‘ജുനൈദ് സുരക്ഷിതനാണ്; എല്ലാ പിന്തുണയുമായി ഇനിയും ഞങ്ങൾ ഒപ്പമുണ്ടാകും’-വിശദീകരണവുമായി സിജെപി വക്താവ് | CJP statement on Mohammad Junaid
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സൗജന്യമായി ഭക്ഷണ വിതരണം ചെയ്തു ശ്രദ്ധേയനായ മുഹമ്മദ് ജുനൈദിനെ മാറ്റിനിർത്തിയെന്ന വാർത്തകൾ തള്ളി സിജെപി(CJP statement on Mohammad Junaid). ജുനൈദ് പൂർണ സുരക്ഷിതനാണെന്നും ആവശ്യമായ എല്ലാ നിയമസഹായങ്ങളും പാർട്ടി ഉറപ്പാക്കിയിട്ടുണ്ടെന്നും സിജെപി വക്താവ് രക്തന സിങ് വ്യക്തമാക്കി. തുടർന്നും പൂർണ പിന്തുണയുമായി തങ്ങൾ ഒപ്പമുണ്ടാകുമെന്നും അവർ വ്യക്തമാക്കി.
‘ജുനൈദിനെ വലിയ ബഹുമാനത്തോടെയാണ് കണ്ടത്, ഒപ്പം നിലകൊള്ളും’ | CJP statement on Mohammad Junaid
ഡൽഹിയിൽ 35 ദിവസത്തോളം നീണ്ടുനിന്ന പ്രക്ഷോഭത്തിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് സൗജന്യമായി ഭക്ഷണവും കുടിവെള്ളവും എത്തിച്ചുനൽകുന്നതിൽ മുന്നണിയിലുണ്ടായിരുന്ന വോളന്റിയറാണ് ‘ജുനൈദ് ഭായ്’ എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് ജുനൈദ്. ജുനൈദുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പടരുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് രത്ന സിങ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
”മുഹമ്മദ് ജുനൈദുമായി ബന്ധപ്പെട്ട വാർത്തകളും പ്രചാരണങ്ങളും പൂർണമായും തെറ്റാണ്. അദ്ദേഹം പൂർണ സുരക്ഷിതനാണ്, ആവശ്യമായ എല്ലാ നിയമസഹായങ്ങളും ലഭിക്കുന്നുമുണ്ട്. ഞങ്ങളുടെ വോളന്റിയർമാരുടെ സംഗമത്തിൽ കുറച്ചുസമയം അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു.
ദയവായി വ്യാജവാർത്തകളും വിദ്വേഷ പ്രചാരണങ്ങളും നടത്തുന്നത് അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു. അദ്ദേഹത്തിന്റെ വസതിയുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ ആദ്യഘട്ടത്തിൽ തന്നെ ആവശ്യമായ നടപടികൾ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഞങ്ങൾ എപ്പോഴും ജുനൈദിനെ വലിയ ബഹുമാനത്തോടെയാണ് കണ്ടിട്ടുള്ളത്. ഇനിയും അദ്ദേഹത്തിനും മറ്റ് വോളന്റിയർമാർക്കും ഒപ്പം ദൃഢമായി നിലകൊള്ളുകയും ചെയ്യും.”’- രത്ന സിങ് കൂട്ടിച്ചേർത്തു.
പോലീസ് നടപടിയും വിദ്വേഷ പ്രചാരണങ്ങളും | CJP statement on Mohammad Junaid
യുപിയിലെ ഗാസിയാബാദ് സ്വദേശിയായ ജുനൈദ്, ജന്തർ മന്തറിലെ സമരത്തിന് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയതിന്റെ വൈരാഗ്യത്തിൽ യുപി പോലീസ് തന്റെ വീട്ടിൽ അർധരാത്രി റെയ്ഡ് നടത്തിയെന്നും പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തെന്നും ആരോപിച്ചിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജിയെ തുടർന്ന് സിജെപി നടത്തിയ വിജയാഘോഷത്തിൽ ജുനൈദിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടി, സാധാരണക്കാരനായ വോളന്റിയറെയും മുസ്ലിം സമുദായത്തിൽപ്പെട്ട പ്രവർത്തകനെയും സിജെപി അവഗണിച്ചു എന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. പ്രക്ഷോഭത്തിൽ പങ്കെടുത്ത എല്ലാ വോളന്റിയർമാരുടെയും സുരക്ഷയും നിയമസഹായവും ഉറപ്പാക്കുമെന്നും വ്യാജ പ്രചാരണങ്ങളിൽ വഞ്ചിക്കപ്പെടരുതെന്നും സിജെപി നേതൃത്വം അഭ്യർഥിച്ചു.