ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. എൻജിൻ തകരാറിനെത്തുടർന്ന് വിമാനത്തിന് തീപിടിച്ചതോടെ യാത്രക്കാരെ അടിയന്തരമായി പുറത്തെത്തിച്ചു. ഒഴിപ്പിക്കൽ നടപടിക്കിടെ ആറു യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ 1.08Read More
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു. മുതുകുട സ്വദേശിനി നബീസ (65) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയ്ക്ക് വീടിനുള്ളിൽ വെച്ച് പാമ്പുകടിയേറ്റത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയ മരുമകനാണ് നബീസയെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ [&Read More
വൈറ്റ് ഹൗസ് ഡിന്നറിനിടെ വെടിവെപ്പ്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി, അക്രമി പിടിയിൽ
വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ (ഡബ്ല്യുഎച്ച്സിഎ) ഡിന്നറിനിടെ വെടിവെപ്പ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ അടിയന്തരമായി ഒഴിപ്പിച്ചു. ഏപ്രിൽ 25 രാത്രി എട്ടരയോടെയാണ് സംഭവം. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് പദവിയിലിരിക്കെ ആദ്യമായി ഈ ചടങ്ങിൽ പങ്കെടുത്ത ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് എന്നിവരും വേദിയിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി വെടിയൊച്ച [&Read More
തൊണ്ടിമുതലായി കണ്ടെത്തിയ കൈക്കൂലിപ്പണം എലി തിന്നു; പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: അഴിമതിക്കേസിൽ തൊണ്ടിമുതലായി കണ്ടെത്തിയ പണം എലി തിന്നതിനെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ബിഹാറിലെ ശിശുവികസന പദ്ധതി വകുപ്പ് ഉദ്യോഗസ്ഥയായ അരുണാ കുമാരിക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന് എന്നിവരാണ് കേസ് പരിഗണിച്ചത്. ഉദ്യോഗസ്ഥയിൽനിന്ന് കൈക്കൂലിക്കേസിൽ പിടിച്ചെടുത്ത 10,000 രൂപയുടെ കറൻസി നോട്ടുകൾ സ്റ്റോർ റൂമിലിരുന്ന് എലികൾ കരണ്ടുനശിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. നോട്ടുകള്‍ നശിച്ചുപോയതിന് നല്കിയ വിശദീകരണം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. [&Read More
ഡൽഹി: ലോക പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു. ഡൽഹിയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുടുംബാംഗങ്ങൾ സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ വിയോഗം അറിയിച്ചത്. ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ പിതാവ്, ഇന്ത്യൻ ഫോട്ടോ ജേണലിസത്തിൻ്റെ പിതാവ് എന്നിങ്ങനെയായിരുന്നു രഘു റായിയെ വിശേഷിപ്പിച്ചിരുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ തൻ്റെ ക്യാമറയിലൂടെ രാജ്യത്തിൻ്റെ ആത്മാവ് പകർത്തിയെടുത്ത പ്രതിഭയാണ് അഗ്ഗേഹം.ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു [&Read More
വാഷിങ്ടൺ/ബ്രസൽസ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് ആവശ്യമായ പിന്തുണ നൽകാത്ത സഖ്യകക്ഷികളെ ശിക്ഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി പെന്റഗണിൽനിന്ന് ചോർന്ന ആഭ്യന്തര ഇRead More
തിരുവനന്തപുരം: വോട്ടെടുപ്പിനു പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളില്‍ കടുത്ത നിലപാടുമായി കെപിസിസി. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിര്‍ദേശം. പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ നടപടി ഉണ്ടാകുമെന്നും അധ്യക്ഷന്‍ മുന്നറിയിപ്പ് നല്കി. നിര്‍ദേശം ലംഘിച്ച് പ്രസ്താവനകള്‍ നടത്തുന്നത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. ഇത്തരം പ്രസ്താവനകള്‍ അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കി. ചര്‍ച്ചകളില്‍ നിന്ന് പിന്തിരിയാന് എഐസിസിയും കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു. [&Read More
ബെയ്റൂത്ത്: സൈനിക നടപടികൾക്കിടെ ലബനാനിലെ ആളൊഴിഞ്ഞ വീടുകളിൽ ഇസ്രയേൽ സൈനികർ വ്യാപകമായി കൊള്ള നടത്തുന്നതായി റിപ്പോർട്ട്. ലബനീസ് പൗരന്മാരുടെ വീടുകളിൽനിന്ന് സ്വർണം, മോട്ടോർ ബൈക്കുകൾ, ടെലിവിഷൻ സെറ്റുകൾ, ഫർണിച്ചറുകൾ, സോഫകൾ, പരവതാനികൾ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളാണു സൈനികർ കൊള്ളയടിക്കുന്നത്. പലതും സൈനിക കമാൻഡർമാരുടെ ഒത്താശയോടെയാണു നടക്കുന്നതെന്നും, പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇസ്രയേൽ മാധ്യമമായ ‘ഹാരെറ്റ്സ്’ ആണ് ഇതു സംബന്ധിച്ച വിശദമായ വാർത്ത പുറത്തുവിട്ടത്. ലബനാനിൽനിന്ന് മടങ്ങുന്ന സൈനികർ മോഷ്ടിച്ച സാധനങ്ങൾ തങ്ങളുടെ വാഹനങ്ങളിൽ [&Read More
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതി ചേർത്ത ഡോ. റാമിന് മുൻകൂർ ജാമ്യമില്ല. എന്നാൽ, രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും നിതിൻ രാജിന്റെ കുടുംബത്തിന്റെയും വിശദമായ വാദം കോടതിയിൽ നടന്നിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന കാരണങ്ങളാണ് നിതിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ഡോ. റാമിന്റെ പ്രധാന വാദം. [&Read More
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്:’നടന്നത് ഉന്തും തള്ളും, ആയുധം ഉപയോഗിച്ച് ആക്രമിച്ചില്ല’; വീണാ
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കുനേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്ന ഗൺമാന്റെ പരാതിയെത്തുടർന്ന് കെഎസ്യു പ്രവർത്തകർക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം ഇതോടെ നിലനിൽക്കില്ലെന്ന് ഉറപ്പായി. രണ്ട് മാസം മുൻപ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ കഴുത്തിന് പരുക്കേറ്റത്. തുടർന്ന് ജില്ലാ ആശുപത്രിയിലും പരിയാരം െമഡിക്കൽ കോളജിലും മന്ത്രി ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ കണ്ണൂരിലെ കോൺഗ്രസ് [&Read More