഖ്യാപനം നീണ്ടുപോകാൻ കാരണമാകുന്നത്. ഈ സാഹചര്യത്തിൽ വോട്ടെണ്ണൽ മേശകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മറ്റ് മണ്ഡലങ്ങളിൽ 14 മേശകൾ വീതം വോട്ടെണ്ണലിനായി സജ്ജമാക്കുമ്പോൾ, പറവൂരിൽ കേവലം 13 മേശകൾ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. ആലുവ യുസി കോളേജിലെ വോട്ടെണ്ണൽ [&Read More
തൃശൂർ: തൃശൂര്‍ പൂരം ഇത്തവണ വെടിക്കെട്ടില്ലാതെ നടത്താൻ തീരുമാനം. ആചാരപരമായ ആഘോഷങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. ലളിതമായ രീതിയില്‍ കുടമാറ്റം നടത്തുമെന്നും മേളങ്ങൾ പതിവുപോലെ നടക്കുമെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ദിവസം തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുര പൊട്ടിത്തെറിച്ച് അപകടമുണ്ടായതിന് പിന്നാലെയാണ് പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കൻ തീരുമാനിച്ചത്. രാവിലെ പത്തരയോടെ തൃശ്ശൂർ കളക്ടറേറ്റിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതരും&Read More
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലയിൽവീട്ടിൽ ദിലീപ്Read More