തൃശൂർ: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നന്ദി പറയാനെത്തിയ മന്ത്രി ഒ.ജെ ജനീഷിന് വീട്ടിൽ വിരുന്നൊരുക്കിയതിൻ്റെ പേരിൽ മുതിർന്ന സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തൃശൂർ അഷ്ടമിച്ചിറ സ്വദേശിയായ പി.എസ് അബ്ദു റഹ്മാനെതിരെയാണ് സിപിഐ അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചത്. അബ്ദു റഹ്മാന്റെ പ്രവർത്തനം പാർട്ടി വിരുദ്ധമാണെന്നാണ് ബ്രാഞ്ച് കമ്മിറ്റിയുടെ വിലയിരുത്തൽ. പാർട്ടി അംഗമായ ഒരാളുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടി പൊതുസമൂഹത്തിൽ പാർട്ടിക്ക് വലിയ അപമതിപ്പും അപമാനവും ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ കത്ത് നൽകിയിരിക്കുന്നത്. [&Read More
മികച്ച വിദ്യാഭ്യാസം തേടി യുപിയിൽ നിന്ന് കണ്ണൂരിലേക്ക്; പൊതുവിദ്യാഭ്യാസ മികവിൽ അഞ്ചാം ക്ലാസുകാരനും
കണ്ണൂർ: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മികവ് തേടി ഉത്തർപ്രദേശിൽ നിന്ന് ഒരു കുടുംബം കണ്ണൂരിലെത്തി. യുപിയിലെ ബസ്തി സ്വദേശികളായ മുഹമ്മദ് ശുഹൈബ് അൻസാരിRead More
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് അന്വേഷിക്കാൻ വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. സിബിഐ അന്വേഷണം വേണമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാരിന്റെ ഈ അടിയന്തര നടപടി. ഈ ആവശ്യം ഉന്നയിച്ച് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. കേസിലെ നിലവിലെ പോലീസ് അന്വേഷണത്തിൽ കുടുംബം കടുത്ത അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടപടി. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. നിലവിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച ഈ [&Read More
‘ഫിസിഷ്യനില്ല, ഇറങ്ങിപ്പോയ്ക്കോയെന്ന് വനിതാ ഡോക്ടർ പറഞ്ഞു’; മലപ്പുറത്ത് പാമ്പ് കടിയേറ്റ് രക്തം ഛർദിച്ച
എടപ്പാൾ: മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പാമ്പ് കടിയേറ്റ് എത്തിയ രോഗിക്ക് അടിയന്തര ചികിത്സ നൽകിയില്ലെന്ന് പരാതി. എടപ്പാൾ പാടത്തങ്ങാടി സ്വദേശിനി ഷഹലയ്ക്കാണ് ദുരനുഭവമുണ്ടായത്. പാമ്പ് കടിയേറ്റ് രക്തം ഛർദിക്കുന്ന അവസ്ഥയിലാണ് ഷഹലയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ഫിസിഷ്യൻ ഇല്ലെന്നും ഇവിടെനിന്ന് ഇറങ്ങിപ്പോയ്ക്കോ എന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ പറഞ്ഞതായി ഷഹല ആരോപിക്കുന്നു. പിന്നീട് പോലീസ് ഇടപെട്ട് വിളിച്ചു പറഞ്ഞതിന് ശേഷമാണ് പെയിൻ കില്ലറും ഇൻജെക്ഷനും നൽകാൻ ആശുപത്രി അധികൃതർ തയ്യാറായത്. അതേസമയം, ആശുപത്രിയിൽ ഫിസിഷ്യൻ ഇല്ലാതിരുന്നതിനാലാണ് [&Read More
‘പിണറായിക്കെതിരെ ഇ.ഡി വന്നാൽ തടയാൻ പാർട്ടിക്കാരുണ്ടാകും, മകൾക്കെതിരെ വന്നാൽ വിളിക്കരുത്’; സിപിഎമ്മിൽ വിമർശനം
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും സിപിഎം കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം ഉണ്ടായാൽ അതു തടയാൻ പാർട്ടിക്കാർ ഉണ്ടാകുമെന്നും എന്നാൽ മകൾക്കെതിരെ അന്വേഷണം വന്നാൽ പാർട്ടിക്കാരെ വിളിക്കരുതെന്നും യോഗത്തിൽ വിമർശനമുയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു മുഖ്യ ഉത്തരവാദി പിണറായി ആണ്. തോറ്റു തൊപ്പിയിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്തിയ ഈ പാർട്ടിയിലേക്ക് [&Read More
ഒന്നര വയസുകാരന്റെ ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിൽ തൊലി പോയി; അര്‍ഷിദിൻ്റെ മരണത്തിൽ
തിരുവനന്തപുരം: നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിൽ അമ്മ അഖിലയുടെയും രണ്ടാം ഭർത്താവ് അഷ്കറിന്റെയും ക്രൂരതകൾ പുറത്തുവന്നു. കുഞ്ഞിനെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇരുവരുടേയും പേരിൽ പോലീസ് കൊലപാതകക്കുറ്റം ചുമത്തി. തുടർച്ചയായ മർദ്ദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ മരണത്തിന് കാരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിലാകെ 51 ഗുരുതര മുറിവുകളാണുണ്ടായിരുന്നത്. ജനനേന്ദ്രിയത്തിലെ തൊലി വരെ ഉരിഞ്ഞുപോയ നിലയിലായിരുന്നു. ചുള്ളിമാനൂർ പറക്കുളി സ്വദേശിയായ [&Read More
അതിവേഗ റെയിൽ: തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് മൂന്നര മണിക്കൂർ; ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു
തലസ്ഥാനം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽ പാതയുടെ ഇടക്കാല റിപ്പോർട്ട് ഡിഎംആർസി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ചു.Read More
‘ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്നാടിന് നല്‍കണം’; മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ആവശ്യപ്പെട്ട്
തൊടുപുഴ: മുല്ലപെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം ആവശ്യപെട്ട് ടിവികെ. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ഇടുക്കിയിലേയ്ക് ഒഴുക്കുന്ന വെള്ളം തമിഴ് നാടിന് നല്‍കണമെന്ന് കമ്പം എംഎല്‍എ ജഗനാഥ് മിശ്ര പറഞ്ഞു. ഇടുക്കി നെടുംകണ്ടം ആനകല്ലില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഡാമിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിയ്ക്കേണ്ടതില്ലെന്നും, നിലവിലെ സാഹചര്യത്തില്‍, ഡാം നിറയുമ്പോള്‍ അധികമായി വരുന്ന വെള്ളം ഇടുക്കിയിലേയ്ക് ഒഴുക്കുകയാണ് ചെയ്യുന്നത് ഇത് തമിഴ്നാട്ടിലേയ്ക്ക ഒഴുക്കണമെന്നും മുല്ലപെരിയാര്‍ വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിയ്ക്കരുതെന്നും എംഎല്‍എ പറഞ്ഞു. മുല്ലപ്പെരിയാറിലെ വെള്ളം സംബന്ധിച്ച് [&Read More
സ്വന്തം സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് മുതലാളി; കൈയോടെ പൊക്കി വനിതാ ജീവനക്കാര്‍
തിരുവനന്തപുരം: സ്വന്തം സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രിന്റിങ് പ്രസ് ഉടമയെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ചെക്കാലമുക്ക് സിന്ധുഭവനിൽ രാഹുൽ പി. അശോക് (38) ആണ് പിടിയിലായത്. രാഹുലിന്റെ വീടിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന പ്രിന്റിങ് സ്ഥാപനത്തിലാണ് സംഭവം. രണ്ട് യുവതികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ മാർച്ച് 13Read More
ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല; സ്വര്‍ണം ഉരുക്കിയെടുത്തെന്ന് ലാബ് റിപ്പോര്‍ട്ട്
പത്തനംതിട്ട: ശബരിമലയിലെ കട്ടിളപ്പാളി മാറ്റിസ്ഥാപിച്ചിട്ടില്ലെന്നും അതിൽ പൂശിയിരുന്ന സ്വർണ്ണം തട്ടിയെടുക്കുകയായിരുന്നുവെന്നും സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. ജംഷഡ്പൂരിലെ നാഷണൽ മെറ്റലോജിക്കൽ ലാബിൽ നടത്തിയ എട്ട് സാമ്പിളുകളുടെ രാസപരിശോധനാ ഫലമാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചത്. കട്ടിളപ്പാളി അവിടെത്തന്നെയുണ്ടെന്നും അതിൽ നിന്ന് സ്വർണ്ണം ഉരുക്കിയെടുക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നേരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി) നടത്തിയ പ്രാഥമിക പരിശോധനയിൽ കട്ടിളപ്പാളിയിൽ നിന്നും ദ്വാരപാലക ശിൽപത്തിൽ നിന്നുമായി ഏകദേശം 1700 ഗ്രാം സ്വർണ്ണം [&Read More