മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്ത് ഫ്രയിങ് പാൻ കൊണ്ട് തലയ്ക്കടിച്ചു കൊന്നു
പ്രതി ഷിനോജ്
കൊച്ചി: പച്ചാളത്തു യുവാവിനെ സുഹൃത്തു ഫ്രയിങ് പാൻ കൊണ്ടു തലയ്ക്കടിച്ചു കൊന്നു. പച്ചാളം ജനത കോളനി ലൈൻ തുണ്ടിപ്പറമ്പിൽ സെബാസ്റ്റ്യൻ എബ്രോയുടെ മകൻ അൽ ജൂഡ് എബ്രോയാണു (40) കൊല്ലപ്പെട്ടത്. പ്രതി എസ്ആർഎം റോഡ് ശാരദ നിവാസിൽ ഷിനോജ് രവീന്ദ്രനെ (42) പൊലീസ് അറസ്റ്റ് ചെയ്തു.
സിനോഷിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്.
ഞായറാഴ്ച രാത്രി സിനോഷിന്റെ വീട്ടിൽ ആൽ ജൂഡ് ഉൾപ്പെടെ മൂന്നംഗ സംഘം മദ്യപിക്കാനായി ഒത്തുചേർന്നിരുന്നു. മദ്യപാനത്തിനിടെ ഇവർക്കിടയിൽ രൂക്ഷമായ തർക്കമുണ്ടാവുകയും ഇതിനിടെ സിനോഷ് അടുക്കളയിലുണ്ടായിരുന്ന ഫ്രയിങ് പാൻ ഉപയോഗിച്ച് ആൽ ജൂഡിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണത്തിന് കാരണമായത്.
തിങ്കളാഴ്ച രാവിലെയാണ് സിനോഷിന്റെ വീട്ടിൽ ആൽ ജൂഡിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സിനോഷിനെ കസ്റ്റഡിയിലെടുത്തു.