പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിയുകയായിരുന്ന രാഹുൽ ഈ ഉത്തരവോടെ പുറത്തിറങ്ങും. ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യതയിൽ പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് വിധി പറയുന്നത് കഴിഞ്ഞ ദിവസം കോടതി മാറ്റിവെച്ചിരുന്നത്. പരാതിക്കാരിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അതേസമയം, എംഎൽഎയ്ക്കെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയിൽ വിശദമായ വാദം കേൾക്കുന്നത്. രാഹുൽ [&Read More
‘ഇന്ത്യയ്ക്ക് ഇത് സുവർണ്ണകാലം’; ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ പ്രതികരിച്ച് അമേരിക്ക
വാഷിംഗ്ടൺ/ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ പ്രശംസിച്ച് അമേരിക്ക. ‘എല്ലാ ഇടപാടുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായിരിക്കുമെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ അഭിപ്രായപ്പെട്ടു. ഡൊണാൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി ഇന്ത്യയെപ്പോലെയുള്ള വലിയ വിപണികളെ കൂടുതൽ ആശ്രയിക്കാൻ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് പതിറ്റാണ്ടോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ [&Read More
ലാന്ഡിങ്ങിന് രണ്ടാം ശ്രമം, റഡാറില് നിന്ന് അപ്രത്യക്ഷം: പിന്നാലെ ചിന്നിച്ചിതറി തീഗോളമായി വിമാനം;
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വിയോഗത്തിനിടയാക്കിയ വിമാനാപകടത്തിന്റെ വിവരങ്ങൾ പുറത്ത്. പൂനെ ബാരാമതി വിമാനത്താവളത്തിൽ രണ്ടാം വട്ടം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. വിഎസ്ആർ വെഞ്ചേഴ്സിന്റെ ഉടമസ്ഥതയിലുള്ള ബോംബാർഡിയർ ലിയർജെറ്റ് 45 (Read More
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ‘അജിത് ദാദ’ എന്ന് അനുയായികൾ സ്നേഹത്തോടെ വിളിച്ചിരുന്ന അജിത് അനന്തറാവു പവാർ ഇനി ഓർമ്മ. ഭരണനിപുണത കൊണ്ടും രാഷ്ട്രീയ തന്ത്രങ്ങൾ കൊണ്ടും സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. വെറും ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, ആധുനിക മഹാരാഷ്ട്രയുടെ സാമ്പത്തിക അടിത്തറ പാകിയ ധനകാര്യ വിദഗ്ധനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ന് രാവിലെ പൂനെയിലെ ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ലാൻഡിംഗിനിടെ നിയന്ത്രണം വിട്ട സ്വകാര്യ വിമാനം തകർന്നു വീഴുകയായിരുന്നു. പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ [&Read More
‘കണക്കുകൾ പുറത്തുവിടേണ്ട ബാധ്യത പാർട്ടിക്കില്ല’; വി.കുഞ്ഞിക്കൃഷ്ണനെ പുറത്താക്കിയത് ന്യായീകരിച്ച് സിപിഎം
കണ്ണൂർ: വി.കുഞ്ഞിക്കൃഷ്ണനെ പുറത്താക്കിയ നടപടി ന്യായീകരിച്ച് സിപിഎം. രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച പയ്യന്നൂർ ഏരിയ മുൻ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെതിരെ പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി വിശദീകരിക്കാൻ വിളിച്ചുചേർത്ത ജനറൽ ബോഡി യോഗങ്ങളിലാണ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. ടി.ഐ. മധുസൂദനൻ എംഎൽഎയോടുള്ള വ്യക്തിവിദ്വേഷമാണ് കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് പാർട്ടി വിശദീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ബോധപൂർവം തയ്യാറാക്കിയ അജണ്ടയാണിതെന്നും കുഞ്ഞിക്കൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി. [&Read More
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ (66) വിമാനാപകടത്തിൽ അന്തരിച്ചു. ഇന്ന് രാവിലെ 8.45Read More
കടലിൽ തീമഴ പെയ്യുമോ? യുഎസ് പടക്കപ്പലുകൾക്കെതിരെ ഇറാൻ പദ്ധതിയിടുന്നത് ‘ഡ്രോൺ സാച്ചുറേഷൻ അറ്റാക്ക്’;
വാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, മേഖലയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന അമേരിക്കൻ നാവികസേനാ വ്യൂഹത്തിന് കനത്ത വെല്ലുവിളിയായി ഇറാന്റെ ‘ഡ്രോൺ പട’ മാറുമെന്ന് മുന്നറിയിപ്പ്. അത്യാധുനികമായ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന സ്ട്രൈക്ക് ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഇറാൻ ചെലവ് കുറഞ്ഞ ഡ്രോണുകളുടെ കൂട്ട ആക്രമണം നടത്തിയേക്കാമെന്നാണ് സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കനേഡിയൻ ഡ്രോൺ കമ്പനി ‘ഡ്രാഗൺഫ്ലൈ’യുടെ സിഇഒയും ഡ്രോൺ യുദ്ധമുറകളിലെ വിദഗ്ധനുമായ കാമറോൺ ചെല്ല് നൽകുന്ന മുന്നറിയിപ്പ് പ്രകാരം, ഇറാന്റെ പക്കലുള്ളത് ചെലവ് കുറഞ്ഞതും എന്നാൽ മാരകമായതുമായ [&Read More
കോഴിക്കോട്: കോർപറേഷൻ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയിൽ വൻ പൊട്ടിത്തെറി. ആർജെഡി സ്ഥാനാർത്ഥികളുടെ തോൽവിക്ക് കാരണം സിപിഎമ്മിന്റെ ഇടപെടലാണെന്ന് ആരോപിച്ചു ആർജെഡി രംഗത്തെത്തി. ആർജെഡി മത്സരിച്ച നാല് വാർഡുകളിലും സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ഒരു വിഭാഗം സിപിഎം നേതാക്കൾ ബോധപൂർവം പ്രവർത്തിച്ചുവെന്നാണ് പ്രധാന ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം നേതാക്കളുടെ പേര് സഹിതം ആർജെഡി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ആർജെഡി സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ചെന്നും, പ്രാദേശിക നേതാക്കളുടെ താൽപര്യപ്രകാരം വാർഡ് വിഭജനത്തിൽ ക്രമക്കേട് നടത്തിയെന്നും [&Read More
മസ്കറ്റ്: ഒമാൻ തീരത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് ഫ്രഞ്ച് പൗരന്മാർ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. 25 ഫ്രഞ്ച് വിനോദസഞ്ചാരികളും ഗൈഡും ക്യാപ്റ്റനും ഉൾപ്പെടെ 27 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർക്ക് പ്രാഥമിക ചികിത്സ നൽകി. മറ്റുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മസ്കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉടനടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. കടൽ പെട്ടെന്ന് പ്രക്ഷുബ്ധമായതാണ് അപകടത്തിന് കാരണമായതെന്നാണ് [&Read More
കൊല്ക്കത്ത/ന്യൂഡല്ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടിക്കെതിരെ ദേശീയതലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ്. ഇതിനായി ഫെബ്രുവരിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹി സന്ദർശിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്തായിരിക്കും സന്ദർശനം. വോട്ടർ പട്ടിക പുതുക്കലിന്റെ മറവിൽ ചില പ്രത്യേക വിഭാഗങ്ങളെയും സമുദായങ്ങളെയും ലക്ഷ്യം വെച്ച് അവരുടെ വോട്ടുകൾ നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢശ്രമമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. എസ്ഐആർ നടപടിയെ ദേശീയ പൗരത്വ [&Read More