03/06/2026
[fontresizer_tawhidurrahmandear_widget]

ഭക്തരെ പറ്റിച്ച് 2,15,000 രൂപ തട്ടി; റിയൽ എസ്റ്റേറ്റ് വ്യാപാരി അറസ്റ്റിൽ

 ഭക്തരെ പറ്റിച്ച് 2,15,000 രൂപ തട്ടി; റിയൽ എസ്റ്റേറ്റ് വ്യാപാരി അറസ്റ്റിൽ

ബെംഗളൂരു: സർക്കാർ പദ്ധതി പ്രകാരം കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് ക്ഷേത്രഭക്തരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത റിയൽ എസ്റ്റേറ്റ് വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹാസൻ ജില്ലയിലെ ഹുള്ളെനഹള്ളി സ്വദേശിയായ സോമശേഖർ എച്ച്.കെ (46) ആണ് തുരുവേക്കരെ പോലീസിന്റെ പിടിയിലായത്.

തുരുവേക്കരെ താലൂക്കിലെ ചൗഡനഹള്ളി ഗ്രാമത്തിലുള്ള ശ്രീ ആദിശക്തി കൊല്ലപുരടമ്മ ക്ഷേത്രത്തിലാണ് തട്ടിപ്പ് നടന്നത്. ഭക്തനായി വേഷം കെട്ടി ക്ഷേത്രത്തിലെത്തിയ സോമശേഖർ, പ്രധാനമന്ത്രിയുടെ തൊഴിൽദാതാവ് പദ്ധതി (PMEGP) വഴി 10 ലക്ഷം രൂപ വരെ വായ്പ ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് ഭക്തരെ സമീപിക്കുകയായിരുന്നു. വായ്പ നടപടികൾക്കായി എട്ടുപേരിൽ നിന്നായി ഏകദേശം 2,15,000 രൂപയോളമാണ് ഇയാൾ കൈക്കലാക്കിയത്.

ഏഴുപേരിൽ നിന്ന് 25,000 രൂപ വീതവും മറ്റൊരാളിൽ നിന്ന് 40,000 രൂപയുമാണ് പ്രതി വാങ്ങിയത്. വായ്പ ലഭിക്കാതെ വന്നതോടെ ഭക്തർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം ക്രൈം നമ്പർ 250/2025 ആയി കേസെടുത്ത പോലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്.

Also read: