03/09/2026
[fontresizer_tawhidurrahmandear_widget]

ഹോർമുസ് ഇനി ‘ട്രംപ് സ്ട്രെയിറ്റ്’? പുതിയ ആശയവുമായി ഡൊണാൾഡ് ട്രംപ്

 ഹോർമുസ് ഇനി ‘ട്രംപ് സ്ട്രെയിറ്റ്’? പുതിയ ആശയവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ലോകത്തിലെ പ്രമുഖ സമുദ്രപാതയായ ഹോർമുസ് കടലിടുക്കിൻ്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് പുനർനാമകരണം ചെയ്യണമെന്ന നിർദേശവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’യാണ് അദ്ദേഹം ഈ ആശയം പങ്കുവെച്ചത്.

“ഇതിപ്പോൾ യുഎസ്എയുടെ പൂർണ നിയന്ത്രണത്തിലായതിനാൽ, ഹോർമുസ് കടലിടുക്കിന്റെ പേര് നമ്മൾ ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് മാറ്റണമോ???” എന്നാണ് ട്രംപ് കുറിച്ചത്. എന്നാൽ, ഈ നിർദേശം പിന്നീട് ഗൗരവമായി പറഞ്ഞതല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, ട്രംപിൻ്റെ പോസ്റ്റിന് പിന്നാലെ ഗൾഫ് മേഖലയുടെ ഒരു ഭൂപടം വൈറ്റ് ഹൗസ് ഔദ്യോഗികമായി പങ്കുവെച്ചു. അതിൽ കടലിടുക്കിന്റെ ഭാഗത്ത് “ട്രംപ് സ്ട്രെയിറ്റ്” എന്ന് രേഖപ്പെടുത്തുകയും “ഇതുകേൾക്കാൻ ഒരു ഗാംഭീര്യമുണ്ട്” എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

കാനഡയുമായുള്ള വ്യാപാര തർക്കങ്ങൾക്കിടെ ഒൻ്റാറിയോ തടാകത്തിന്റെ പേര് “ലേക്ക് അമേരിക്ക” എന്ന് മാറ്റാനുള്ള ഉത്തരവിൽ ട്രംപ് കഴിഞ്ഞയാഴ്ച ഒപ്പുവെച്ചിരുന്നു. ഈ നിർദേശവും തുടക്കത്തിൽ തമാശയായി കരുതപ്പെട്ടിരുന്ന ഒന്നായിരുന്നു.

ഹോർമുസ് കടലിടുക്കിലെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ട്രംപിൻ്റെ പുതിയ പരാമർശം. ചൊവ്വാഴ്‌ച തെഹ്റാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ജോർദാൻ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, കുർദിസ്ഥാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാനും ആക്രമണം നടത്തിയിരുന്നു.

Also read: