03/05/2026
[fontresizer_tawhidurrahmandear_widget]

ഊട്ടിയിലേക്ക് പോകുന്ന സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികൾ മരിച്ചു

 ഊട്ടിയിലേക്ക് പോകുന്ന സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികൾ മരിച്ചു

കണ്ണൂർ: വിനോദസഞ്ചാരത്തിനായി ഊട്ടിയിലേക്ക് പോവുകയായിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് കുട്ടിയകടക്കം മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. കർണാടക ഗുണ്ടൽപേട്ടിലായിരുന്നു അപകടം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), മോഹിസ് സിദാൻ എന്നിവരാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന വലിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നുപോയി. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും അതുവഴി വന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്.

കാറിനുള്ളിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. എന്നാൽ, ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. അപകടവിവരം അറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അടുത്തുള്ള സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Also read: