19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Pinarayi Vijayan

Kerala

‘റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു; ക്യാമ്പുകളിൽ ഭക്ഷണത്തിന് ക്ഷാമം’- സർക്കാരിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതിനെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്ത്. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വ്യാപാരികൾക്ക് കടകളിലെ സാധനങ്ങൾ സുരക്ഷിതമാക്കാൻ സമയം ലഭിക്കാത്തതിനെത്തുടർന്ന് അവർക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവിതരണം തടസ്സപ്പെട്ടതായും സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് ക്യാമ്പുകളിൽ ഭക്ഷണം [&Read More

Main story

‘ജാഗ്രതയോടെ അതിജീവിക്കാം’; മഴക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് ഒന്നിച്ചിറങ്ങാമെന്ന കുറിപ്പുമായി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും കാലവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ഒന്നിച്ചുനിൽക്കാൻ അഭ്യർത്ഥിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാനും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. രക്ഷാപ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: കാലവർഷക്കെടുതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇതുവരെ 5 പേർ മരണപ്പെട്ടു എന്നത് അത്യന്തികം [&Read More

Kerala

‘പിഎം ശ്രീ നടപ്പാക്കാൻ അമിതാവേശം; സർക്കാർ ഓഛാനിച്ച് നിൽക്കുന്നു’; പിണറായി വിജയൻ

കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിൽ സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ ഓച്ഛാനിച്ചു നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.Read More

Kerala

നീറ്റ് പ്രതിഷേധം: കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ നിർദേശം നൽകി ആഭ്യന്തര

തിരുവനന്തപുരം: ഡൽഹിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, ജയിലുകളിൽ കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ‘ഓപറേഷൻ തൂഫാൻ’ എന്ന പേരിൽ പോലീസും ജയിൽ വകുപ്പും സംയുക്തമായി പുലർച്ചെ മുതൽ മിന്നൽ പരിശോധന നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. പിഎം ശ്രീ പദ്ധതി [&Read More

Kerala

‘ഞാൻ പണം വാങ്ങിയാൽ ‘കോഴ’, രാഷ്ട്രീയക്കാരൻ വാങ്ങിയാൽ ‘സംഭാവന’; പത്മഭൂഷൻ ലഭിച്ചതിൽ സംശയമുള്ളവർക്ക്

തനിക്ക് പത്മഭൂഷൻ പുരസ്കാരം ലഭിച്ചതിൽ സംശയം പ്രകടിപ്പിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ കത്തെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻRead More

Kerala

‘വഖഫ് ബോർഡിൽ അമുസ്‌ലിംകളെ തിരുകിക്കയറ്റാൻ സംഘപരിവാർ ശ്രമം’; സർക്കാർ ഒത്തുകളിച്ചെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. വഖഫ് ബോർഡിൽ മുസ്‌ലിം ഇതര സമുദായക്കാരെ തിരുകിക്കയറ്റാനുള്ള സംഘപരിവാർ അജണ്ട കേരളത്തിലും നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഇത് സംഘപരിവാറിന് മുന്നിലുള്ള പരിപൂർണമായ കീഴടങ്ങലാണെന്നും ഹൈക്കോടതിയിൽ ഹരജിക്കാരുമായി സർക്കാർ ഒത്തുകളിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഖഫിലെ സർക്കാർ നിലപാട് ലീഗിന്റെ പൂർണമായ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. അതേസമയം, കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ [&Read More

Main story

‘ജനങ്ങളെ അമ്മാനമാടരുത്, ഒന്നേകാൽ മണിക്കൂർ വൈദ്യുതി മുടങ്ങി’; കെഎസ്ഇബിക്കെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. മുൻകൂട്ടി അറിയിക്കാതെയുള്ള വൈദ്യുതി മുടക്കം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും ജനങ്ങളെയിട്ട് അമ്മാനമാടരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ ഒന്നേകാൽ മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്. വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകാം, എന്നാൽ അത് മുൻകൂട്ടിക്കണ്ട് ആവശ്യമായ വൈദ്യുതി വാങ്ങാനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ രൂക്ഷമായി തുടരുകയാണെന്നും നിയന്ത്രണം [&Read More

Kerala

പി.എം ശ്രീ; ‘കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ല’; പിണറായിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ്

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് പിണറായി വിജയൻ്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ അമരക്കാരനുമായിരുന്ന രതീഷ് കാളിയാടന്റെ ലേഖനംRead More

Main story

‘അയോദ്ധ്യയിൽ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടുപോയി? പ്രധാനമന്ത്രി പ്രതികരിക്കണം’ –

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്ന് പിണറായി വിജയൻ. ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ, അതിന്റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസ്സിലാക്കേണ്ടതെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സംഘപരിവാർ സംഘടനകളുടെ ഉന്നതങ്ങളിൽ ബന്ധമുള്ളവരാണ് ട്രസ്റ്റിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് [&Read More