21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Pinarayi Vijayan

Main story

ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ പിരിച്ചുവിട്ട നടപടി കടുത്ത അന്യായം, ജോലിയിൽ

തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമാണ് എൽഡിഎഫ് സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ജോലി ചെയ്യുന്ന 308 അധ്യാപകരെയാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടത്. പ്രക്ഷോഭത്തിലുള്ള അധ്യാപകരുടെ ന്യായമായ ആവശ്യം അംഗീകരിച്ച് ജോലിയിൽ തിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പട്ടികവർഗ വകുപ്പു വഴിയാണ് ഒന്നാം [&Read More

Kerala

‘പരാജയം അംഗീകരിച്ചു, ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ട, കൂടുതൽ കരുത്തോടെ ഞങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തിനും നയപ്രഖ്യാപന പ്രസംഗത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരാജയം അംഗീകരിച്ചാണ് തങ്ങൾ പോകുന്നതെന്നും എന്നാൽ ഇതോടെ എല്ലാം അവസാനിച്ചെന്ന് കരുതേണ്ടെന്നും, കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനവകുപ്പുമായി കൃത്യമായ ഫാക്ട് ചെക്ക് നടത്താതെയാണ് ധവളപത്രം തയ്യാറാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾ ആഗ്രഹിക്കുന്നത് ക്ഷേമപ്രവർത്തനങ്ങളെ അധികച്ചെലവായി കാണാത്ത രാഷ്ട്രീയ ദിശയാണ്. കിഫ്ബിയുടെ ഭാവി, തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിസന്ധി [&Read More

Main story

ഗൺമാൻമാരുടെ മർദനം:തെളിവുകൾ നശിപ്പിച്ചു; കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്ന് എസ്.ഐ.ടി റിപ്പോർട്ട്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കണ്ടെത്തൽ. കേസ് അട്ടിമറിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ ഒത്താശ ചെയ്തതായും കോടതിക്ക് മുന്നിലെത്തിയ നിർണായക തെളിവുകൾ പോലും നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെയും വിശദമായ അന്വേഷണം വേണമെന്നാണ് എസ്.ഐ.ടിയുടെ പ്രധാന ശുപാർശ. പ്രതികളായ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് നീതിനിർവഹണം പൂർണ്ണമായും തടസ്സപ്പെടുത്താൻ ഇടയാക്കുമെന്ന് [&Read More

Main story

‘എല്ലാ ദോഷങ്ങളും പിണറായിയുടെ തലയിൽ വെച്ച് പാപികൾ പുണ്യാളവേഷം കെട്ടുന്നു’; പിണറായിയെ മാത്രം

ആലപ്പുഴ: ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെ മാത്രം ക്രൂശിക്കുന്നത് നീതികേടാണെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ പൂർണ ഉത്തരവാദിത്വം പിണറായിയുടെ തലയിൽ കെട്ടിവെച്ച് പാപികൾ പുണ്യാളവേഷം കെട്ടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. എസ്‌എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദത്തിൽ’ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളി നടേശൻ സഖാക്കളോട് ഈ നിലപാട് വ്യക്തമാക്കിയത്. തുടർഭരണത്തിന്റെ അധികാരലഹരിയിൽ നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നതാണ് യഥാർത്ഥ തിരിച്ചടിക്ക് കാരണം. ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം നേടിക്കൊടുത്ത നേതാവാണ് പിണറായി വിജയൻ. [&Read More

Kerala

മോദിക്ക് ട്രംപിനെ പേടിയെന്ന് പ്രതിപക്ഷ നേതാവ്, പിണറായിക്ക് ഇഡിയെ പേടിയെന്ന് ബിജെപി എംഎൽഎ;

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ബിജെപി എംഎൽഎയ്ക്ക് സംസാരിക്കാൻ അനുമതി നൽകിയതിനെച്ചൊല്ലി തർക്കവും ബഹളവും. പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെ.രാജൻ വാക്കൗട്ട് പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ബിജെപി അംഗം ബി.ബി.ഗോപകുമാർ സംസാരിക്കാൻ എഴുന്നേറ്റത്. അടിയന്തര പ്രമേയത്തിൽ ഒപ്പിട്ടവർക്ക് മാത്രമാണ് വാക്കൗട്ടിൽ സംസാരിക്കാൻ അനുമതിയുള്ളതെങ്കിലും പുതിയ അംഗം എന്ന പരിഗണനയിൽ പറയാനുള്ള കാര്യം ചുരുക്കി പറയാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സാവകാശം നൽകി. ഇതൊരു കീഴ്‌വഴക്കമായി മാറരുതെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ അങ്ങനെ [&Read More

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവർക്ക് മർദനം; രണ്ട് പോലീസുകാർക്കെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവർക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് മർദനമേറ്റതായി പരാതി. എകെജി സെന്ററിലെ ജീവനക്കാരനായ അനൂപ് പി.കെയാണ് സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) പരാതി നൽകിയത്. മെയ് 30Read More

Kerala

‘പാവങ്ങളെ അടിമകളാക്കി പാര്‍ട്ടി വളര്‍ത്തുന്നവരെ കണ്ടാണ് വളര്‍ന്നത്’; കമ്യൂണിസ്റ്റ് വിരോധത്തിന്റെ കാരണം പറഞ്ഞ്

കൊച്ചി: കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള തന്റെ കടുത്ത രാഷ്ട്രീയ വിരോധത്തിന്റെ കാരണം തുറന്നുപറഞ്ഞ് ബിഗ് ബോസ് താരവും എൻഡിഎ മുൻ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. മാസപ്പടി കേസിലെ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ ജയിലിൽ പോകേണ്ടി വന്ന പാർട്ടി പ്രവർത്തകരുടെ വീട് സന്ദർശിക്കുന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഖിൽ മാരാർ ഫെയ്‌സ്ബുക്കിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. സാധാരണക്കാരെയും ദളിതരെയും ഇല്ലാതാക്കി, യുവാക്കളെ ജയിലിലടച്ച് അവരുടെ ഭാവി നശിപ്പിച്ച്, ആളുകളെ പാർട്ടി അടിമകളാക്കി മാറ്റി സംഘടന വളർത്തുന്ന നേതാക്കളെ [&Read More

Main story

‘പിണറായിക്കെതിരെ ഇ.ഡി വന്നാൽ തടയാൻ പാർട്ടിക്കാരുണ്ടാകും, മകൾക്കെതിരെ വന്നാൽ വിളിക്കരുത്’; സിപിഎമ്മിൽ വിമർശനം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും സിപിഎം കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം ഉണ്ടായാൽ അതു തടയാൻ പാർട്ടിക്കാർ ഉണ്ടാകുമെന്നും എന്നാൽ മകൾക്കെതിരെ അന്വേഷണം വന്നാൽ പാർട്ടിക്കാരെ വിളിക്കരുതെന്നും യോഗത്തിൽ വിമർശനമുയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു മുഖ്യ ഉത്തരവാദി പിണറായി ആണ്. തോറ്റു തൊപ്പിയിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്തിയ ഈ പാർട്ടിയിലേക്ക് [&Read More

Kerala

‘ചെന്നിത്തലയുടേത് കാഞ്ഞ ബുദ്ധി, കേരളത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു’; ഇഡി റെയ്ഡിന് പിന്നാലെയുള്ള

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണ തൈക്കണ്ടിയുടെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങളിൽ, അതീവ സംയമനത്തോടെ സ്ഥിതിഗതികൾ കൈകാര്യം ചെയ്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ബുദ്ധിശൂന്യരായ അക്രമികളെ വിവേകം കൊണ്ട് കീഴ്‌പ്പെടുത്തിയ ആഭ്യന്തരമന്ത്രിയുടെ നീക്കത്തിലൂടെ കേരളത്തെ കലാപഭൂമിയാക്കാനുള്ള വലിയൊരു ഗൂഢാലോചനയാണ് പൊളിഞ്ഞതെന്ന് ജോയ് മാത്യു തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി. കേന്ദ്ര ഏജൻസിയായ ഇഡി, യുവസംരംഭകയായ വീണ തൈക്കണ്ടിയുടെ വീട്ടിൽ റെയ്ഡിന് എത്തിയപ്പോൾ [&Read More