10/06/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

India

മോദിയെ വിമര്‍ശിച്ചതിന്ഗുജറാത്ത് പൊലീസ്ബെംഗളൂരുവില്‍ ചെന്ന്ബിജെപി പ്രവര്‍ത്തകനെഅറസ്റ്റ് ചെയ്തു’; വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ വിമര്‍ശിച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍, വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഗുജറാത്ത് പൊലീസ് ബെംഗളൂരുവിലെത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നും, ഇതിന്റെ പേരില്‍ മര്‍ദിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് മംഗളൂരു സ്വദേശിയും ബിജെപി കാര്യകര്‍ത്താവുമായ ഗുരുദത്ത് കര്‍ക്കള ഷെട്ടിയെ ഗുജറാത്ത് പൊലീസ് സംഘം ബെംഗളൂരുവില്‍ എത്തി അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലെ പ്രകോപനപരമായ പോസ്റ്റുകളിലൂടെയും മീമുകളിലൂടെയും വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് ഷെട്ടി. [&Read More

India

‘ഇന്ത്യയില്‍ ഇനിയുമൊരു ജിന്ന വേണ്ട’, ‘ആ പാത പിന്തുടരാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പിടിച്ചുകെട്ടും’

ഗോരഖ്പൂര്‍: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന വിഭജന ശക്തികള്‍ക്കെതിരെ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയില്‍ ഒരിക്കലും പുതിയൊരു ജിന്നയും ഉയര്‍ന്നുവരരുതെന്നും അദ്ദേഹം പറഞ്ഞു. യുപിയില്‍ സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കുമെന്നും യോഗി പ്രഖ്യാപിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150Read More

Main story

തദ്ദേശ തെരഞ്ഞെടുപ്പിന് കേളികൊട്ട്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ടം, 11ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍. ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ടം നടക്കും. രണ്ടാംഘട്ടം 11നും വോട്ടെണ്ണല്‍ 13നും നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ആണു പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മ പരിശോധന നവംബര്‍ [&Read More

India

‘ആർഎസ്എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘം, രജിസ്ട്രേഷൻ്റെ ആവശ്യമില്ല, മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും സംഘത്തിൽ ചേരാം

ബെംഗളൂരു: ഇന്ത്യയിൽ ഒരു ‘അഹിന്ദു’ പോലും ഇല്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഏതൊരാൾക്കും ആർ.എസ്.എസിൽ ചേരാമെന്നും, എന്നാൽ അവർ ഭാരതാംബയുടെ മക്കളായി വേണം വരാനെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരേ പൂർവികരുടെ പിന്മുറക്കാരാണെന്നും ഭാഗവത് പറഞ്ഞു. ആർ.എസ്.എസ് രജിസ്റ്റർ ചെയ്യാത്ത സംഘടനയാണെന്ന കോൺഗ്രസ് വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. “ആർ.എസ്.എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘമാണ്. രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. ഹിന്ദുധർമ്മം പോലും രജിസ്റ്റർ ചെയ്ത ഒന്നല്ല. പിന്നെയെങ്ങനെ ആർ.എസ്.എസിനെ രജിസ്റ്റർ ചെയ്യാൻ സാധിക്കും?” അദ്ദേഹം ചോദിച്ചു. [&Read More

Kerala

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം:വിവാദമായപ്പോൾ റെയിൽവേ മുക്കി, പ്രതിപക്ഷം ആക്രമണം കടുപ്പിച്ചപ്പോൾ വീണ്ടും പോസ്റ്റ്

കൊച്ചി: കേരളത്തിൽ മൂന്നാമത് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വീണ്ടും വിവാദത്തിൽ. വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിക്കുന്ന വീഡിയോ ആണ് ഇന്ത്യൻ റെയിൽവേ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിവാദമായതോടെ വിഡിയോ പിൻവലിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ പാർട്ടികളും മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കന്മാരും റെയിൽവേ നടപടിക്കെതിരെ വിമർശനം ശക്തമാക്കിയതോടെ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ്. നടപടി വീണ്ടും രാഷ്ട്രീയ [&Read More

Entertainment

‘ബിജെപി ഇനി മുതല്‍ ബ്രസീലിയന്‍ ജനതാ പാര്‍ട്ടി’ ; ഹരിയാന വോട്ട്‌കൊള്ളയില്‍ പ്രകാശ്

ബെംഗളൂരു : ‘ബിജെപി ഇനി മുതല്‍ ബ്രസീലിയന്‍ ജനതാ പാര്‍ട്ടി’ ; ഹരിയാന വോട്ട്‌കൊള്ളയില്‍ പ്രകാശ് രാജ്ഹരിയാന തെരഞ്ഞെടുപ്പിൽ വൻതോതിലുള്ള വോട്ട് തട്ടിപ്പ് ആരോപിച്ച് രംഗത്തെത്തിയ രാഹുൽ ഗാന്ധിയെ പിന്തുണച്ച് നടൻ പ്രകാശ് രാജ്. ബിജെപിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ‘ബ്രസീലിയൻ ജനതാ പാർട്ടി’ എന്ന് വിശേഷിപ്പിക്കുകയും #Read More

India

‘വന്ദേമാതര’ത്തിന്റെ 150-ാം വാര്‍ഷികം ആഘോഷമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ‘വന്ദേമാതര’ത്തിന് 150 വയസ്സ് തികയുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണു പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ‘വന്ദേമാതര’ത്തിനുള്ള പങ്ക് ഔദ്യോഗികമായി പൊതുജനസമക്ഷം അവതരിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നാണ് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കുന്നത്. 1875 നവംബര്‍ ഏഴിനാണ് ബംഗാളി സാഹിത്യകാരനായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി ‘വന്ദേമാതരം’ രചിച്ചത്. 1882Read More

Sports

‘ജയ് ശ്രീറാം’ പോസ്റ്റും ഹനുമാന്‍ ടാറ്റൂവും ശ്രദ്ധിച്ചെന്ന് മോദി; മോദിയുടെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന്

ന്യൂഡല്‍ഹി: ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രവിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ മോദിയുടെ വസതിയിലാണ് താരങ്ങള്‍ക്ക് സ്വീകരണമൊരുക്കിയത്. ടീമംഗങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി ഏറെസമയം ചെലവഴിക്കുകയും ഓരോരുത്തരുടെയും പ്രകടനത്തെ പ്രത്യേകം പേരെടുത്തു പറഞ്ഞു പ്രശംസിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കിടയില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ഫൈനലിലെ താരവമായ ദീപ്തി ശര്‍മയുമായുള്ള മോദിയുടെ സംഭാഷണവും വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ദീപ്തിയുടെ കൈത്തണ്ടയിലെ ‘ഹനുമാന്‍’ ടാറ്റൂ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ടാറ്റൂവിനെ കുറിച്ച് പ്രത്യേകമായി ചോദിച്ചറിയുകയും ചെയ്തു. തന്നെക്കാള്‍ തനിക്കു വിശ്വാസം [&Read More

India

ഹരിയാനയില്‍ 22 വോട്ട് ചെയ്ത ബ്രസീലിയന്‍ മോഡല്‍; രാഹുല്‍ പുറത്ത് വിട്ട ‘ദുരൂഹ

രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ വോട്ട് കൊള്ള വാര്‍ത്താസമ്മേളനത്തില്‍ ഏറെ ശ്രദ്ധ നേടിയത് ഒരു ബ്രസീലിയന്‍ യുവതിയായിരുന്നു. 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് നിരവധി തവണ വോട്ട് ചെയ്തതായുള്ള ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. വിവിധ പോളിങ് ബൂത്തുകളിലെ വോട്ടര്‍ പട്ടികയില്‍ ഒരേ സ്ത്രീയുടെ ചിത്രം വ്യത്യസ്ത പേരുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അതിലൂടെ ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചായിരുന്നു രാഹുല്‍ കണ്ടുനിന്നവരെ ഞെട്ടിച്ചത്. [&Read More

Kerala

‘ഇ.പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചു, ഞങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതുകൊണ്ട് നടന്നില്ല’; വെളിപ്പെടുത്തലുമായി എ.പി

കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഇ.പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നതായി എ.പി അബ്ദുല്ലക്കുട്ടിയുടെ വെളിപ്പെടുത്തല്‍. ജയരാജനുമായി ചര്‍ച്ച നടത്തിയതായും, എന്നാല്‍ ബിജെപി ജയരാജനെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ പറഞ്ഞു. ഇ.പി ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി ജയരാജന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, എല്ലാ ആളുകളെയും ബിജെപിയില്‍ ചേര്‍ക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ക്ക് അദ്ദേഹത്തെ അത്ര താല്‍പര്യമില്ലായിരുന്നു. ജയരാജന്‍ പ്രകാശ് [&Read More