04/04/2026
[fontresizer_tawhidurrahmandear_widget]

‘കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദുമുണ്ട്’- വിദ്വേഷപരാമർശവുമായി ശോഭ കരന്ദ്ലജെ

 ‘കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ്സ്  ജിഹാദുമുണ്ട്’-  വിദ്വേഷപരാമർശവുമായി ശോഭ കരന്ദ്ലജെ

കൊച്ചി: കേരളത്തിൽ ലവ് ജിഹാദിന് പുറമെ ‘ലാൻഡ് ജിഹാദും’ ‘ബിസിനസ് ജിഹാദുമുണ്ടെന്ന’ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.ആർ ശിവശങ്കറിൻ്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അവരുടെ പ്രതികരണം.

ഇക്കാര്യത്തിൽ ഹൈന്ദവ സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും ഇതിനൊരു പരിഹാരമുണ്ടാകാൻ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരണമെന്നും അവർ കൂട്ടിച്ചേർത്തു. വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്‌സിആർഎ നിയമത്തെക്കുറിച്ചും അവർ പരാമർശിച്ചു. നിയമപരമായി പ്രവർത്തിക്കുന്നവർ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ചട്ടവിരുദ്ധമായി സഹായം കൈപ്പറ്റുന്നവർക്ക് ഭേദഗതി തിരിച്ചടിയാകുമെന്നും ശോഭ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കെതിരെയും കേന്ദ്രമന്ത്രി വിമർശനമുന്നയിച്ചു. ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിലുള്ളവർ കേരളത്തിൽ ഇരുചേരികളിലായി നിൽക്കുന്നത് വെറും നാടകമാണെന്നും സിപിഎമ്മും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും ശോഭ കരന്ദ്ലജെ ആരോപിച്ചു.

Also read: