01/04/2026
[fontresizer_tawhidurrahmandear_widget]

‘കാരവനിൽ വച്ച് നടിയെ കയറിപ്പിടിച്ചു; പോലീസ് നടപടി ഭയന്ന് നടൻ്റെ വാഹനത്തിൽ രക്ഷപ്പെടാൻ നീക്കം, രഹസ്യ നീക്കത്തിനൊടുവിൽ അറസ്റ്റ്’- പോലീസ് നൽകുന്ന വിവരം

 ‘കാരവനിൽ വച്ച് നടിയെ കയറിപ്പിടിച്ചു; പോലീസ് നടപടി ഭയന്ന് നടൻ്റെ വാഹനത്തിൽ രക്ഷപ്പെടാൻ നീക്കം, രഹസ്യ നീക്കത്തിനൊടുവിൽ അറസ്റ്റ്’- പോലീസ് നൽകുന്ന വിവരം

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. അതീവരഹസ്യമായി നീങ്ങിയ കൊച്ചി സിറ്റി പോലീസ്, തൊടുപുഴ മുട്ടത്തിന് സമീപം വച്ച് സിനിമാ നടന്റെ കാറിൽ യാത്ര ചെയ്യുകയായിരുന്ന രഞ്ജിത്തിനെ സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് രാവിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റി.

താൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനിൽ വച്ച് രഞ്ജിത്ത് കയറിപ്പിടിച്ചെന്നാണ് നടി നൽകിയ മൊഴി. മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കൽ, അശ്ലീല ആംഗ്യം കാണിക്കൽ തുടങ്ങിയ ഗൗരവകരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സെറ്റിലെ ആഭ്യന്തര സമിതിയിൽ (ഐസി) പരാതി നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് നടി ഡിജിപിയെയും പ്രത്യേക അന്വേഷണ സംഘത്തെയും സമീപിച്ചത്.

കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അറസ്റ്റ് നടപടികൾ. പോലീസ് നീക്കം മണത്തറിഞ്ഞ് മറ്റൊരു നടന്റെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മുട്ടത്തു വച്ച് തൊടുപുഴ പോലീസ് രഞ്ജിത്തിനെ തടഞ്ഞത്. അറസ്റ്റ് വിവരം പുറത്താകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ പ്രത്യേകം ജാഗ്രത പുലർത്തിയിരുന്നു.

അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസിജിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലാക്കിയ ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. അതേസമയം, കേസ് തന്നെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് രഞ്ജിത്ത് പ്രതികരിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് തന്നെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.

Also read: