Tags :West Bengal Politics
കൊൽക്കത്ത: പാർട്ടി വിട്ടുപോയ എംപിമാർക്കും എംഎൽഎമാർക്കും തിരിച്ചെത്താൻ 15 ദിവസത്തെ സമയപരിധി നിശ്ചയിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉത്തര ബംഗാളിലെ നോർത്ത് ദിനാജ്പൂരിൽ സംഘടിപ്പിച്ച ശക്തിപ്രകടനത്തിൽ ഓൺലൈനായി സംസാരിക്കവെയാണ് അവർ വിമതർക്ക് അന്ത്യശാസനം നൽകിയത്. നമ്മൾ വിജയിപ്പിച്ചെടുത്ത എംഎൽഎമാരിലും എംപിമാരിലും പലരും വഞ്ചകരാണെന്നും അവർക്ക് ഇനി പാർട്ടിയിൽ സ്ഥാനമില്ലെന്നും മമത വ്യക്തമാക്കി. എന്നാൽ, 15 ദിവസത്തിനകം മടങ്ങിയെത്തിയാൽ സ്വീകരിക്കും. അല്ലാത്തപക്ഷം അവർക്ക് പാർട്ടിയിൽ ഒരിക്കലും ഇടമുണ്ടാകില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. [&Read More
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി ശക്തമായ പ്രക്ഷോഭത്തിലേക്ക്. ഗ്യാനേഷ് കുമാര്‍ വോട്ട് മോഷ്ടാവാണെന്നും പശ്ചിമ ബംഗാളില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തീവെച്ച് നശിപ്പിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കാന്‍ ഗ്യാനേഷിന്റെ രാജി അനിവാര്യമാണെന്നും ഇദ്ദേഹത്തെ നീക്കിയില്ലെങ്കില്‍ സമരം ശക്തമായ ജനകീയ മുന്നേറ്റമായി മാറുമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തില്‍ മമത വ്യക്തമാക്കി. നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പ്രാണിജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നതിനിടെ നഗരവികസനRead More
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ തൃണമൂൽ കോൺഗ്രസ് ഛാത്ര പരിഷത്തിന്റെ (ടിഎംസിപി) സ്ഥാപക ദിന റാലിയിലേക്ക് ഒഴുകിയെത്തി യുവജനസാഗരം(Read More
കൊൽക്കത്ത: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി(Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ താൻ വാനോളം പുകഴ്ത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ബിബിസിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം തങ്ങൾക്ക് അനുകൂലമായ രീതിയിൽ മുറിച്ചെടുത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മഹുവ എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. താൻ ഇപ്പോഴും മമത ബാനർജിക്കൊപ്പമാണെന്ന് വ്യക്തമാക്കിയ അവർ, നിലവിൽ പാർട്ടി വിട്ട തൃണമൂൽ വിമതരെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. അഭിമുഖം [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ വിഴുങ്ങിയ രാഷ്ട്രീയ കൊടുങ്കാറ്റ് അവസാനിക്കുന്നില്ല. 20 ലോക്സഭാ എംപിമാരും 58 എംഎൽഎമാരും മമത ബാനർജിയെ കൈവിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറിയതിന് പിന്നാലെ, പാർട്ടിയുടെ ഏറ്റവും ശക്തയായ യുവമുഖവും ഫയർബ്രാൻഡ് നേതാവുമായ മഹുവ മൊയ്ത്രയും മമത ബാനർജിക്കെതിരെ പരസ്യമായി രംഗത്ത്. ‘ബിബിസി’ക്ക് നൽകിയ അഭിമുഖത്തിൽ, ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ വാനോളം പുകഴ്ത്തി മഹുവ നടത്തിയ പരാമർശങ്ങളാണു രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. [&Read More
അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയെന്ന ഋതബ്രത ബാനർജി പക്ഷത്തിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ, ദേശീയ വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മമതാ ബാനർജിRead More
കൊൽക്കത്ത: പാർട്ടിയിലെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ കൂടുമാറുമ്പോഴും തനിക്ക് പിന്നിൽ സാധാരണക്കാരായ അണികളുണ്ടെന്ന് പ്രഖ്യാപിച്ച് കൊൽക്കത്തയിൽ മമതയുടെ ശക്തിപ്രകടനം. ബംഗാളിൽ ബിജെപി സർക്കാർ നടത്തുന്ന വഴിയോരക്കച്ചവടക്കാരുടെ കൂട്ട ഒഴിപ്പിക്കലിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ച മിന്നൽ സമരത്തിലാണ് ആയിരങ്ങൾ പങ്കെടുത്തത്. മുൻകൂട്ടി ഒരു പ്രഖ്യാപനവുമില്ലാതെ നടത്തിയ പ്രതിഷേധ മാർച്ചിലാണ് മമത ബാനര്‍ജിക്കൊപ്പം വൻ ജനക്കൂട്ടം അണിനിരന്നത്. മുൻകൂട്ടി പ്രഖ്യാപിക്കാത്ത പരിപാടിയായിരുന്നിട്ടും കൊൽക്കത്തയുടെ ഹൃദയഭാഗമായ എസ്പ്ലനേഡിലേക്ക് ആയിരക്കണക്കിന് സാധാരണ ജനങ്ങളാണ് മമതയ്ക്ക് പിന്തുണയുമായി ഒഴുകിയെത്തിയത്. അവിടെനിന്ന് സുബോധ് മല്ലിക് [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതുതായി അധികാരമേറ്റ ബിജെപി സർക്കാരിന്റെ വിവാദ ഉത്തരവുകൾക്കെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡ് ഒരാഴ്ചത്തേക്ക് ഗതാഗതത്തിനായി അടച്ചിട്ട പുതിയ ബിജെപി സർക്കാരിന്റെ നടപടിയെയാണ് മഹുവ മൊയ്ത്ര രൂക്ഷമായി ചോദ്യം ചെയ്തത്. പെരുന്നാൾ നമസ്‌കാരത്തിനായി ഒരു ദിവസത്തിൽ വെറും ഒരു മണിക്കൂർ പോലും വിട്ടുകൊടുക്കാൻ തയ്യാറാകാത്തവരാണ്. എന്നാൽ, ഇപ്പോൾ യോഗയ്ക്കായി ഒരാഴ്ച മുഴുവൻ റെഡ് റോഡ് അടച്ചിടാൻ എങ്ങനെ [&Read More