തൃശ്ശൂർ: ആർഎസ്എസ് പരിപാടിയിൽ സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രിമാർ രംഗത്ത്. ഇക്കാര്യത്തിൽ ഇന്നലെ മാധ്യമങ്ങളോട് കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രതികരിച്ചത്. ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ മുഖ്യമന്ത്രിയെ വിമർശിച്ച പ്രതിപക്ഷ നേതാവിനെതിരെ കെ മുരളീധരൻ ആഞ്ഞടിച്ചു. “പ്രതിപക്ഷ നേതാവ് മാപ്പ് പറയണം. അദ്ദേഹത്തിന്റെ കാലത്ത് നാല് വിസിമാർ പങ്കെടുത്തു. ഇത്തവണ മൂന്ന് പേരെ പങ്കെടുത്തുള്ളു. അതിനെ മുഖ്യമന്ത്രി [&Read More
Tags :Pinarayi Vijayan
‘സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുലിനെ പഴിക്കുന്നതെന്തിന്?’; ആലിംഗന വിവാദത്തിൽ കെ.സി വേണുഗോപാൽ
ന്യൂഡൽഹി: ഇന്ത്യ സഖ്യയോഗത്തിലെ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന വിമർശനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സ്വന്തം മുഖം വികൃതമായതിന് കണ്ണാടി പൊട്ടിക്കുന്നതിന് തുല്യമാണ് സിപിഎമ്മിന്റെ നിലപാടെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ സിപിഎമ്മും സിപിഐയും രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. കേരളത്തിന് പുറത്ത് സിപിഎമ്മിന്റെ നിലനിൽപ്പ് കോൺഗ്രസ് സഖ്യം കൊണ്ടാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. രാജസ്ഥാനിലും തമിഴ്നാട്ടിലും രാഹുൽ ഗാന്ധിയുടെ ചിത്രം [&Read More
‘നേരിട്ട് കണ്ടാൽ രാഹുൽ ഗാന്ധിയെ സാധാരണയായി കെട്ടിപ്പിടിക്കാറില്ല, പക്ഷെ മോദിയെ കെട്ടിപ്പിടിച്ച ചിത്രം
കോഴിക്കോട്: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ പല പ്രവർത്തികളും ബിജെപിക്ക് സഹായകരമാകുന്ന നിലയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. നേരിട്ട് കണ്ടാൽ രാഹുൽ ഗാന്ധിയെ സാധാരണയായി ആരും കെട്ടിപ്പിടിക്കാറില്ലെന്നും കൈകൊടുക്കുകയോ വണങ്ങുകയോ ആണ് പതിവെന്നും പറഞ്ഞ അദ്ദേഹം, എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ കണ്ടുവെന്നും കൂട്ടിച്ചേർത്തു. ഇതിൽ തനിക്ക് ആക്ഷേപമില്ലെന്നും എന്നാൽ രാഹുൽ ഗാന്ധി ഇൻഡ്യ വേദിയെ എങ്ങനെയാണ് കാണുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും [&Read More
പിണറായിയുടെ ഗണ്‍മാന്മാർക്ക് ജാമ്യം; സിപിഐഎം മുൻ ജില്ലാ സെക്രട്ടറിയുടെ മകളുടെ കോടതിയില്‍ നിന്ന്
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍ രംഗത്ത്. സിപിഐഎം മുൻ ജില്ലാ സെക്രട്ടറിയുടെ മകളുടെ കോടതിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അരുണ്‍ രാജേന്ദ്രന്‍ വിമര്‍ശിച്ചു. നിയമങ്ങള്‍ പാലിക്കേണ്ടവര്‍ പക്ഷം ചേര്‍ന്നാല്‍ നീതിയുടെ പക്ഷമായി തങ്ങള്‍ മാറുമെന്നും അരുണ്‍ രാജേന്ദ്രന്‍ പറഞ്ഞു. സഹപ്രവര്‍ത്തകന്റെ ചോരകൊണ്ട് എഴുതിയ [&Read More
‘ഇങ്ങനെ പറയിപ്പിച്ചത് പഴയ സംഘപരിവാർ പശ്ചാത്തലം; ഹിറ്റ്‌ലറെ ആരാധിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രി, ലജ്ജാകരം’-
തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിവാദപരമായ ‘ഹൈഡ്ര’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കയ്യേറ്റം ഒഴിപ്പിക്കൽ സേനയ്ക്ക് ഹൈഡ്ര (Read More
‘രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ല’; ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗത്തിന് തൊട്ടുമുമ്പ് ഡൽഹിയിൽ ഫ്ലക്സ്
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗം നടക്കാനിരിക്കെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹിയിൽ വ്യാപകമായി ഫ്ലെക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നഗരത്തിലെ പ്രധാന നിരത്തുകളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളായ ശരദ് പവാർ, മമത ബാനർജി, ഉദയനിധി സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ മുൻപ് രാഹുലിനെതിരെ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലെക്‌സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹി അശോക് റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ എം.കെ സ്റ്റാലിൻ, ഭഗവന്ത് മൻ, പിണറായി വിജയൻ [&Read More
പിണറായി വിജയൻ്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയുണ്ടോ? ജി. സുധാകരന്‍ രാഷ്ട്രീയ കോമാളിയെന്ന് എച്ച്.
ആലപ്പുഴ: അമ്പലപ്പുഴ മുൻ എംഎൽഎ ജി. സുധാകരനെതിരെ രൂക്ഷമായി വിമർശിച്ച് എച്ച്. സലാം. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത സുധാകരനുണ്ടോയെന്നും ‘ഞങ്ങളുടെ അവധാനത ദൗർബല്യമെന്ന് കരുതരുതെന്നും സലാം പറഞ്ഞു. പിണറായി വിജയനെ നനഞ്ഞകോഴിയെന്നും, കെ.എൻ. ബാലഗോപാലിനെ സംസാരിക്കാൻ അറിയാത്തവൻ എന്നൊക്കെയാണ് ജി. സുധാകരൻ അധിക്ഷേപിച്ചത്. താനൊഴികെ നാട്ടിൽ വേറെയാർക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരം. പിണറായി വിജയന്റെ കാരുണ്യം കൊണ്ടാണ് ജി. സുധാകരൻ്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം മറക്കരുത്. 2021 [&Read More
‘ഗൺമാൻമാരുടെ മർദനം: കേസ് അട്ടിമറിക്കാൻ നിർദേശിച്ചത് അജിത് കുമാർ’; എസ്ഐടിക്ക് മുന്നിൽ കരഞ്ഞ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’ സംബന്ധിച്ച കേസ് അട്ടിമറിക്കാൻ ഇടപെട്ടത് എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ നിർദേശപ്രകാരമാണെന്ന് എസ്ഐടിക്കു മുന്നിൽ കരഞ്ഞു കൊണ്ട് സമ്മതിച്ച് ഗ്രേഡ് എസ്ഐമാർ. എഡിജിപിയുടെ ഓഫിസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് പിഴവ് പറ്റിയെന്ന് സമ്മതിച്ചത്. എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിൽ ആദ്യം ഇതു സമ്മതിക്കാതിരുന്ന എസ്‌ഐമാർ തെളിവുകൾ നിരത്തി ചോദിച്ചപ്പോൾ പിഴവ് ഏറ്റുപറയുകയായിരുന്നു. പിണറായി വിജയന്റെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് [&Read More