കൊച്ചി: കേരളത്തിൽ വൈദ്യുതി മീറ്റർ വാടകയിൽ അഞ്ചിരട്ടിയിലേറെ വർധനവ് വരുത്താനുള്ള നിർദേശവുമായി കെ.എസ്.ഇ.ബി രംഗത്ത്. നിലവിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾ പ്രതിമാസം നൽകുന്ന ആറ് രൂപ വാടക 31 രൂപയായും, ത്രീ ഫേസ് ഉപഭോക്താക്കളുടെ വാടക 36 രൂപയായും വർധിക്കാനാണ് സാധ്യത. ഇതോടെ രണ്ട് മാസത്തിലൊരിക്കൽ ലഭിക്കുന്ന വൈദ്യുതി ബില്ലിൽ മീറ്റർ വാടകയിനത്തിൽ വലിയ മാറ്റം വരും. നിലവിൽ സിംഗിൾ ഫേസ് കണക്ഷന് 12 രൂപ രേഖപ്പെടുത്തുന്ന സ്ഥാനത്ത് ഇനി മുതൽ 62 രൂപയും, ത്രീ ഫേസ് [&Read More
തിരുവനന്തപുരം: പ്രാർഥനാ പുണ്യത്തിന്റെ നിറവിൽ അനന്തപുരി. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ഭക്തരാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയത്. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേർന്ന ഇന്ന് രാവിലെ കൃത്യം 10.20Read More
കോഴിക്കോട്:മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വടകര ലോക്സഭാ മണ്ഡലത്തെ തുടർച്ചയായി ആറ് തവണ (1971 മുതൽ 1996 വരെ) പ്രതിനിധീകരിച്ച അദ്ദേഹം പാർലമെന്ററി രംഗത്തെ പ്രഗത്ഭനായിരുന്നു. 1989Read More
കൊട്ടാരക്കര: താനൊരു ഹിന്ദു വിശ്വാസിയാണെന്ന് പരസ്യമായി പറഞ്ഞതിന്റെ പേരിൽ വ്യക്തിപരമായി ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി അനുശ്രീ. കൊട്ടാരക്കരയിൽ നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ഹിന്ദു എന്നത് ഒരു മതം എന്നതിലുപരി ഒരു സംസ്കാരമാണെന്നാണ് താൻ പഠിച്ചിട്ടുള്ളതെന്നും ആ നിലപാടിൽ ഉറച്ചുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അനുശ്രീ വ്യക്തമാക്കി. ബാലഗോകുലത്തിലൂടെയാണ് താൻ മൂല്യങ്ങൾ പഠിച്ചതെന്നും അത് മതതീവ്രവാദം പഠിക്കാനായിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. രാവിലെ എഴുന്നേൽക്കുമ്പോൾ ദൈവത്തോട് നന്ദി പറയണമെന്നും ഭൂമിദേവിയോട് മാപ്പ് [&Read More
‘ആചാരങ്ങൾ സംരക്ഷിക്കപ്പെടണം, ശബരിമലയിൽ യുവതീപ്രവേശം വേണ്ട’; സുപ്രീംകോടതിയിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ നിലവിലുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നുമാണ് ബോർഡിന്റെ പുതിയ തീരുമാനം. ഇക്കാര്യം മാർച്ച് 14Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക തീരുമാനിക്കാൻ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ വൈകാരികമായി പ്രതികരിച്ച് കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. തന്നെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ശൈലജ രംഗത്തെത്തിയത്. മുതിർന്ന നേതാക്കൾക്കും മന്ത്രിമാർക്കും ടേം വ്യവസ്ഥയിൽ ഇളവ് നൽകി വീണ്ടും മത്സരിക്കാൻ അവസരം നൽകുമ്പോൾ തന്നെ മാത്രം എന്തിനാണ് മാറ്റിനിർത്തുന്നതെന്ന് അവർ ചോദിച്ചു. മട്ടന്നൂർ മണ്ഡലവുമായി തനിക്ക് വലിയ വൈകാരിക ബന്ധമുണ്ടെന്നും അവിടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ ശൈലജ, വീണ്ടും [&Read More
തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ക്രൈസ്തവ വിശ്വാസത്തെയും ആചാരങ്ങളെയും സഭാ നേതൃത്വത്തെയും സിനിമകളിലൂടെയോ എഴുത്തിലൂടെയോ അവഹേളിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നതാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. ദളിത്, നാടാർ ക്രൈസ്തവ വിഭാഗങ്ങളുടെ ക്ഷേമത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ ജനസംഖ്യാനുപാതികമായ തുക മാറ്റിവെക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇത്തരം വിഭാഗങ്ങൾ കൂടുതലുള്ള വാർഡുകളിൽ പ്രത്യേക സംവരണം ഏർപ്പെടുത്തണം. തീരദേശ പഞ്ചായത്തുകളുടെ രൂപീകരണത്തിൽ അഞ്ച് കിലോമീറ്റർ [&Read More
തിരുവനന്തപുരം: ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് വിമാനപാത മാറ്റിയതോടെ മലയാളി കുടുംബം ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, മൂന്ന് വയസ്സുള്ള മകൾ സ്മൃതി മേനോൻ എന്നിവരാണ് കറാച്ചിയിലുള്ള മലയാളികളെന്ന് നോർക്ക സ്ഥിരീകരിച്ചു. അസർബയ്ജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരാണിവർ. വ്യോമപാതയിലുണ്ടായ അപ്രതീക്ഷിത മാറ്റത്തെത്തുടർന്ന് വിമാനം അടിയന്തരമായി കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. [&Read More
യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്നയാൾക്ക് വാഹനാപകടത്തിൽ പരിക്ക്
പെരുമ്പാവൂർ: കീഴില്ലത്ത് യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലിൽ ജോയിയുടെ മകൾ ജിബിമോൾ ജോയ് (36) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ജിബിക്കൊപ്പം താമസിച്ചിരുന്ന കോതമംഗലം സ്വദേശി ലൈജു (47) വിനെ വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. കീഴില്ലം ഷാപ്പുപടിയിൽ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരികയായിരുന്നു ഇരുവരും. ഹോട്ടലിനോട് ചേർന്നുള്ള മുറിയിൽ ഏഴ് വയസ്സുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഹോട്ടൽ ജോലിക്കിടെ [&Read More
അതിജീവനത്തിന്റെ കരുത്തുമായി ‘കേരള മോഡൽ’; വയനാട് പുനരധിവാസ ടൗൺഷിപ്പ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ മാതൃകാ പുനരധിവാസ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ 178 വീടുകളുടെ താക്കോൽദാനം അദ്ദേഹം നിർവഹിച്ചു. മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റിൽ സജ്ജമാക്കിയ ഈ ടൗൺഷിപ്പ് കേരളത്തിന്റെ കൂട്ടായ്മയുടെയും അതിജീവനത്തിന്റെയും പ്രതീകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തമുഖത്ത് ജാതിമത രാഷ്ട്രീയ ഭേദമന്യേ കേരളം കൈകോർത്തതിനെ മുഖ്യമന്ത്രി പ്രശംസിച്ചു. ലോകത്തിന് മുന്നിൽ കേരളം മാതൃകയാണെന്നും ഇതാണ് യഥാർത്ഥ ‘കേരള സ്റ്റോറി’ എന്നും [&Read More