തെഹ്റാൻ: ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം വൻ വിജയമാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ പൊളിയുന്നു. അമേരിക്കൻ നാവികസേനയുടെ കണ്ണുവെട്ടിച്ച് 34 എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി പുറത്തേക്ക് കടന്നതായി റിപ്പോർട്ട്. ഇറാനിൽനിന്നുള്ള എണ്ണയുമായി പുറപ്പെട്ട കപ്പലുകളാണു ലക്ഷ്യസ്ഥാനത്തേക്കു യാത്ര തുടരുന്നതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തത്. രാജ്യാന്തര കാർഗോ ട്രാക്കിങ് ഏജൻസിയായ ‘വോർട്ടെക്സ’ നൽകിയ തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പുറത്തുവിട്ടത്. ഹോർമുസ് കടന്ന കപ്പലുകളിൽ ആറെണ്ണം വൻതോതിൽ ഇറാനിയൻ അസംസ്കൃത [&Read More
‘വീട്ടിലേക്ക് ചക്ക വീഴുന്നു; കലക്ടർക്ക് കൊടുത്ത പരാതികളിൽ പരിഹാരമില്ല’; മന്ത്രിമാരുടെ വാർത്താസമ്മേളനം മുടക്കി
തൃശ്ശൂർ: തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാർ പങ്കെടുത്ത വാർത്താസമ്മേളനം തടസ്സപ്പെടുത്തി യുവതിയുടെ വേറിട്ട പ്രതിഷേധം. മന്ത്രിമാരായ വി.എൻ വാസവൻ, ആർ ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പാണ് യുവതി നാടകീയമായി പ്രതിഷേധവുമായി എത്തിയത്. വീട്ടിൽ ഒരു മരത്തിൽ നിന്ന് ചക്ക വീഴുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കളക്ടർക്ക് നൽകിയ പരാതികളിൽ നടപടി ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വാർത്താസമ്മേളനം നിശ്ചയിച്ചിരുന്ന പിആർ ചേമ്പറിൽ ക്യാമറകൾക്ക് മുന്നിൽ നിലയുറപ്പിച്ച യുവതി, തനിക്ക് നീതി ലഭിക്കാതെ സംസാരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. വെടിക്കെട്ടുമായി [&Read More
ന്യൂഡല്‍ഹി: ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോണ്‍ഗ്രസ്. ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. സോണിയാ ഗാന്ധി 2017ലും രാഹുല്‍ ഗാന്ധി 2018ലും മോദിക്കെഴുതിയ കത്തുകള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്സില്‍ പങ്കുവെക്കുകയായിരുന്നു. 1989ല്‍ പഞ്ചായത്തുകളിലും നഗരസഭകളിലും സ്ത്രീസംവരണം കൊണ്ടുവരാന്‍ ആദ്യം ശ്രമിച്ചത് കോണ്‍ഗ്രസും [&Read More
കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ ഒന്നടങ്കം കാത്തിരിക്കുന്ന പേട്രിയറ്റ് സിനിമയ്ക്ക് കത്രിക വച്ച് സെൻസർ ബോർഡ്. ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും ഒഴിവാക്കാനാണ് സെൻസർ ബോർഡ് നിർദേശിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുണ്ടെന്നാണ് സൂചന. 18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, രാജീവ് [&Read More
വാൽപ്പാറ വാഹനാപകടം: ഉമ്മയുടെ വേർപാടറിയാതെ മസ്നീൻ വീട്ടിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട പത്ത് വയസുകാരി
മലപ്പുറം: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. അപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് 10 വയസുകാരി മസ്നീൻ. വയറ്റില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്നീന്‍ നാലു ദിവസമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. മസ്നീന്‍ പൂര്‍ണമായി സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തിൽ മസ്നീന്റെ ഉമ്മ ഷക്കീല മരണപ്പെട്ടിരുന്നു. എന്നാൽ കുട്ടിയെ ഈ വിവരം ഇതുവരെ അറിയിച്ചിട്ടില്ല. പിതാവ് പാങ്ങ് ഇല്ലിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമിനും ബന്ധുക്കള്‍ക്കും ഒപ്പമാണ് അവള് [&Read More
മലപ്പുറം: വാൽപാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലിയും (39) മരണത്തിന് കീഴടങ്ങി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയവെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പാങ്ങ് ഗവ. എൽപി സ്കൂളിലെ പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അഞ്ച് അധ്യാപകർ, പാചകത്തൊഴിലാളി, സമീപത്തെ സ്കൂളിലെ അധ്യാപിക, അധ്യാപകൻ്റെ ഭാര്യ, അധ്യാപികയുടെ മകൻ എന്നിവരാണ് നേരത്തെ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് ഫായിസ് ഇപ്പോഴും അതീവ [&Read More
തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. രാവിലെ ഓൺലൈനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജസ്റ്റിസ് സി. എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സിഎംഡിആര്‍എഫില്‍ നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആര്എഫില് നിന്നും 4 ലക്ഷം രൂപ വീതവും നല്‍കാനാണ് തീരുമാനം. പരിക്കേറ്റവർക്ക് 2 ലക്ഷം അടിയന്തിര സഹായവും നൽകും. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ [&Read More
‘ഇത്തവണ വെടിക്കെട്ടില്ല, ആഘോഷങ്ങളും ആഡംബരങ്ങളും ഉണ്ടാകില്ല, സർക്കാർ പറയുന്നത് അനുസരിക്കും’; തിരുവമ്പാടി ദേവസ്വം
തൃശ്ശൂർ: ദാരുണമായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം വെടിക്കെട്ടും മറ്റ് ആഘോഷങ്ങളും ഒഴിവാക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. അപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി ആഡംബരങ്ങൾ പൂർണമായും ഒഴിവാക്കുമെന്നും സർക്കാരിന്റെ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ അറിയിച്ചു. നിലവിൽ 14 പേർ മരിച്ച അപകടത്തിൽ ദേവസ്വം ആഘോഷ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുമാണ് ഇപ്പോൾ പ്രഥമ പരിഗണനയെന്ന് ദേവസ്വം [&Read More
വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ചർച്ചകൾക്കായി ഇറാനെ പ്രേരിപ്പിക്കുന്നതിനും സമാധാന ശ്രമങ്ങൾക്കും കൂടുതൽ സമയം അനുവദിക്കുകയാണെന്നും, എന്നാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. നേരത്തെ വെടിനിർത്തൽ നീട്ടില്ലെന്നും ഇറാന്റെ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നും ഭീഷണി മുഴക്കിയ ട്രംപ്, നിലവിലെ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ പുതിയ പ്രഖ്യാപനം [&Read More
അഞ്ചരക്കണ്ടി: കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും മാനേജ്മെന്റിന്റെയും അധ്യാപകരുടെയും ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനത്തെത്തുടർന്നുള്ള കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം രംഗത്ത്. തിങ്കളാഴ്ച കോളേജ് കാമ്പസിലെത്തിയ നിതിന്റെ പിതാവ് രാജനും ബന്ധുക്കളും വൈകാരികമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മകൻ വീണുമരിച്ച സ്ഥലം കണ്ട പിതാവ് “അവനെ നിങ്ങൾ കൊന്നുകളഞ്ഞല്ലോ” എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരിലും നോവായി. മരണദിവസം രാവിലെ 11 മണി മുതൽ ഒരു മണി വരെ പ്രിൻസിപ്പലിന്റെ [&Read More