26/07/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

Kerala

‘നമ്മുടെ ചിഹ്നം മോതിരം; വോട്ട് എൽഡിഎഫിന്’-പാലക്കാട് ചിറ്റൂരിൽ ഇടത് സ്ഥാനാർഥിക്ക് വോട്ട് ചോദിച്ച്

പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കവെ ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥന. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ പേജിലാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി. മുരുകദാസിന്റെ ചിഹ്നമായ മോതിരത്തിൽ വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ മിനിറ്റുകൾക്കകം പോസ്റ്റ് പിൻവലിച്ചെങ്കിലും രാഷ്ട്രീയ കേരളത്തിൽ ഇത് വലിയ ചർച്ചയായിരിക്കുകയാണ്. ബിജെപിയും എൽഡിഎഫും തമ്മിലുള്ള രഹസ്യ ധാരണയുടെ തെളിവാണിതെന്ന് യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ ആരോപിച്ചു. മണ്ഡലത്തിൽ [&Read More

Kerala

‘എന്റെ വീഡിയോ എടുത്താൽ കരണക്കുറ്റി അടിച്ചുപൊട്ടിക്കും’; കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ പാലക്കാട് മണ്ഡലത്തിൽ പണമിടപാട് വിവാദം പുകയുന്നു. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്‌തെന്ന ഗുരുതര ആരോപണവുമായാണ് യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ ശോഭാ സുരേന്ദ്രൻ പരസ്യമായി ഭീഷണിപ്പെടുത്തി. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ വോട്ടർമാരെ സന്ദർശിക്കാനെത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും സംഘവും. ഇതിനിടെ ബിജെപി പ്രവർത്തകർ പണം നൽകുന്നുണ്ടെന്ന വിവരമറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി ദൃശ്യങ്ങൾ [&Read More

Kerala

പാലക്കാട്ട് വോട്ടർമാർക്ക് പണം നൽകി ബിജെപി; ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച പാലക്കാട് മണ്ഡലത്തിൽ വോട്ടർമാർക്ക് ബിജെപി പണം വിതരണം ചെയ്‌തെന്ന ആരോപണവുമായി യുഡിഎഫ്. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണു പ്രവർത്തകർ പണം നൽകിയെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. ഇതിനിടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ ശോഭ തന്നെ പരസ്യമായി രംഗത്തെത്തി ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ പ്രവർത്തകർക്കൊപ്പം വോട്ടർമാരെ സന്ദർശിക്കാനെത്തിയതായിരുന്നു ശോഭാ സുരേന്ദ്രൻ. ഇതിനിടയിലാണ് പ്രദേശത്ത് വോട്ടർമാർക്ക് പണം [&Read More

Main story

പിണക്കം തീരുന്നില്ല; എസ്. ജയശങ്കർ പേരു പറഞ്ഞില്ല, പ്രചാരണ പരിപാടിയിൽനിന്ന് ആർ. ശ്രീലേഖ

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖ പ്രചാരണ പരിപാടിക്കിടെ വേദി വിട്ട് ഇറങ്ങിപ്പോയി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഓൺലൈനായി പങ്കെടുത്ത പരിപാടിയിൽ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സ്ഥാനാർത്ഥിയുടെ പിണക്കം. നേരത്തെ, തിരുവനന്തപുരം കോർപറേഷൻ മേയർ പദവിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പിണക്കം ഇപ്പോഴും തുടരുകയാണ് ശ്രീലേഖ. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മസ്‌കത്ത് ഹോട്ടലിൽ നടന്ന കൺവെൻഷനിൽ കേന്ദ്രമന്ത്രി എസ്. ജയശങ്കർ ലോക്‌സഭാ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പ്രസംഗത്തിൽ [&Read More

Main story

‘കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദുമുണ്ട്’- വിദ്വേഷപരാമർശവുമായി ശോഭ

കൊച്ചി: കേരളത്തിൽ ലവ് ജിഹാദിന് പുറമെ ‘ലാൻഡ് ജിഹാദും’ ‘ബിസിനസ് ജിഹാദുമുണ്ടെന്ന’ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.ആർ ശിവശങ്കറിൻ്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അവരുടെ പ്രതികരണം. ഇക്കാര്യത്തിൽ ഹൈന്ദവ സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും ഇതിനൊരു പരിഹാരമുണ്ടാകാൻ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരണമെന്നും അവർ കൂട്ടിച്ചേർത്തു. വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്‌സിആർഎ നിയമത്തെക്കുറിച്ചും അവർ പരാമർശിച്ചു. നിയമപരമായി പ്രവർത്തിക്കുന്നവർ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ചട്ടവിരുദ്ധമായി സഹായം കൈപ്പറ്റുന്നവർക്ക് ഭേദഗതി [&Read More

India

’സമൂസയെ കുറിച്ചുള്ള ചോദ്യം നിർത്തി ബിജെപിയോട് നേർക്കുനേർ ചോദ്യങ്ങൾ ഉയർത്തൂ’- രാഘവ് ഛദ്ദയോട്

ന്യൂഡൽഹി: പാർലമെന്റിൽ ജനകീയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ നേരിടുന്നതിന് പകരം ‘സോഫ്റ്റ് പിആർ’ തന്ത്രങ്ങളുമായി സമയം കളയുകയാണെന്ന് രാഘവ് ഛദ്ദക്കെതിരെ ആം ആദ്മി പാർട്ടിയിൽ വിമർശനം. രാജ്യസഭയിലെ പാർട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് മുതിർന്ന നേതാവ് സൗരഭ് ഭരദ്വാജ് ഛദ്ദക്കെതിരെ രംഗത്തെത്തിയത്. പാർലമെന്റിലെ വിലപ്പെട്ട സമയം സമോസയെക്കുറിച്ച് സംസാരിക്കാനല്ല, മറിച്ച് ബിജെപി സർക്കാരിനെ ഭയമില്ലാതെ ചോദ്യം ചെയ്യാനാണ് ഉപയോഗിക്കേണ്ടതെന്ന് ഭരദ്വാജ് ഓർമിപ്പിച്ചു. രാജ്യസഭാ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ രാഘവ് ഛദ്ദ പുറത്തുവിട്ട വീഡിയോ [&Read More

India

‘മമതയെ സ്വന്തം തട്ടകത്തില്‍ തന്നെ തറപറ്റിക്കും’; ഭവാനിപൂരില്‍ വമ്പന്‍ തെരഞ്ഞെടുപ്പ് റാലിയുമായി അമിത്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ കോട്ടയായ ഭബാനിപൂരിൽ അവരെ പരാജയപ്പെടുത്താൻ ബിജെപി ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് ഭബാനിപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ നാമനിർദ്ദേശ പത്രിക സമർപ്പണത്തോടനുബന്ധിച്ച് നടന്ന റോഡ് ഷോയിലും തെരഞ്ഞെടുപ്പ് റാലിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. “മമതയെ അവരുടെ വീട്ടിൽ പോയി തന്നെ പരാജയപ്പെടുത്തണമെന്ന് ഞാൻ സുവേന്ദു അധികാരിയോട് പറഞ്ഞിട്ടുണ്ട്,” എന്ന് ഷാ വ്യക്തമാക്കി. ഭബാനിപൂരിലെ വിജയം സംസ്ഥാനത്തുടനീളമുള്ള രാഷ്ട്രീയ മാറ്റത്തിന് വേഗത [&Read More

Kerala

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി എംപി സുരേഷ് ഗോപിക്ക് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. സുരേഷ് ഗോപിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് എ.എസ് ബിനോയ് നൽകിയ തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത്, കേസിൽ സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു. 2024Read More

Kerala

‘ക്രിസ്ത്യാനികളെ ചുമക്കുന്നത് ബിജെപിയുടെ മാന്യതകൊണ്ട്’- ആക്ഷേപവുമായി പി.സി ജോർജ്

കോട്ടയം: വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർക്കെതിരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപമുന്നയിച്ച് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ദേശീയ നിർവാഹകസമിതി അംഗവുമായ പി.സി ജോർജ്. രാജ്യത്ത് വെറും രണ്ടേകാൽ ശതമാനം മാത്രമുള്ള ക്രിസ്ത്യാനികളെ ബിജെപി ചുമന്നുകൊണ്ട് നടക്കുന്നത് പാർട്ടിയുടെ മാന്യത കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. സഭയിലെ ചില പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരത്തിലാണ് സംസാരിക്കുന്നത്. ഇത്തരക്കാർ എന്ത് ഊളത്തരവും പറഞ്ഞുനടക്കുകയാണെന്നും ബിജെപി എന്ന് കേൾക്കുമ്പോൾ ഇവർക്ക് ഹാലിളകുകയാണെന്നും ജോർജ് വിമർശിച്ചു. നിയമഭേദഗതിയിൽ [&Read More

Main story

എയിംസ്, സൗജന്യ സിലിണ്ടർ, തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ; വമ്പൻ വാഗ്ദാനങ്ങളുമായി എൻഡിഎ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങളുമായി എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി അധ്യക്ഷൻ നിതിൻ നബീൻ ആണ് പത്രിക പ്രകാശനം ചെയ്തത്. കേരളത്തിന്റെ വികസനവും പാവപ്പെട്ടവരുടെ ക്ഷേമവും ലക്ഷ്യമിട്ടുള്ള വിപുലമായ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. പ്രധാന വാഗ്ദാനങ്ങൾ വിഴിഞ്ഞത്തെ പ്രധാന വ്യവസായ കേന്ദ്രമായും കൊച്ചിയെ കപ്പൽ നിർമാണ തലസ്ഥാനമായും വികസിപ്പിക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ ജലാവകാശവും കേരളത്തിന്റെ സുരക്ഷയും ഉറപ്പാക്കാൻ കേന്ദ്രവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു.Read More