ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. പാർട്ടിയുമായുള്ള ബന്ധം പിരിഞ്ഞതിനെക്കുറിച്ച് വിശദീകരണവുമായി ഛദ്ദ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് പിന്നാലെയാണ് താരത്തിന്റെ പരിഹാസം. സോഷ്യൽ മീഡിയയിൽ 10 ലക്ഷത്തോളം ഫോളോവേഴ്സിനെ ഛദ്ദയ്ക്ക് നഷ്ടമായത് ചൂണ്ടിക്കാട്ടിയാണ് ‘നമക് ഹറാമി’ (ചതിയൻ) എന്ന ഹാഷ്ടാഗോടെ പ്രകാശ് രാജ് രംഗത്തെത്തിയത്. തന്റെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് വിശദീകരിച്ച ഛദ്ദ, ഒരുപക്ഷേ തനിക്ക് തെറ്റുപറ്റിയിരിക്കാമെന്നും എന്നാൽ തന്നോടൊപ്പം പാർട്ടി വിട്ട ഏഴ് [&Read More
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍; ഇളയ
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ ഇരട്ടക്കൊലപാതകമെന്ന് സംശയം. പൊലീസ് നടത്തിയ പരിശോധനയിൽ വീടിൻ്റെ പരിസരത്ത് നിന്ന് മനുഷ്യൻ്റേതെന്ന് തോന്നുന്ന ശരീരഭാഗങ്ങൾ കണ്ടെടുത്തു. അമ്മയുടേയും മകന്റേയും തിരോധാനത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയ നിലയില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അഴുകിയ നിലയിലാണ്. [&Read More
‘നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു’; മദ്യനയക്കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകില്ല, കത്തയച്ച് കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്നും അതിനാല്‍ നേരിട്ടോ അഭിഭാഷകന് മുഖേനയോ കോടതി നടപടികളുമായി സഹകരിക്കില്ലെന്നും കെജരിവാള്‍ ജഡ്ജിക്ക് അയച്ച കത്തില്‍ അറിയിച്ചു. മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാനാണ് തന്റെ തീരുമാനമെന്നും മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് സ്വരണ കാന്തയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് [&Read More
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് ഏഴ് എം.പിമാരുടെ കൂറുമാറ്റം അംഗീകരിച്ച് രാജ്യസഭ ചെയര്മാന് സി.പി. രാധാകൃഷ്ണൻ. ഇതോടെ രാജ്യസഭയില്‍ ബിജെപി എംപിമാരുടെ എണ്ണം 106 ല്‍ നിന്നും 113 ആയി ഉയര്‍ന്നു. പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ എംപിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്ഭജന് സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാള്‍ എന്നിവരാണ് എഎപിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേർന്നത്. കൂറുമാറിയവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ഉപഭോഗം കൂടുതലുള്ള ‘പീക്ക്’ സമയങ്ങളിൽ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്താനാണ് കെഎസ്ഇബി തീരുമാനം. നിയന്ത്രണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. വേനൽച്ചൂട് വർധിച്ചതോടെ ഏപ്രിൽ 18Read More
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ സ്വദേശി രാകേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. രാഗേഷിന്റെ ശരീരത്തിൽ 85 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നതായാണ് റിപ്പോർട്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി കണ്ണയിൽ പറമ്പിൽ ഉണ്ണികൃഷ്ണൻ (55) ഇന്നലെ രാത്രിയോടെ മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉണ്ണികൃഷ്ണന്റെ മരണം സ്ഥിരീകരിച്ചത്. പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ ഏപ്രിൽ 21Read More
തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാ മരവിപ്പിക്കണമെന്നാവശ്യം സുപ്രിംകോടതി തള്ളി
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന മുൻ മന്ത്രി ആന്റണി രാജുവിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹരജി നിരസിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തിനൊപ്പം ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന ആന്റണി രാജുവിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഇതോടെ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. 1990Read More
‘നിങ്ങളുടെ വോട്ട് തരൂ, ഞങ്ങൾ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’; പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ആവേശകരമായ സമാപനത്തിൽ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിഖ്യാതമായ ആഹ്വാനം മാറ്റൊലി കൊള്ളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതുവ മേഖലയിൽ നടന്ന പ്രചാരണ പരിപാടിയിലാണ് തൃണമൂൽ കോൺഗ്രസിന്റെ ‘ജംഗിൾ രാജി’ൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുമെന്ന വാഗ്ദാനവുമായി മോദി രംഗത്തെത്തിയത്. “നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന നേതാജിയുടെ വാക്കുകൾ കേട്ട് രാജ്യം ഒന്നടങ്കം പ്രതികരിച്ചു. ഇന്ന് ബംഗാളിനോട് എനിക്ക് പറയാനുള്ളത് ഇതാണ്Read More
‘എസി ഉപയോഗിക്കാറില്ല, ഉഷ്ണ തരംഗത്തെ മറികടക്കാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതി’; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ
ഭോപ്പാൽ: കഠിനമായ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ പരമ്പരാഗത രീതികൾ പിന്തുടരണമെന്ന ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവ്പുരിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് വേനൽചൂടിനെ നേരിടാൻ താൻ സ്വീകരിക്കുന്ന ലളിതമായ വഴികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. അതികഠിനമായ ചൂടിലും താൻ എയർ കണ്ടീഷണർ ഉപയോഗിക്കാറില്ലെന്ന് സിന്ധ്യ വെളിപ്പെടുത്തി. മേയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും എസി ഇല്ലാതെ ജോലി ചെയ്യാൻ സാധിക്കുന്നത് ചമ്പൽ ചർമ്മത്തിന്റെ (ചമ്പൽ പ്രദേശത്തുകാരുടെ കരുത്തുള്ള ചർമ്മം) പ്രത്യേകത കൊണ്ടാണെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. [&Read More