28/03/2026
[fontresizer_tawhidurrahmandear_widget]

സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കച്ച മുറുക്കി സിപിഎമ്മും സിപിഐയും

 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കച്ച മുറുക്കി സിപിഎമ്മും സിപിഐയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പ്രഖ്യാപനം വന്നതിനു പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും. സിപിഎം 86 സീറ്റുകളിലും സിപിഐ 25 സീറ്റുകളിലുമുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സ്വതന്ത്രർ മത്സരിക്കുന്ന പാലക്കാട് ഉൾപ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളിൽ പിന്നീട് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചത്.

സിപിഎമ്മിൽ 56 എംഎൽഎമാർ വീണ്ടും ജനവിധി തേടുന്നുണ്ട്. സിപിഎം പുറത്തിറക്കിയ പട്ടികയിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് പ്രമുഖ നേതാക്കളും സിറ്റിങ് എംഎൽഎമാരും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, സ്പീക്കർ എ.എൻ ഷംസീർ ഉൾപ്പെടെ ചില പ്രമുഖ നേതാക്കൾ മത്സരരംഗത്തുമില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമടത്ത് നിന്ന് തന്നെ വീണ്ടും ജനവിധി തേടും. മുൻ മന്ത്രി കെ.കെ. ശൈലജ പേരാവൂരിലും മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിലും മത്സരിക്കും.

പാലക്കാട് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പിന്നീട് പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. തളിപ്പറമ്പിൽ പി.കെ ശ്യാമള, മട്ടന്നൂരിൽ വി.കെ സനോജ് തുടങ്ങിയവരും പട്ടികയിലുണ്ട്.

സിപിഐ പട്ടികയിൽ 17 പുതുമുഖങ്ങളാണ് ഇടംപിടിച്ചത്. ജി.ആർ അനിൽ, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ. രാജൻ എന്നിങ്ങനെ നാലു മന്ത്രിമാരും മത്സരരംഗത്തുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് 25 അംഗ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. വിപ്ലവാത്മകമായ മാറ്റങ്ങളോടെയാണ് സിപിഐ ഇത്തവണ കളത്തിലിറങ്ങുന്നത്.

പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിടാൻ ഇ.ടി. ടൈസണെയാണ് സിപിഐ നിയോഗിച്ചിരിക്കുന്നത്. തൃശൂരിൽ എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ സ്ഥാനാർത്ഥിയാകും.

സിപിഎം സ്ഥാനാര്‍ഥികള്‍

  1. മഞ്ചേശ്വരം – കെ.ആർ ജയാനന്ദ
  2. ഉദുമ – അഡ്വ. സി.എച്ച് കുഞ്ഞമ്പു
  3. തൃക്കരിപ്പൂർ – ഡോ. വി.പി.പി മുസ്തഫ
  4. പയ്യന്നൂർ – ടി.ഐ മധുസൂദനൻ
  5. തളിപ്പറമ്പ് – പി.കെ ശ്യാമള ടീച്ചർ
  6. അഴീക്കോട് – കെ.വി സുമേഷ്
  7. കല്ല്യാശ്ശേരി – എം വിജിൻ
  8. ധർമടം – പിണറായി വിജയൻ
  9. മട്ടന്നൂർ – വി.കെ സനോജ്
  10. പേരാവൂർ – കെ.കെ ശൈലജ ടീച്ചർ
  11. തലശ്ശേരി – കാരായി രാജൻ
  12. മാനന്തവാടി – ഒ.ആർ കേളു
  13. സുൽത്താൻബത്തേരി – എം.എസ് വിശ്വനാഥൻ
  14. കുറ്റ്യാടി – കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ
  15. പേരാമ്പ്ര – ടി.പി രാമകൃഷ്ണൻ
  16. ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിൻദേവ്
  17. കൊയിലാണ്ടി – കെ ദാസൻ
  18. കോഴിക്കോട് നോർത്ത് – തോട്ടത്തിൽ രവീന്ദ്രൻ
  19. ബേപ്പൂർ – പി.എ മുഹമ്മദ് റിയാസ്
  20. തിരുവമ്പാടി – ലിന്റോ ജോസഫ്
  21. പൊന്നാനി – അഡ്വ. എം.കെ സക്കീർ
  22. വണ്ടൂർ – ഡോ. കെ.കെ ദാമോദരൻ മാസ്റ്റർ
  23. പെരിന്തൽമണ്ണ – വി.പി മുഹമ്മദ് ഹനീഫ
  24. മങ്കട – എം.പി അലവി
  25. തൃത്താല – എം.ബി രാജേഷ്
  26. തരൂർ – പി.പി സുമോദ്
  27. ആലത്തൂർ – ടി.എം ശശി
  28. നെന്മാറ – കെ പ്രേമൻ
  29. ഷൊർണ്ണൂർ – പി മമ്മിക്കുട്ടി
  30. ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാർ
  31. കോങ്ങാട് – അഡ്വ. കെ ശാന്തകുമാരി
  32. മലമ്പുഴ – എ പ്രഭാകരൻ
  33. കുന്നംകുളം – എ.സി മൊയ്തീൻ
  34. ചേലക്കര – യു.ആർ പ്രദീപ്
  35. മണലൂർ – പ്രൊഫ. സി രവീന്ദ്രനാഥ്
  36. ഗുരുവായൂർ – എൻ.കെ അക്ബർ
  37. പുതുക്കാട് – കെ.കെ രാമചന്ദ്രൻ
  38. ഇരിങ്ങാലക്കുട – ഡോ. ആർ ബിന്ദു
  39. വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പള്ളി
  40. അങ്കമാലി – സാജു പോൾ
  41. ആലുവ – അഡ്വ. എ.എം ആരിഫ്
  42. കുന്നത്തുനാട് – പി.വി ശ്രീനിജിൻ
  43. വൈപ്പിൻ – അഡ്വ. എം.ബി ഷൈനി
  44. കളമശ്ശേരി – പി രാജീവ്
  45. തൃക്കാക്കര – അഡ്വ. പുഷ്പാദാസ്
  46. കൊച്ചി – കെ.ജെ മാക്സി
  47. തൃപ്പൂണിത്തുറ – കെ.എൻ ഉണ്ണികൃഷ്ണൻ
  48. കോതമംഗലം – ആന്റണി ജോൺ
  49. ഉടുമ്പൻചോല – കെ.കെ ജയചന്ദ്രൻ
  50. ദേവികുളം – അഡ്വ. എ രാജ
  51. ഏറ്റുമാനൂർ – വി.എൻ വാസവൻ
  52. കോട്ടയം – അഡ്വ. കെ അനിൽകുമാർ
  53. പുതുപ്പള്ളി – കെ.എം രാധാകൃഷ്ണൻ
  54. അരൂർ – ദലീമ
  55. ആലപ്പുഴ – പി.പി ചിത്തരഞ്ജൻ
  56. അമ്പലപ്പുഴ – എച്ച് സലാം
  57. കായംകുളം – അഡ്വ. യു പ്രതിഭ
  58. ചെങ്ങന്നൂർ – സജി ചെറിയാൻ
  59. മാവേലിക്കര – എം.എസ് അരുൺ കുമാർ
  60. ആറന്മുള – വീണാ ജോർജ്ജ്
  61. കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാർ
  62. കൊട്ടാരക്കര – കെ.എൻ ബാലഗോപാൽ
  63. കുണ്ടറ – എസ്.എൽ സജികുമാർ
  64. ഇരവിപുരം – എം നൗഷാദ്
  65. കൊല്ലം – എസ് ജയമോഹൻ
  66. വർക്കല – അഡ്വ. വി ജോയി
  67. ആറ്റിങ്ങൽ – ഒ.എസ് അംബിക
  68. വാമനപുരം – അഡ്വ. ഡി.കെ മുരളി
  69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
  70. വട്ടിയൂർക്കാവ് – അഡ്വ. വി.കെ പ്രശാന്ത്
  71. നേമം – വി ശിവൻകുട്ടി
  72. കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്
  73. അരുവിക്കര – അഡ്വ. ജി സ്റ്റീഫൻ
  74. നെയ്യാറ്റിൻകര – കെ ആൻസലൻ
  75. പാറശ്ശാല – സി.കെ ഹരീന്ദ്രൻ

സ്വതന്ത്രർ

  1. കുന്ദമംഗലം – പി.ടി.എ റഹീം
  2. താനൂർ – വി അബ്ദുറഹ്മാൻ
  3. വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കൽ
  4. നിലമ്പൂർ – യു ഷറഫലി
  5. തവനൂർ – ഡോ. കെ.ടി ജലീൽ
  6. ചവറ – ഡോ: സുജിത് വിജയൻ

മാഹി(പോണ്ടിച്ചേരി) – അഡ്വ. ടി അശോക് കുമാർ (സ്വതന്ത്രൻ)

സിപിഐ സ്ഥാനാര്‍ഥികള്‍
ചിറയിൻകീഴ് – മനോജ് ബി ഇടമന
ചാത്തന്നൂർ – ആർ രാജേന്ദ്രൻ
ചടയമംഗലം – ജെ ചിഞ്ചുറാണി
പുനലൂർ – അജയപ്രസാദ്,
കരുനാഗപ്പളളി – എം എസ് താര
അടൂർ – പ്രിജി കണ്ണൻ
ഹരിപ്പാട് – ടി ടി ജിസ്മോൻ
ചേർത്തല – പി പ്രസാദ്
വൈക്കം – പി പ്രദീപ്
പീരുമേട് – സലിം കുമാർ
നോർത്ത് പറവൂർ – ഇ ടി ടൈസൻ മാസ്റ്റർ
മൂവാറ്റുപുഴ – എൻ അരുൺ
കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ
കയ്പമംഗലം – കെ കെ വത്സരാജ്
ഒല്ലൂർ – കെ രാജൻ
തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ
നാട്ടിക – ഗീതാ ഗോപി
പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ
മണ്ണാർക്കാട് – മൻസിൽ അബൂബക്കർ
തിരൂരങ്ങാടി – അജിത് കൊളാടി
ഏറനാട് – ഷഫീർ കിഴിശേരി
മഞ്ചേരി – അനു മുസ്തഫ
നാദാപുരം – പി വസന്തം
കാഞ്ഞങ്ങാട് – ഗോവിന്ദൻ പളളിക്കാപ്പിൽ

Also read: