ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ ദയനീയ പരാജയത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം.എം മണി. ജനങ്ങൾ സർക്കാരിന്റെ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ശേഷം മുന്നണിക്ക് എതിരായി വോട്ട് ചെയ്തുവെന്ന് അദ്ദേഹം തുറന്നടിച്ചു. ‘ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷികമായ വികാരത്തിന്റെ പേരിൽ വോട്ട് ചെയ്തു. നന്ദികേടാണ് കാണിച്ചത്. നല്ല ഒന്നാന്തരം പെൻഷൻ മേടിച്ചിട്ട് ഇഷ്ടംപോലെ തിന്നിട്ട് നേരെ എതിര് വോട്ട് ചെയ്തുവെന്ന് പറഞ്ഞാൽ അതിന്റെ പേര് പിറപ്പുപണിയെന്ന് പറയും,’ മണി പറഞ്ഞു. [&Read More
മലപ്പുറം: 2025Read More
ആദികടലായിയില്‍ മാക്കുറ്റി തരംഗം; റിജില്‍ മാക്കുറ്റിയുടെ വിജയം എല്‍.ഡി.എഫ് രണ്ടുതവണ ജയിച്ച സീറ്റില്‍
കണ്ണൂര്‍: എല്‍.ഡി.എഫിനെ തോല്‍പ്പിച്ച് കണ്ണൂര്‍ കോര്‍പറേഷനില്‍ സിറ്റിങ്സീറ്റ് പിടിച്ചെടുത്ത് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി. ആദികടലായി ഡിവിഷനിലാണ് റിജില്‍ വന്‍ വിജയം നേടിയത്. ഇടതുപക്ഷം കഴിഞ്ഞ രണ്ടുതവണയും വിജയിച്ച ഡിവിഷനിലാണ് ഞെട്ടിക്കുന്ന വിജയം. റിജില്‍ മാക്കുറ്റിക്കെതിരെ സിപിഎമ്മും, ബിജെപിയും അതിശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. റിജില്‍ മാക്കുറ്റി 1404 വോട്ടും സി.പി.ഐയിലെ എം.കെ. ഷാജി 691 വോട്ടും നേടി. എസ്.ഡി.പി.ഐയുടെ മുബഷിര്‍ ടി.കെ 223 വോട്ടും സ്വതന്ത്രനായി മത്സരിച്ച വി. [&Read More
ആദ്യ ഫലങ്ങൾ യുഡിഎഫിനൊപ്പം; കോഴിക്കോട്, തൃശ്ശൂർ കോർപ്പറേഷനുകളിൽ മിന്നുന്ന പ്രകടനം; എൻഡിഎ തിരുവനന്തപുരത്ത്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ലീഡ് നിലകൾ മാറിമറിയുന്നു. നേരത്തെ എൽഡിഎഫിനായിരുന്നു ലീഡെങ്കിൽ, വൻ മുന്നേറ്റവുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ കോർപറേഷനുകളിലാണ് നിലവിൽ യുഡിഎഫിന് ലീഡ്. കോഴിക്കോട് കോർപറേഷനിൽ 14 വാർഡുകളിലും തൃശൂരിൽ 17 ഇടത്തും കണ്ണൂരിൽ ആറിടത്തും യുഡിഎഫ് മുന്നിലാണ്. അതേസമയം, ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ തലസ്ഥാനത്ത് എൻഡിഎ ആയിരുന്നു മുഖ്യപ്രതിപക്ഷം. ഈ [&Read More
കൊടുവള്ളി: സ്വർണക്കടത്ത് കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട കാരാട്ട് ഫൈസലിന് തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം. കൊടുവള്ളി നഗരസഭയിലെ സൗത്ത് വാർഡിൽനിന്നാണ് ഇടതു സ്വതന്ത്രനായി മത്സരിച്ച ഫൈസൽ പരാജയപ്പെട്ടത്. മുസ് ലിം ലീഗ് സ്ഥാനാർഥി പിപി മൊയ്തീൻകുട്ടിയാണ് ഫൈസലിനെ തോൽപ്പിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം ഒഴിവാക്കപ്പെട്ട ഫൈസൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിപ്പട്ടികയിൽ ഇടംനേടിയിരുന്നു. നാഷനൽ ലീഗിന് അനുവദിച്ച സൗത്ത് വാർഡിൽ ഇടതു സ്വതന്ത്രനായാണ് കാരാട്ട് ഫൈസൽ മത്സരിച്ചത്. വോട്ടുനില ഇപ്രകാരം: പിപി മൊയ്തീൻകുട്ടി (മുസ് ലിം ലീഗ്) [&Read More
തിരുവനന്തപുരം: ഉറച്ച ഇടതുകോട്ടയായ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് അട്ടിമറി വിജയം നേടി. സിപിഎമ്മിലെ അഡ്വ. അംശു വാമദേവനെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു വൈഷ്ണ. 1607 വോട്ടുകൾ നേടിയാണ് വൈഷ്ണ സുരേഷ് വിജയിച്ചത്. എതിർ സ്ഥാനാർഥി അംശു വാമദേവന് 1210 വോട്ടുകൾ നേടാനായപ്പോൾ, ബിഡിജെഎസ് സ്ഥാനാർഥി അജിത് കുമാർ എൽ.വിക്ക് 460 വോട്ടുകൾ ലഭിച്ചു. വോട്ടർപട്ടിക വിവാദവും ഹൈക്കോടതി ഇടപെടലും: തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈഷ്ണയുടെ വോട്ടർപട്ടികയിലെ [&Read More
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍യു.ഡി.എഫിന് വന്‍ മുന്നേറ്റം. കോര്പറേഷന്, നഗരസഭ, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയില്‍ യു.ഡി.എഫ് ശക്തമായി മുന്നേറുകയാണ്. അതേസമയം, സംസ്ഥാനത്ത് എല്‍.ഡി.എഫിന്റെ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ തൃശൂര്‍, എറണാകുളം കോര്‍പ്പറേഷനുകളില്‍ യു.ഡി.എഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്നേറാനായതാണ് എന്‍.ഡി.എയുടെ വന്‍നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, എല്‍.ഡി.എഫ് മുന്നേറ്റങ്ങള്‍ ഗ്രാമRead More
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ കേസിലെ ഒന്നു മുതല്‍ ആറ് വരെയുള്ള എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. കേസിലെ രണ്ടാം പ്രതി മുതല്‍ മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവരാണ് കോടതി ശിക്ഷിച്ചിരിക്കുന്ന മറ്റ് [&Read More
തിരുവനന്തപുരം: ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ പുറത്തുവിട്ട പ്രീപോൾ സർവേ ഫലം നിർമ്മിച്ചത് പാർട്ടി ഓഫീസിലെന്ന് വെളിപ്പെടുത്തൽ. തിരുവനന്തപുരത്ത് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിവാദമായത്. സർവേ ഫലം പ്രചരിപ്പിച്ചതിന്റെ സ്ക്രീൻഷോട്ട് സഹിതമുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസം വ്യാപകമായി സർവേ ഫലം പ്രചരിപ്പിക്കപ്പെട്ടിരുന്നു. ശ്രീലേഖ തന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്തതും ഇതേ കാർഡാണ്. പ്രീപോൾ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തിൽ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നടപടിയെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു [&Read More
തിരുവനന്തപുരം/പാലക്കാട്: വിവിധ കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതോടെ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയേറ്റു. യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യപ്പെടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോടതിയുടെ അനുകൂല വിധി വന്നിരിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. [&Read More