കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് ബോട്ടിനുള്ളിൽ ശ്വാസതടസ്സം അനുഭവപ്പെട്ടു. ‘ആയിഷ’ എന്ന ബോട്ടിലെ ജീവനക്കാരായ നാലുപേരാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണത്. തീരത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്. ബോട്ടിന്റെ എൻജിൻ റൂമിൽ വെള്ളം കയറിയത് പരിശോധിക്കാൻ പോയപ്പോഴാണ് തൊഴിലാളികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഈ സമയം 12 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. അസ്വസ്ഥത പ്രകടിപ്പിച്ച നാലുപേരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.Read More
അക്ഷരം പകര്‍ന്നവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നാട്; വിതുമ്പലടങ്ങാതെ പാങ്ങിലെ വിദ്യാലയമുറ്റം
മലപ്പുറം: അക്ഷരമുറ്റത്തേക്ക് തങ്ങളെ കൈപിടിച്ചു നടത്തിയ ഗുരുനാഥന്മാർക്ക് വിടചൊല്ലാനാകാതെ ഒരു നാട് മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്. വാൽപ്പാറയിലെ ആഴമേറിയ കൊക്കയിലേക്ക് മറഞ്ഞത് അധ്യാപകരല്ല, മറിച്ച് മലപ്പുറം പാങ്ങിലെ ഒരു ഗ്രാമത്തിന്റെ മുഴുവൻ സ്നേഹവും തണലുമായിരുന്നു. പ്രിയപ്പെട്ട മജീദ് മാഷും റംല ടീച്ചറും സുഹ്റ ടീച്ചറും ആശ ടീച്ചറുമെല്ലാം ചേതനയറ്റ മടക്കയാത്രയിൽ പാങ്ങിന്റെ മണ്ണിൽ അവസാനമായി എത്തിയപ്പോൾ, അണപൊട്ടിയൊഴുകുന്ന കണ്ണീരോടെയാണ് പൂർവവിദ്യാർഥികളും നാട്ടുകാരും അവരെ എതിരേറ്റത്. എൽകെജി മുതൽ തങ്ങളെ ചേർത്തുപിടിച്ച അധ്യാപകരുടെ വേർപാട് ആ പിഞ്ചുമനസ്സുകൾക്കും കൗമാരക്കാർക്കും [&Read More
മലപ്പുറം: അവധിക്കാലം ആഘോഷിക്കാൻ ഒത്തുകൂടി യാത്ര പുറപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും നാടിന് തീരാനോവായി മാറി. തമിഴ്നാട്ടിലെ പൊള്ളാച്ചിക്കടുത്ത് വാൽപ്പാറയിൽ ഇവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ട് എണ്ണൂറോളം അടി താഴ്ചയിലേക്ക് മറിഞ്ഞാണ് ഒൻപത് പേർ ദാരുണമായി മരണപ്പെട്ടത്. മരിച്ചവരിൽ ഒരു കുട്ടിയും ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. സ്കൂൾ പ്രധാന അധ്യാപിക അജിത (54), അധ്യാപികമാരായ റംല (52), സുഹറ (43), സുഹറയുടെ മകൻ ഹിഷാം [&Read More
‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചു തകർത്ത് യുവാവ്, ജീവനക്കാരിക്കും
ആലപ്പുഴ: ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ കുറവാണെന്നാരോപിച്ച് ഹരിപ്പാട്ടെ ഹോട്ടലിൽ യുവാവിന്റെ പരാക്രമം. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30Read More
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതികളായ അധ്യാപകർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. നിതിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണി മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നുമാണ് അധ്യാപകരുടെ വാദം. സംഭവദിവസം പ്രിൻസിപ്പലിന്റെ മുറിയിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഡോ. റാം ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നു. നിതിനെ ജാതീയമായും വംശീയമായും [&Read More
കോഴിക്കോട്: മദർ ഓഫ് ഗോഡ് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം ഗർഭാവസ്ഥയിൽ തന്നെ മരിച്ചിരുന്നുവെന്നും മാസം തികയാതെ പ്രസവിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. കൊഴിഞ്ഞാംപാറ സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് പള്ളി വളപ്പിൽ ഭ്രൂണം ഉപേക്ഷിച്ചത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള തീർത്ഥാടക സംഘത്തോടൊപ്പം എത്തിയ യുവതി ബസിനുള്ളിൽ വെച്ചാണ് പ്രസവിച്ചത്. പെട്ടെന്നുണ്ടായ പ്രസവവേദനയെത്തുടർന്ന് ഭയന്നാണ് ഭ്രൂണം പള്ളി വളപ്പിൽ ഉപേക്ഷിച്ചതെന്നാണ് യുവതിയുടെ മൊഴി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ [&Read More
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളെ പിടികൂടാനാകാതെ പോലീസ് അന്വേഷണം തുടരുന്നു. കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാം സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാൾ രാജ്യം വിടാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി ലുക്കൗട്ട് സർക്കുലർ ഇന്ന് പുറത്തിറക്കിയേക്കും. ഡോ. റാമിനും ഡോ. സംഗീതയ്ക്കുമൊപ്പം മറ്റ് പ്രതികൾക്കായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. നിതിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് മൂന്ന് ദിവസത്തിനുള്ളിൽ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന. സഹപാഠികളിൽ നിന്നും [&Read More
പ്രതി അദ്നാന് മരിച്ച ശേഷം ഫോണുകള്‍ ആര് കിണറ്റിലിട്ടു?; നസ്രീന കൊലപാതകത്തില്‍ മൂന്നാമതൊരാള്‍?
കോഴിക്കോട്: കോഴിക്കോട് ചെലവൂരിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട നസ്രീനയുടെയും പ്രതി അദ്നാന്റെയും മൊബൈൽ ഫോണുകൾ പെൺകുട്ടിയുടെ വീട്ടിലെ കിണറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തു. നസ്രീനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണുമാണ് ഫയർഫോഴ്സിന്റെ സഹായത്തോടെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. അതേസമയം, അദ്നാൻ മരിച്ച നിലയിൽ കണ്ടെത്തിയ മുറിക്കുള്ളിൽ നിന്ന് മറ്റൊരു ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി അദ്നാൻ മരിച്ച നിലയിൽ കണ്ടെത്തിയ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. [&Read More
’പുറത്ത് വിട്ട പോസ്റ്റൽ ബാലറ്റ് കണക്ക് തെറ്റ്’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട പോസ്റ്റൽ ബാലറ്റ് കണക്കുകൾ തെറ്റാണെന്ന ഗുരുതര ആരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (Read More
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ തീ കത്തിച്ച് പൂജയും മണിയടിയും നടത്തിയ രണ്ട് യാത്രക്കാരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുRead More