03/06/2026
[fontresizer_tawhidurrahmandear_widget]

പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസ്; ഗുരുതര വകുപ്പ് ഒഴിവാക്കി പോലീസ്

 പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസ്; ഗുരുതര വകുപ്പ് ഒഴിവാക്കി പോലീസ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ചുമത്തിയിരുന്ന ഗുരുതരമായ വ്യോമയാന നിയമത്തിലെ വകുപ്പ് പൊലീസ് ഒഴിവാക്കി. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് വലിയതുറ പൊലീസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ കേസിൽ നിർണായക റിപ്പോർട്ട് നൽകിയിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, കെ എസ് ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെയുള്ള വധശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകൾ നിലനിർത്തിയിട്ടുണ്ട്. സംസ്ഥാനം നേരത്തെ ചുമത്തിയ സിവിൽ ഏവിയേഷൻ നിയമപ്രകാരമുള്ള വകുപ്പാണ് ഇപ്പോൾ ഒഴിവാക്കിയത്.

സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി പ്രൊസിക്യൂഷനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കുറ്റപത്രം വൈകാൻ കാരണമെന്നായിരുന്നു അന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

2022 ജൂൺ 13-നാണ് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുൻ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയർത്തിയത്. വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു സംസ്ഥാന പൊലീസ് കേസെടുത്തത്. എന്നാൽ ഈ കേസിൽ സിവിൽ ഏവിയേഷൻ നിയമം നിലനിൽക്കില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. വ്യോമയാന വകുപ്പ് ഉൾപ്പെടുത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്രത്തിന്റെ പ്രൊസിക്യൂഷൻ അനുമതി ആവശ്യമായിരുന്നു. 2024 ഏപ്രിലിൽ ഇതിനായുള്ള അപേക്ഷ കേന്ദ്രത്തിന് അയച്ചെങ്കിലും അനുമതി നൽകാൻ കേന്ദ്രം തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് ഇപ്പോൾ ഈ വകുപ്പ് ഒഴിവാക്കി പൊലീസ് റിപ്പോർട്ട് നൽകിയത്.

Also read: