കോഴിക്കോട്: നഗരത്തിലെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനികളായ ദമ്പതികളെ സിറ്റി ഡാൻസാഫ് സംഘവും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി. നടുവട്ടം സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി. നിർഫാന എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ‘കുമാരി’ എന്ന് വിളിക്കപ്പെടുന്ന അരുണിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. ലഹരി ഇടപാടുകാർക്കിടയിൽ ‘ഡോൺ’ എന്നറിയപ്പെടുന്ന ഇർഫാൻ, അതീവ ജാഗ്രതയോടെയാണ് വിൽപന നടത്തിയിരുന്നത്. പോലീസിനെ വെട്ടിക്കാൻ രാത്രികാലങ്ങളിൽ മാത്രം [&Read More
മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; ‘കേരളത്തിൽ ലൗ
ന്യൂഡൽഹി: മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ ‘കേരള സ്റ്റോറി’ സിനിമ കാണേണ്ടതില്ലെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുള്ള അവകാശമാണെന്നും സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ ഗസ്സയെയും കേരള സ്റ്റോറിയെയും കുറിച്ചാണോ മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ലൗ ജിഹാദ് കെട്ടുകഥയല്ലെന്നും കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തി. ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നമില്ല. [&Read More
‘ആരുമറിയാതെ നന്മകൾ ചെയ്യുക; സഹനവും സമയനിഷ്ഠയും ആത്മനിയന്ത്രണവും ആർജിക്കുക’-റമദാൻ സന്ദേശത്തിൽ സാദിഖലി തങ്ങൾ
മലപ്പുറം: റമദാൻ കേവലം പട്ടിണി കിടക്കലല്ലെന്നും, മറിച്ച് ആത്മനിയന്ത്രണത്തിലൂടെയും ഹൃദയവിശുദ്ധിയിലൂടെയും ജീവിതത്തെ സംസ്കരിക്കാനുള്ള അവസരമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. വിശുദ്ധ റമദാൻ മാസത്തിന്റെ വരവറിയിച്ച് വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്. റജബ് മാസം മുതൽ വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുന്ന മാസമാണ് എത്തിയിരിക്കുന്നത്. റമദാനിലെ ഏറ്റവും വലിയ പ്രത്യേകത നോമ്പാണ്. എന്നാൽ അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ് വിശ്വാസത്തിന്റെ സൗന്ദര്യമെന്ന് മതം പഠിപ്പിക്കുന്നു. മനുഷ്യത്വത്തിന്റെ ഈ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ വിശ്വാസികൾക്ക് കഴിയണമെന്നും തങ്ങൾ [&Read More
സിപിഎം സൈബർ ടീമിൽ കൂട്ടരാജി; നികേഷ് കുമാറിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകർ, പാർട്ടിയിൽ ഭിന്നത
തിരുവനന്തപുരം: സിപിഎമ്മിന്റെ സോഷ്യൽ മീഡിയ പ്രചാരണ വിഭാഗമായ സൈബർ ടീമിൽ വൻ പൊട്ടിത്തെറി. എം.വി നികേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രവർത്തനശൈലിയിലും പ്രതിഷേധിച്ച് മുതിർന്ന മാധ്യമപ്രവർത്തകർ ടീമിൽനിന്ന് പടിയിറങ്ങി. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ് ടീമിൽനിന്ന് ഒഴിഞ്ഞത്. പാർട്ടിയുടെ സൈബർ ഇടപെടലുകൾ ദയനീയമായി പരാജയപ്പെടുന്നു എന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഈ കൂട്ടരാജി. നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സൈബർ ടീമിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി പ്രകടിപ്പിച്ചതായാണ് [&Read More
കോഴിക്കോട്: കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്സിലുണ്ടായ തീപ്പിടിത്തത്തിൽ 50 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മാനേജ്മെന്റ്. ചൊവ്വാഴ്ച വൈകീട്ട് 5.50ഓടെ ഉണ്ടായ അപകടത്തിൽ ഷോറൂമിലെ രണ്ടും മൂന്നും നിലകളുടെ പകുതിയോളം ഭാഗം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ടെക്സ്റ്റൈൽസ് മാനേജർ നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കൃത്യമായ ഉറവിടമോ കാരണമോ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അപകടമുണ്ടാക്കിയതെന്ന് സ്ഥിരീകരിക്കുന്നതിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും ഫൊറൻസിക്, വിരലടയാള വിദഗ്ധരും ഇന്ന് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. [&Read More
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരുടെ മർദനമേറ്റ സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരായ കേസിൽ പോലീസ് നിലപാട് മാറ്റി. ഉദ്യോഗസ്ഥനെതിരായ ജാമ്യമില്ലാ വകുപ്പ് പിൻവലിക്കാനുള്ള നീക്കത്തിൽ നിന്ന്, സിപിഎം ജില്ലാ നേതൃത്വത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് പോലീസ് പിന്മാറിയത്. വകുപ്പ് പിൻവലിച്ചാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി അറിയിച്ചതോടെയാണ് പോലീസിന്റെ ഈ മാറ്റം. നേരത്തെ പോലീസിനുള്ളിൽ തന്നെയുണ്ടായ പ്രതിഷേധത്തെത്തുടർന്നാണ് മിഥുനെതിരായ നടപടികൾ പുനഃപരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നത്. എന്നാൽ, മിഥുൻ റോയി ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്നും ഇത്തരം [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിൽ വൻ വർധനവ്. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ വെറും 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, ഒൻപതര വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 884 ആയി ഉയർന്നു. വിനോദസഞ്ചാര മേഖലയെ സഹായിക്കാനെന്ന പേരിൽ ബാറുകളുടെ പ്രവൃത്തിസമയം നീട്ടി നൽകിയ സർക്കാർ നടപടി ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മദ്യവർജനമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അധികാരമേറ്റ ഒന്നാം പിണറായി സർക്കാർ, തുടക്കത്തിൽ ബാറുകളുടെ പ്രവർത്തനസമയം വെട്ടിക്കുറച്ചിരുന്നു. എന്നാൽ പിന്നീട് വന്ന മദ്യനയങ്ങളിൽ ഇളവുകൾ [&Read More
കൊച്ചി: അർധരാത്രിയിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചുനൽകിയിരുന്ന സിനിമാ താരം എക്സൈസ് പിടിയിലായി. ‘ആക്ഷൻ ഹീറോ ബിജു’ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത ‘അൽകു’ എന്ന ഷഫീഖിനെയാണ് 52 ലിറ്റർ മദ്യവുമായി എറണാകുളം എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 37.7 ലിറ്റർ (58 ബോട്ടിൽ) ബീയറുമാണ് ഇയാളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്. രാത്രി 12 മണിക്ക് ശേഷം എറണാകുളം ടൗണിൽ മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി സ്വന്തം വാഹനത്തിൽ [&Read More
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി(പിഎഫ്ഐ) ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. എൻഐഎ തിരയുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻ കുട്ടിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നു പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൊയ്തീൻ കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്കായി എൻഐഎ നേരത്തെ ഏഴ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. മൊയ്തീൻ കുട്ടി പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നാണു വിവരം. സംഘടനാ പ്രവർത്തകർക്ക് ആയുധ പരിശീലനം [&Read More
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. അറസ്റ്റിലായി 41ാം ദിവസമാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഏറ്റവും വേഗത്തിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് തന്ത്രി. ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നിവയിൽ നിന്നും സ്വർണം അപഹരിച്ച കേസുകളിലാണ് കോടതി നടപടി. തന്ത്രി എന്ന നിലയിലുള്ള ഇടപെടലുകൾ മാത്രമാണ് ശബരിമലയിൽ നടത്തിയതെന്നും സ്വർണാപഹരണത്തിൽ തനിക്ക് പങ്കില്ലെന്നുമാണ് കണ്ഠര് രാജീവർ കോടതിയിൽ വാദിച്ചത്. എന്നാൽ, സ്വർണക്കൊള്ളയിൽ തന്ത്രിക്ക് മുഖ്യപങ്കുണ്ടെന്നാണ് പ്രത്യേക [&Read More