19/07/2026
[fontresizer_tawhidurrahmandear_widget]

‘നരേന്ദ്രമോദി സർക്കാറിൻ്റെ തത്വം അസത്യവും ഹിംസയും, സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്തുന്നു’; മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

 ‘നരേന്ദ്രമോദി സർക്കാറിൻ്റെ തത്വം അസത്യവും ഹിംസയും, സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്തുന്നു’; മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജന്തർമന്തറിൽ സമാധാനപരമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കിനെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അസത്യവും ഹിംസയുമാണ് നരേന്ദ്ര മോദി സർക്കാരിൻ്റെ പ്രധാന തത്വങ്ങളെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ദിവസങ്ങൾ നീണ്ട മൗനത്തിന് ശേഷമാണ് വാങ്ചുക്കിന്റെ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

ചോദ്യപ്പേപ്പർ ചോർച്ച, കുതിച്ചുയരുന്ന വിദ്യാഭ്യാസച്ചെലവ്, വിദ്യാർത്ഥി ആത്മഹത്യകൾ തുടങ്ങിയവ രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന ഏറ്റവും നിർണായകമായ വിഷയങ്ങളാണെന്ന് തൻ്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അഹിംസാപരമായി നിരാഹാരം കിടന്ന വാങ്ചുക്കിനെ തടസ്സപ്പെടുത്തിയത് തികച്ചും തെറ്റായ നടപടിയാണ്. എത്ര വലിയ പോലീസ് സേനയെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാലും ഇന്ത്യയിലെ വിദ്യാർത്ഥികളുടെയോ അവർക്കൊപ്പം നിൽക്കുന്നവരുടെയോ ശബ്ദത്തെ ഇല്ലാതാക്കാൻ സർക്കാരിന് കഴിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Also read: