02/03/2026
[fontresizer_tawhidurrahmandear_widget]

‘നെഞ്ചിന് ഇത്രയും തൊലിക്കട്ടിയുണ്ടോയെന്നാണ് അന്ന് പിണറായി ചോദിച്ചത്, കേരളം മറക്കില്ല’- ചാണ്ടി ഉമ്മൻ

 ‘നെഞ്ചിന് ഇത്രയും തൊലിക്കട്ടിയുണ്ടോയെന്നാണ് അന്ന് പിണറായി ചോദിച്ചത്, കേരളം മറക്കില്ല’- ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ പ്രതിഷേധത്തെത്തുടർന്നുണ്ടായ നാടകീയ രംഗങ്ങളെ വിമർശിച്ചും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നേരെയുണ്ടായ കല്ലേറിനെ ഓർമിപ്പിച്ചും ചാണ്ടി ഉമ്മൻ എം.എൽ.എ. 2013-ൽ കണ്ണൂരിൽ വെച്ച് ഉമ്മൻചാണ്ടിക്ക് നേരെ കല്ലേറുണ്ടായപ്പോൾ “ഇത്രയും തൊലിക്കട്ടിയുണ്ടെന്ന് അറിഞ്ഞില്ല” എന്ന് പരിഹസിച്ച ഇന്നത്തെ മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളം മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

അന്ന് ഉമ്മൻചാണ്ടിയുടെ നെഞ്ചത്ത് കല്ല് കൊള്ളുന്നതിന്റെയും കാറിന്റെ ചില്ല് തകരുന്നതിന്റെയും വ്യക്തമായ ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും അതിനെ പരിഹസിക്കാനാണ് പിണറായി വിജയൻ മുതിർന്നത്. എന്നാൽ ഇന്ന് മന്ത്രി വീണാ ജോർജിനെ ആക്രമിക്കുന്ന ഒരു ദൃശ്യം പോലും ലഭ്യമല്ലെന്നും മന്ത്രിക്ക് അടുത്തെത്തും മുമ്പേ പ്രവർത്തകരെ പോലീസ് തടഞ്ഞുവെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.

തനിക്ക് നേരെ ആക്രമണമുണ്ടായപ്പോൾ ആദ്യം പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ അന്വേഷിച്ച ആളായിരുന്നു ഉമ്മൻചാണ്ടി. എന്നാൽ ഇന്ന് ആദ്യം ചെയ്യുന്നത് പ്രതിപക്ഷ നേതാക്കളുടെ ഓഫീസുകൾ തകർക്കുകയാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. എത്ര അഭിനയിച്ചിട്ടും കാര്യമില്ലെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിനെല്ലാം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: