18/04/2026
[fontresizer_tawhidurrahmandear_widget]

ലോൺ ആപ്പ് ഭീഷണി: വടകരയിൽ യുവാവിനെ കാണാതായി; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി

 ലോൺ ആപ്പ് ഭീഷണി: വടകരയിൽ യുവാവിനെ കാണാതായി; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി

വടകര: ഓൺലൈൻ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെയാണ് (25) ഇക്കഴിഞ്ഞ 13-ാം തീയതി മുതൽ കാണാതായത്. ബാങ്കിൽ പോയി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണുവിനെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

ലോൺ ആപ്പിൽ നിന്ന് വിഷ്ണു 10,000 രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ സംഘം നിരന്തരം ഭീഷണിപ്പെടുത്തുകയും വിഷ്ണുവിന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഫോൺ ലിസ്റ്റിലുള്ളവർക്ക് അയച്ചുനൽകുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. അപമാനം ഭയന്നാണ് യുവാവ് നാടുവിട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also read: