14/05/2026
[fontresizer_tawhidurrahmandear_widget]

മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്ന് തപാൽ വകുപ്പ്; യുവതിയുടെ പരാതിക്കത്ത് തിരിച്ചയച്ചു

 മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്ന് തപാൽ വകുപ്പ്; യുവതിയുടെ പരാതിക്കത്ത് തിരിച്ചയച്ചു

തൃശൂർ: സുരക്ഷ ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിക്ക് അയച്ച പരാതിക്കത്ത് തപാൽ വകുപ്പ് തിരിച്ചയച്ചു. ‘ഓഫീസ് പ്രവർത്തിക്കുന്നില്ല’ എന്ന വിചിത്രമായ കാരണത്താലാണ് കത്ത് മടങ്ങിയത്. തൃശൂർ പാവറട്ടി സ്വദേശി ഷഫ്‌ന മേയ് അഞ്ചിന് അയച്ച സ്പീഡ് പോസ്റ്റ് കത്താണ് ഇക്കഴിഞ്ഞ 13-ന് തിരികെ എത്തിയത്.

ബന്ധുക്കളിൽ നിന്നുള്ള ഭീഷണി നിലനിൽക്കുന്നതിനാൽ സംരക്ഷണം തേടിയാണ് ഷഫ്‌ന മുഖ്യമന്ത്രിയെ സമീപിച്ചത്. കവറിന് പിന്നിൽ ‘റെഫ്യൂസ്ഡ്’ എന്നും ഓഫീസ് പ്രവർത്തിക്കുന്നില്ലെന്നും ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയിൽ നിലവിൽ പാവറട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമോപദേശത്തെ തുടർന്ന് അയച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വീകരിക്കാതെ മടങ്ങിയത് വലിയ ചർച്ചയായിരിക്കുകയാണ്.

Also read: