‘ഗസ്സ സമാധാന പദ്ധതി നടപ്പാക്കുന്നതിൽ നെതന്യാഹു തടസ്സം സൃഷ്ടിക്കുന്നു’; രൂക്ഷവിമർശനവുമായി ജാരഡ് കുഷ്നർ
ജറുസലേം: ഗസ്സയുടെ യുദ്ധാനന്തര ഭാവി സംബന്ധിച്ച യു.എസ് പിന്തുണയുള്ള സമാധാന പദ്ധതിയെച്ചൊല്ലി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും പ്രതിനിധിയുമായ ജാരഡ് കുഷ്നറും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമെന്ന് റിപ്പോർട്ടുകൾ. ഗസ്സ സമാധാന പദ്ധതി നടപ്പാക്കുന്നതിൽ നെതന്യാഹു ബോധപൂർവം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് ജാരഡ് കുഷ്നർ ആരോപിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി ഏകോപിപ്പിച്ചാണ് യു.എസ് മേൽനോട്ടത്തിൽ ഗസ്സ പദ്ധതി തയ്യാറാക്കുന്നത്. ഗസ്സയെ യുദ്ധാനന്തര പുതിയ ഘട്ടത്തിലേക്ക് മാറ്റുന്നതിനായി അടിയന്തരമായി പ്രായോഗിക [&Read More