03/04/2026
[fontresizer_tawhidurrahmandear_widget]

യുവതിക്കു നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാക്കളെ മലയാളി വെടി വെച്ച് വീഴ്ത്തി; ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്

 യുവതിക്കു നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാക്കളെ മലയാളി വെടി വെച്ച് വീഴ്ത്തി; ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്

താനെ: മുംബൈയിൽ യുവതിയെ നിരന്തരം പിന്തുടർന്ന് ലൈംഗികാതിക്രമണത്തിന് ശ്രമിച്ച അക്രമികളെ വെടി വെച്ച് വീഴ്ത്തി മലയാളി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്. അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വെടിവെച്ച മലയാളിയായ ജയൻ ശിവാനന്ദൻ നായരെ പോലീസ് അറസ്റ്റ് ചെയ്തു. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്‌കൂളിന് മുന്നിൽ വെച്ചാണ് യുവതിയെ അക്രമികൾ ശല്യം ചെയ്തത്.

കുറേ നാളുകളായി യുവതിയെ ശല്യം ചെയ്യുന്ന അക്രമികളോട് സ്ഥലത്തെത്തിയ ജയൻ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവെച്ചതെന്ന് ജയൻ പറഞ്ഞു. നാടൻ തോക്കാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഇയാൾ മുമ്പ് കരസേനയിൽ സൈനികനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിക്കേറ്റ അബ്ദുൽ ഹസൻ, സമീർ അഹമ്മദ് എന്നിവരെ കൽസേക്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read: