കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് ചരിത്ര വിജയം കുറിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ. ആകെ 13 സീറ്റുകളിൽ ഒൻപതെണ്ണത്തിലും വിജയം ഉറപ്പാണെന്നും ബാക്കി നാല് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ എൽഡിഎഫ് വർഗീയ കാർഡ് ഇറക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ഖൗമിലെ കുട്ടി’ എന്ന പ്രയോഗം വഴി വോട്ടർമാരെ ഭിന്നിപ്പിക്കാനാണ് ശ്രമം. നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വെച്ചാണ് ഈ വിവാദ അനൗൺസ്മെന്റ് [&Read More
‘ഞാൻ പശുവല്ല, പോത്തിറച്ചി കഴിക്കും’; ഗോപാലകൃഷ്ണൻ്റെ വീഡിയോയുമായി ഷിയാസ് കരീം: സൈബർ ആക്രമണങ്ങൾക്ക്
ബീഫ് പരാമർശത്തെത്തുടർന്നുണ്ടായ സൈബർ ആക്രമണങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി നടനും മോഡലുമായ ഷിയാസ് കരീം രംഗത്ത്Read More
കോഴിക്കോട്: അമേരിക്കയിൽ 5.5 കോടി രൂപയുടെ ഗവേഷണ സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർത്ഥി. മലപ്പുറം ജില്ലയിലെ കടക്കാട്ടുപ്പാറ സ്വദേശി അബ്ദുൽ ഫത്താഹ് നൂറാനിയാണ്, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സർവകലാശാലകളിൽ മലയാളി വിദ്യാർത്ഥികൾ കൈവരിക്കുന്ന വിജയങ്ങളുടെ പട്ടികയിൽ പുതിയൊരു അധ്യായം തുന്നിച്ചേർത്തിരിക്കുന്നത്. ലോകത്തെ തന്നെ മികച്ച സർവകലാശാലകളിലൊന്നായ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലാണ് മെഗാ സ്കോളർഷിപ്പോടെ നൂറാനി പിഎച്ച്ഡി പ്രവേശനം ഉറപ്പാക്കിയത്. പ്രശസ്തമായ മാക് ക്രാക്കൻ ഫെലോഷിപ്പ്, ഡീൻസ് ഡോക്ടറൽ ഫെലോഷിപ്പ്, ഡീൻസ് ഹ്യുമാനിറ്റീസ് സ്കോളേഴ്സ് പ്രോഗ്രാം എന്നിവ ഉൾപ്പെട്ടതാണ് [&Read More
അതിരപ്പിള്ളി: തലചായ്ക്കാൻ സുരക്ഷിതമായൊരു വീടെന്ന സ്വപ്നം പാതിവഴിയിൽ നിലച്ചതോടെ അതിരപ്പിള്ളി അടിച്ചിൽത്തൊട്ടി ഉന്നതിയിലെ കുടുംബങ്ങൾ കടുത്ത ദുരിതത്തിൽ. ലൈഫ് മിഷൻ പദ്ധതി പ്രകാരം അനുവദിച്ച വീടുകളുടെ നിർമാണം ആരംഭിച്ച് ഒന്നര വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തതാണ് ഈ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. 450 ചതുരശ്ര അടിയിൽ നിർമിക്കുന്ന വീടുകളിൽ പലതും നിലവിൽ തറപ്പണി മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ചില വീടുകൾ ചുമർ വരെ നിർമിച്ച നിലയിലാണ്. നിർമാണ പുരോഗതിക്കനുസരിച്ച് തുക കൃത്യമായി ലഭിക്കാത്തതാണ് പണി തടസ്സപ്പെടാൻ കാരണമെന്ന് ആക്ഷേപമുണ്ട്. പണി പൂർത്തിയാക്കുന്ന [&Read More
കോഴിക്കോട്: നഗരമധ്യത്തിലെ മദർ ഓഫ് ഗോഡ് കത്തീഡ്രൽ പള്ളിക്ക് സമീപം ആറുമാസം വളർച്ചയെത്തിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനി ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്ക് പിൻവശത്തെ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. പാലക്കാട് നിന്നും എത്തിയ തീർത്ഥാടക സംഘമാണ് ഇന്ന് പുലർച്ചെ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫ്രാങ്കോയെ പോലീസ് തിരിച്ചറിഞ്ഞത്. പള്ളി പരിസരത്തെ വരാന്തയിൽ വെച്ച് പ്രസവിച്ച [&Read More
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശികളായ അച്ചു, അനന്തു എന്നീ സഹോദരങ്ങളെയും ഇവരുടെ സുഹൃത്തുക്കളായ സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബാറിലിരിക്കെ ഷാൻ എന്ന യുവാവും പ്രതികളും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഇടപെട്ടതാണ് സുമനെതിരെയുള്ള ആക്രമണത്തിന് കാരണമായത്. ആദ്യം ബാറിനുള്ളിൽ വെച്ച് മർദനമേറ്റ സുമൻ പുറത്തേക്ക് ഓടിയെങ്കിലും പ്രതികൾ പിന്തുടർന്നെത്തി നടുറോഡിലിട്ട് [&Read More
കൊച്ചി: കഠിനമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും തിരക്കുകൾക്കും പിന്നാലെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. വനത്തിലൂടെയുള്ള ട്രക്കിങ്ങും കുടുംബാംഗങ്ങൾക്കൊപ്പമുള്ള നിമിഷങ്ങളുമാണ് വീഡിയോയിലുള്ളത്. “വനത്തിലാണ്, വനവാസത്തിനല്ല കട്ടായം. മേയ് നാലിന് പെട്ടി പൊട്ടിക്കുമ്പോൾ വിസ്മയം പൂർത്തിയാകും” എന്ന രസകരമായ കുറിപ്പോടെയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അദ്ദേഹം വീഡിയോ പങ്കുവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കെ, സമ്മർദങ്ങളിൽ നിന്ന് മാറി നിൽക്കാൻ വേണ്ടിയാണ് ഈ യാത്രയെന്ന് വീഡിയോ സൂചിപ്പിക്കുന്നു. ട്രക്കിങ് വേഷത്തിലുള്ള [&Read More
കോഴിക്കോട്: ചക്കിട്ടപാറ മുതുകാട് പയ്യാനിക്കോട്ടയിൽ കാർ ഷെഡിന്റെ ഇരുമ്പ് തൂൺ നെഞ്ചിൽ തുളച്ചുകയറി കാട്ടാന ചരിഞ്ഞു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പയ്യാനിക്കോട്ട കിഴക്കയിൽ പറമ്പിൽ കണാരന്റെ കൃഷിയിടത്തിലാണ് സംഭവം. കൃഷിയിടത്തിലിറങ്ങിയ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ചേർന്ന് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാച്ചർമാർക്ക് നേരെ ഓടിയടുത്ത ആനയെ പേടിച്ച് ഉദ്യോഗസ്ഥർ കണാരന്റെ വീട്ടിൽ അഭയം പ്രാപിച്ചു. ഇതിനിടെ തിരിഞ്ഞോടിയ ആന കണാരന്റെ കാർ ഷെഡ് തകർക്കുകയായിരുന്നു. തകർന്ന ഷെഡിന്റെ ഇരുമ്പ് തൂൺ ആനയുടെ നെഞ്ചിൽ തുളച്ചുകയറുകയും [&Read More
കാത്തിരിപ്പ് എത്ര നാൾ?; മുണ്ടക്കൈ ദുരന്തബാധിതർക്ക് വിഷുവിനും വീടായില്ല; സർക്കാരിന്റെ ഉറപ്പ് പാഴായി
വയനാട്: മുണ്ടക്കൈRead More
'പൂജ്യം തുടരുംRead More