21/04/2026
[fontresizer_tawhidurrahmandear_widget]

ദുരഭിമാനക്കൊല; 16-കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്, മുഖം ആസിഡൊഴിച്ച് വികൃതമാക്കി

 ദുരഭിമാനക്കൊല; 16-കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്, മുഖം ആസിഡൊഴിച്ച് വികൃതമാക്കി

ലക്നൗ: ഉത്തർപ്രദേശിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന്റെ പേരിൽ പതിനാറുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാൻ പെൺകുട്ടിയുടെ മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കുകയും ചെയ്തു. സംഭവത്തിൽ വന്ദന ചൗബേ എന്ന പെൺകുട്ടിയുടെ പിതാവ് വിജയകുമാർ ചൗബേയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വന്ദന കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. പോലീസ് ഇടപെട്ട് പെൺകുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും കാമുകനെ പോക്സോ കേസിൽ ജയിലിലടയ്ക്കുകയും ചെയ്തു. എന്നാൽ കാമുകൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും ഇരുവരും ബന്ധം തുടർന്നു. ഇത് കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ചാണ് വിജയകുമാർ ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത്.

ഏപ്രിൽ 13-ന് ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന മകളെയും കൂട്ടി സുഹൃത്തിനൊപ്പം രാജസ്ഥാനിലേക്ക് പോയ വിജയകുമാർ വഴിമധ്യേ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ ശേഷം മൃതദേഹം ഉപേക്ഷിച്ചു. നാട്ടിൽ തിരിച്ചെത്തിയ ഇയാൾ മകളെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകി. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിൽ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പിതാവിന്റെ പങ്ക് വ്യക്തമായത്.

Also read: