സിനിമയിലെ ഡയലോഗുകൾ പോലെ ചൂടുചായ ഊതിയൂതി കുടിക്കുന്നത് ഒരു രസമായി തോന്നാമെങ്കിലും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ മുന്നറിയിപ്പ് നൽകുന്നു. ചായയുടെ ഗുണത്തേക്കാളുപരി അത് ഉപയോഗിക്കുന്ന താപനിലയാണ് ഇവിടെ വില്ലനാകുന്നത്. സാധാരണയായി 65 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടുള്ള പാനീയങ്ങൾ പതിവായി കുടിക്കുന്നത് അന്നനാളത്തിന്റെ ആന്തരിക ആവരണത്തിന് ക്ഷതമേൽപ്പിക്കാൻ കാരണമാകും. ഇത്തരം കോശജ്വലനങ്ങൾ കാലക്രമേണ കോശങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുകയും കാൻസർ പോലുള്ള മാരകാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം തന്റെ [&Read More
വ്ലോഗർമാർ ഹിറ്റാക്കി; ആര്യങ്കോട് തൊട്ടിപ്പാലം കനാലിലേക്ക് ഒഴുകി യുവാക്കള്‍, തിരക്കോട് തിരക്ക്!
വെള്ളറട: കടുത്ത വേനൽ ചൂടിൽ നിന്ന് ആശ്വാസം തേടി നെയ്യാർ ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലെ ആര്യങ്കോട് തൊട്ടിപ്പാലത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം. പതിറ്റാണ്ടുകളായി പ്രദേശവാസികൾക്ക് മാത്രം പരിചിതമായിരുന്ന ഈ സ്ഥലം സോഷ്യൽ മീഡിയാ വ്ലോഗർമാർ ഏറ്റെടുത്തതോടെയാണ് ദൂരദേശങ്ങളിൽ നിന്നടക്കം ആളുകൾ എത്തിത്തുടങ്ങിയത്. കനാലിന്റെ സ്വാഭാവിക ഒഴുക്ക് നിലനിർത്താൻ കൂറ്റൻ തൂണുകളിൽ നിർമ്മിച്ചിട്ടുള്ള ഈ ഭാഗം കുളിക്കാനായി എത്തുന്നവരെ ഏറെ ആകർഷിക്കുന്നുണ്ടെങ്കിലും സുരക്ഷാ പ്രശ്നങ്ങളും സാമൂഹികവിരുദ്ധ ശല്യവും ഇവിടെ വർധിച്ചിരിക്കുകയാണ്. കനാലിലെ ഒഴുക്കിനൊപ്പം നീന്തി താഴെ വരെ എത്തിയ [&Read More
117 കോടി മൂല്യമുള്ള അപൂര്‍വ്വ പുരാവസ്തുക്കള്‍; ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കള്‍ തിരികെ
ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് വിവിധ കാലഘട്ടങ്ങളിലായി മോഷ്ടിച്ച് അമേരിക്കയിലേക്ക് കടത്തിയ 117 കോടി രൂപ (14 മില്യൺ ഡോളർ) വിലമതിക്കുന്ന പുരാവസ്തുക്കൾ അമേരിക്കൻ അധികൃതർ ഇന്ത്യയ്ക്ക് കൈമാറി. മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് 657 അപൂർവ്വ പുരാവസ്തുക്കൾ തിരികെ എത്തിക്കാനായത്. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന വിഗ്രഹക്കടത്ത് സംഘങ്ങളിൽ നിന്നാണ് ഇവ വീണ്ടെടുത്തത്. കുപ്രസിദ്ധ പുരാവസ്തു കടത്തുകാരനായ സുഭാഷ് കപൂർ, മുമ്പ് സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട നാൻസി വീനർ എന്നിവർ നയിച്ചിരുന്ന ക്രിമിനൽ [&Read More
‘ലീഗ് അഭിപ്രായം പറയാൻ പാടില്ലായിരുന്നു; ലീഗായിരിക്കും ഭരിക്കുകയെന്ന് പറയേണ്ടി വരും’; മാറാട് ആവർത്തിക്കുമെന്ന്
ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കൊണ്ട്, സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലിം ലീഗിന്റെ ആധിപത്യമായിരിക്കുമെന്നും അത് മതാധിപത്യത്തിന് വഴിമാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. “കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്, ലീഗല്ല. വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് പറയാൻ ലീഗിന് എന്ത് അവകാശമാണുള്ളത്? യുഡിഎഫ് വന്നാൽ ലീഗ് ഭരിക്കുമെന്നതിന്റെ തെളിവാണിത്. മാറാട് ആവർത്തിക്കുന്ന സാഹചര്യമുണ്ടാകും. ലീഗ് മുഖ്യമന്ത്രി വന്നാൽ പോലും അത്ഭുതപ്പെടാനില്ല,” വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫിലെ [&Read More
അൽപം ഭാഗ്യംകൂടി ഇരിക്കട്ടെ..; കല്യാണത്തിന് വന്നവർക്ക് സദ്യക്കൊപ്പം കാരുണ്യ ലോട്ടറി സമ്മാനിച്ച് കുടുംബം
തിരുവനന്തപുരം: കല്യാണത്തിന് പോകുമ്പോൾ നല്ലൊരു സദ്യയും വധൂവരന്മാർക്ക് ആശംസകളും മാത്രമാണ് അതിഥികൾ പ്രതീക്ഷിക്കാറുള്ളത്. എന്നാൽ ബുധനാഴ്ച തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്ക് ലഭിച്ചത് അപ്രതീക്ഷിതമായ ഒരു സർപ്രൈസ് സമ്മാനമായിരുന്നു. സദ്യ കഴിഞ്ഞ് കൈകഴുകി ഇറങ്ങിയ അതിഥികൾക്കെല്ലാം ഒരു വെള്ളക്കവർ കൈമാറി. തുറന്നു നോക്കിയപ്പോൾ അതിൽ ഇന്ന് നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ട് ടിക്കറ്റുകൾ! ഹെതർ ഹോംസ് ഉടമ എസ്.എം. രാജീവിന്റെയും സചിത്രയുടെയും മകൾ സമൃദ്ധിനിയും, കരമന നെടുങ്കാട് സ്വദേശി പത്മനാഭൻ തമ്പിയും [&Read More
‘റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ച് കമ്മലിട്ട് നടക്കും’; റിയാസ് വെല്ലുവിളി
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ തരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടുത്ത വെല്ലുവിളിയുമായി പി.വി അൻവർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ റിയാസ് വിജയിക്കുകയാണെങ്കിൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്നും, മറിച്ചാണെങ്കിൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ റിയാസ് തയ്യാറുണ്ടോ എന്നും അൻവർ ചോദിച്ചു. ബേപ്പൂരിൽ താൻ 25,000 വോട്ടുകൾക്ക് വിജയിക്കുമെന്ന് അവകാശപ്പെട്ട അദ്ദേഹം, റിയാസിന് 65,000Read More
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾക്കായി അമേരിക്ക ഇതുവരെ ഏകദേശം 2.08 ലക്ഷം കോടി രൂപ (25 ബില്യൺ ഡോളർ) ചിലവഴിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിൽ പെന്റഗണിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് യുദ്ധവുമായി ബന്ധപ്പെട്ട ആദ്യ ഔദ്യോഗിക സാമ്പത്തിക കണക്കുകൾ അവതരിപ്പിച്ചത്. നാസയുടെ ഈ വർഷത്തെ ആകെ ബജറ്റിന് തുല്യമായ വൻ തുകയാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രതിരോധത്തിനായി വിനിയോഗിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വെളിപ്പെടുത്തൽ ട്രംപ് ഭരണകൂടത്തിന് [&Read More
‘എക്സിറ്റ് പോൾ തള്ളുന്നു; മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ’- എ.കെ
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പൂർണമായും തള്ളുന്നതായി മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും ബിജെപി ഒരു സീറ്റിലും വിജയിക്കില്ലെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തന്നെ കൂടോത്രം നടത്തുകയാണെന്നും ബാലൻ പരിഹസിച്ചു. അതേസമയം, എക്സിറ്റ് പോളുകൾ മുൻപും തെറ്റിയിട്ടുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസും പ്രതികരിച്ചു. യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. ബേപ്പൂരിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്നും [&Read More
ഇസ്ലമാബാദ്: യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പാകിസ്താന്റെ സാമ്പത്തിക പുരോഗതിക്ക് കനത്ത ആഘാതമേൽപ്പിച്ചതായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇസ്ലമാബാദിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇരുപക്ഷങ്ങൾക്കുമിടയിലെ പിരിമുറുക്കം കുറയ്ക്കാനും പാകിസ്താൻ തുടർന്നും നയതന്ത്ര ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി അധികാരം പിടിക്കുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് പ്രമുഖ ഏജൻസികൾ തങ്ങളുടെ പ്രവചനങ്ങൾ പുറത്തുവിട്ടത്. 294 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്. പ്രധാന എക്സിറ്റ് പോൾ ഫലങ്ങൾ | ഏജൻസി | ബിജെപി | ടിഎംസി | [&Read More